ഡോ. എറിക് ബേൺ ടി എ മന: ശാസ്ത്രത്തിൽ പറയുന്നത് PAC /STROKES/ SCRIPT/GAME എന്നീ നാല് വിഷയങ്ങളിൽ STROKE എന്ന ഒരൊറ്റ വിഷയം ശരിയായി മനസ്സിലാക്കി പഠിച്ചാൽ ജീവിതത്തിന്റെ അലകും പിടിയും മാറും എന്നാണ്. എന്നാൽ മനുഷ്യന്റെ ജീവിതത്തിൽ STROKES ചെലുത്തുന്ന സ്വാധീനം മാതാപിതാക്കൾ തിരിച്ചറിഞ്ഞാൽ മാത്രമാണ് ശിശുക്കളുടെ ജീവിതം സുന്ദരമാക്കാൻ കഴിയൂ.
പിറക്കുന്ന ഓരോ മനുഷ്യ കുട്ടിയുടെയും ആരോഗ്യ കരമായ വളർച്ചയുടെ ശരിയായ ഭക്ഷണമാണ് STROKES. അതിനാലാണ് ഡോ. എറിക് ബേൺ പറഞ്ഞത്, "ശരിയായ STROKES കിട്ടാതെ വളരുന്ന ശിശുക്കളുടെ സ്പൈനൽ കോഡ് ചുരുങ്ങി പോകും."
ടിഎ മന:ശാസ്ത്രത്തിനായി ഡോ. എറിക് ബേൺ സാങ്കേതികമായി രൂപപ്പെടുത്തിയ ഭാഷാ പദമാണ് STROKES എന്നത്. ടിഎ മന: ശാസ്ത്രത്തിലെ ഏറ്റവും ശ്രേഷ്ഠമായ പദമാണ് STROKES.
PAC Model വിനിമയങ്ങൾ സാധ്യമാകുന്നത് STROKES ൻറെ കൈമാറ്റത്തിലൂടെയാണ്. PAC Model വിനിമയങ്ങളിൽ വ്യക്തിഭാവങ്ങിൽ ഉണ്ടാകുന്ന തകരാറുകൾ, മാനസികവും ശാരീരികവുമായവ പരിഹരിക്കാൻ ആരോഗ്യകരമായ STROKESൻറെ വിനിമയം അനിവാര്യമാണ്. വ്യക്തികളുടെ സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ ഏറ്റവും അടിസ്ഥാനപരമായ യൂണീറ്റാണ് STROKES.
ഒരു വിനിമയമായ STROKE + പ്രതികരണം = TRANSACTION. അതായത് രണ്ട് STROKESൻറെ കൈമാറ്റമാണ് ഒരു വിനിമയം. അതായത് ഒന്ന് STROKE , രണ്ട് : RESPONSE. ഈ വിനിമയ രീതി ആരോഗ്യകരമായി പരിശീലിക്കാൻ പഠിക്കണം.
പഠന ശാഖകൾ Ology
No comments:
Post a Comment