പുതിയ റേഷൻ കാർഡ് ലഭിക്കാൻ: പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിൽ നിന്ന് ആറ് മാസത്തിനുളളിൽ ലഭിച്ച താമസ സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ കോപ്പി, നിലവിൽ പേരുളള റേഷൻകാർഡിന്റെ പകർപ്പുകൾ, കാർഡുടമയുടെ സമ്മതപത്രം , റിഡക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. രണ്ടിനും 12 വയസിനും ഇടയിലുള്ള കുട്ടികളുടെ പേര് ചേർക്കുവാൻ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ഹാജരാക്കണം.
റേഷൻ കാർഡിൽ നിന്നും പേര് കുറയ്ക്കാൻ: കാർഡുടമയുടെ സമ്മതപത്രം, കാർഡിന്റെ അസലും പകർപ്പും ഹാജരാക്കണം. മരണപ്പെട്ടയാളുടെ പേര് നീക്കം ചെയ്യാൻ മരണ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകണം. പേര് ചേർക്കാൻ ഒരേ താലൂക്കിൽ തന്നെയുള്ള വിവിധ കാർഡുകളിൽ നിന്നും പരസ്പരം മാറ്റിച്ചേർക്കുന്നതിന് കാർഡുടമകൾ വെള്ളക്കടലാസിൽ അപേക്ഷ എഴുതി കാർഡുകളുടെ പകർപ്പ് സഹിതം അപേക്ഷ നൽകണം. ഓരോ കാർഡുടമയും പ്രത്യേകം അപേക്ഷ നൽകണം. ഇതര താലൂക്കുകളിൽ പേരുകൾ ഉൾപ്പെട്ടിട്ടുള്ളവർ അതാത് താലൂക്കിൽ നിന്നും കുറവ് ചെയ്ത സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്. തിരുത്തലുകൾ വരുത്താൻ പേരുകൾ, വീട്ടുപേരുകൾ തുടങ്ങിയ തിരുത്തലുകൾക്ക് റേഷൻ കാർഡും വില്ലേജ് ആഫീസിൽ നിന്നുള്ള വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റും സഹിതം കാർഡ് ഉടമ അപേക്ഷ നൽകണം. സ്ഥലപ്പേര്, വാർഡ്, വീട്ടുനമ്പർ പഞ്ചായത്ത് എന്നിവ തിരുത്തുവാൻ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരുമാനം തിരുത്താൻ വരുമാനസർട്ടിഫിക്കറ്റ് നൽകണം.
For more details: www.civilsupplieskerala.gov.in
For e-services http://ecitizen.civilsupplieskerala.gov.in

No comments:
Post a Comment