Monday, July 1, 2019

What is Enneagram? എനിയഗ്രാം

മനുഷ്യന്റെ മാനസിക പരിശ്രമങ്ങളുടെ വീക്ഷണകോണിൽ നിന്നാണ് എനിയഗ്രാം ഉണ്ടാകുന്നത്,
അതിന്റെ വേരുകൾ മരുഭൂമിയുടെ ആദ്യകാല സന്യാസ സമൂഹം വരെ പോകുന്നു
പിതാക്കന്മാർ, ഒരുപക്ഷേ ക്രിസ്ത്യൻ കാലത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്ക് (പൈതഗോറസ്). പിന്നീട്
സൂഫിസത്തിന്റെ ഇസ്ലാമിക ജ്ഞാന പാരമ്പര്യത്തിലൂടെ വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കാം.
ഇതിൽ പ്രധാന മതങ്ങളുടെ യോഗാത്മകദര്‍ശനങ്ങൾ പരസ്പരം ആശ്ചര്യകരമായി അടുക്കുന്നു.
ആത്മാവിന്റെ ഒരു കണ്ണാടി എന്ന നിലയിൽ എനിയഗ്രാം  ഒരു ഉപകരണമായി തുടരുന്നു
ഏതുസമയത്തും. എനിയഗ്രാം ഉത്തരമല്ല, മറിച്ച് പലരുടെയും ഒരു ചിഹ്നമാണ്.
സൈൻ‌പോസ്റ്റുകൾ‌ വഴി കാണിക്കുന്നു, പക്ഷേ നമ്മൾ‌ സ്വയം വഴി സ്വീകരിക്കണം.
  
വ്യക്തിത്വങ്ങളെ ഒമ്പതായി തിരിക്കുന്ന ഒരു പഴയ സയൻസ് ആണ് Enneagram.3500 വർഷങ്ങൾക്കു മുമ്പാണ് എനിയഗ്രാമിനെക്കുറിച്ചുള്ള എഴുതപ്പെട്ട രേഖകൾ കിട്ടിയത്. അഫ്ഗാൻ മരുഭൂമിയിലെ സൂഫി സന്ന്യാസിമാരുടെ കയ്യിൽ നിന്നാണ് എനിയേഗ്രാം വന്നിട്ടുളളത്. രിഫായി ത്വരീഖ എന്നറിയപ്പെടുന്ന സൂഫികളുടെ കയ്യിൽ നിന്നാണ് കിട്ടിയത്. ഓസ്കാർ ഇക്കാസ് എന്ന വ്യക്തി 36 വർഷം ഒരു സൂഫി ഗുരുവിൻറെ കയ്യിൽ നിന്ന് പഠിക്കുകയും ഗുരുവിൻറെ പേര് പുറത്ത് വെളിപ്പെടുത്തില്ല എന്ന് സത്യം ചെയ്ത് അമേരിക്കയിൽ അരീക ഇൻസ്റ്റ്യൂട്ട് എന്ന അക്കാദമി സ്ഥാപിച്ച് ഈ ലോകത്തിന് കൊടുത്ത ഒരു അറിവാണ് എനിയാഗ്രാം.
മനുഷ്യന്മാരെ കാണുമ്പോൾ ഒരേ പോലെയാണെങ്കിലും അവരുടെ ചിന്താ രീതി വ്യത്യസ്തമാണ്.
9 തരത്തിലുള്ള വ്യക്തിത്വങ്ങളെ യാണ് എനിയേഗ്രാം ചർച്ച ചെയ്യുന്നത്. ഒരു വ്യക്തിയുടെ പുറത്തുകാണുന്ന മുഖംമൂടിയാണ് പേഴ്സണാലിറ്റി എന്ന് പറയുന്നത്. വ്യക്തിയുടെ പുറത്തു കാണുന്നതല്ല അയാളുടെ യഥാർത്ഥ പേഴ്സണാലിറ്റി. യഥാർത്ഥ വ്യക്തിയും പേഴ്സണാലിറ്റി യും രണ്ടാണ്. ഒരു വ്യക്തി സമൂഹത്തിൽ കാണുന്ന പോലെയല്ല അയാൾ അയാളുടെ വീട്ടിൽ, സമൂഹത്തിൽ അയാൾ വളരെ ഉപ കാരിയും സർവ്വസമ്മതനും ആയിരിക്കും എന്നാൽ അയാൾ അയാളുടെ വീട്ടിൽ അത്രത്തോളം സമ്മതം ആയിക്കൊള്ളണമെന്നില്ല. ഇങ്ങനെ ഒൻപത് ടൈപ്പ് വ്യക്തിത്വങ്ങളെ കുറിച്ചാണ് ആണ് എനിയാഗ്രാം ചർച്ച ചെയ്യുന്നത്.
കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ബിസിനസ് രംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ, സംഘടനാരംഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ മറ്റു നമ്മൾ സുഹൃത്തുക്കൾക്കിടയിൽ ഇടപഴകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ , ഈ പ്രശ്നങ്ങളുടെ യഥാർത്ഥൃം അറിയണമെങ്കിൽ എനിയോഗ്രാം നമ്മൾ പഠിച്ചിരിക്കണം.
ലോകത്ത് പ്രശ്നങ്ങളുണ്ടാകുന്നത് ശരിയും തെറ്റും തമ്മിൽ അല്ല, രണ്ട് ശരികൾ തമ്മിലാണ് പ്രശ്നങ്ങൾ ഉണ്ടാകടുന്നത്.
എനിയാഗ്രാം പറയുന്ന 9  ടൈപ്പ് വ്യക്തിത്വവും 9 പ്രയോറിറ്റി കളാണ്. ചില ആളുകൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ ചില ആളുകൾ ചിന്തകൾക്ക് പ്രാധാന്യം കൊടുക്കും. 9 പേഴ്സണാലിറ്റി എന്നത് 9 ഭാഷയാണ്. ഉദാഹരണം  വിവാഹം കഴിഞ്ഞ് 15 വർഷം കഴിഞ്ഞിട്ട് വിവാഹമോചനം വേണമെന്ന് ഭാര്യഭർത്താക്കന്മാർ ആവശ്യപ്പെടുന്നു. ചോദിക്കുമ്പോൾ ഭാര്യ പറയുന്നു ഭർത്താവ് എന്നെ മനസ്സിലാക്കുന്നില്ലന്ന് ഭർത്താവ് പറയുന്നു ഭാര്യ എന്നെ മനസ്സിലാക്കുന്നില്ലന്ന്. കാരണം രണ്ടു പേരും സംസാരിക്കുന്നത് രണ്ടു ഭാഷയാണ്.
ഇങ്ങനെ ഒമ്പത് ഭാഷകൾ കുറിച്ചാണ് ഇനിയോ ഗ്രാമം പറയുന്നത്. നമ്മുടെ തൊട്ടു മുമ്പിലുള്ള ആളുടെ ഭാഷ പഠിച്ചാൽ മാത്രമേ അയാൾ എന്താണ് പറയുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഇത് മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ കുടുംബ ജീവിതത്തിൽ സംഘടനാ ജീവിതത്തിൽ ബിസിനസ് ജീവിതത്തിൽ നമ്മൾ ഇടപെടുന്ന മുഴുവൻ മേഖലയിലും നമുക്ക് വിജയിക്കാൻ സാധിക്കുകയുള്ളൂ.
-------------------------------------
മന:ശാസ്ത്ര പoനത്തിൽ വിപ്ലവം സൃഷ്ടിച്ച എനിയാഗ്രാം ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വയം തിരിച്ചറിയാനും തന്നിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനും തന്റെ സ്വഭാവരീതികൾ രൂപപ്പെടുത്തിയ ഘടകങ്ങളെ തിരിച്ചറിഞ്ഞു ക്രമപ്പെടുത്തുവാനും ഉതകുന്നു.

അതു പോലെ തന്റെ ചുറ്റുമുള്ള  വ്യക്തികളെ അവരുടെ സ്വഭാവ രീതികളോടെ മനസ്സിലാക്കാനും എനിയാഗ്രാം സഹായിക്കുന്നു.

പരിശീലകർക്ക്  തങ്ങളുടെ അനുവാചകരെ മനസ്സിലാക്കാനും, രക്ഷിതാക്കൾക്ക് മക്കളെ അറിയാനും അതിനനുസരിച്ച് മാർഗ നിർദേശം നൽകാനും അധ്യാപകർക്ക് കുട്ടികളുടെ വ്യത്യസ്ത അഭിരുചികൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ രീതിയിൽ അധ്യാപനം നടത്താനും കൗൺസിലർമാർക്ക് ക്ലയിന്റിനെ ആയത്തിൽ മനസ്സിലാക്കാനും എനിയാഗ്രാം സഹായിക്കുന്നു.

ബിസിനസ് മാനേജ്മെന്റ് രംഗത്ത് കോർപ്പറേറ്റുകളുടെ  ശക്തി തന്നെ എനിയാഗ്രാമിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന മാനേജ്മെന്റ്  ബിസിനസ്  തന്ത്രങ്ങളാണ്. വിജയിച്ച നേതാക്കളും  സംഘാടകരും എനിയാഗ്രാമിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ചവരാണ്.



+ If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:

Post a Comment