കേന്ദ്ര സർക്കാർ സർവീസിലെ ഭൂരിപക്ഷം ജീവനക്കാരെയും തിരഞ്ഞെടുക്കുന്ന ഏജൻസിയാണ് ഇപ്പോൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ. പ്രധാനമായും CGL (ഡിഗ്രി മതി), CHSL(+2), MTS(10nth) എന്നീ പരീക്ഷകളാണ് എസ്.എസ്.സി നടത്തുന്നത്. സി.ബി.ഐയിൽ സബ്ഇൻസ്‌പെക്ടറാവണം, ഇൻകം ടാക്സിൽ ജോലി വേണം എന്നൊക്കെ മോഹങ്ങൾ പ്രകടിപ്പിക്കുകയും അതിനായി എന്ത് ചെയ്യണമെന്ന് രൂപമില്ലാതിരിക്കുകയും ചെയ്യുന്നവർ സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. Customs, Central Excise, Vigilance, NIA എന്നിവയിലേക്കെല്ലാം SSC വഴി ജോലി കിട്ടും. വെറുതെ പോയി പരീക്ഷ എഴുതിയത് കൊണ്ട് കാര്യമില്ല. പഠിച്ച് എഴുതണം.
എന്തു കൊണ്ട് SSC പരീക്ഷകൾക്ക് മുൻഗണന കൊടുക്കണം? പി എസ് സി വിജ്ഞാപനവും, പരീക്ഷയും, നിയമനവുമെല്ലാം വളരെ സാവധാനം (ഒരു പക്ഷെ വർഷങ്ങൾ) നടക്കുന്ന പ്രക്രിയയാണ്. തികച്ചും വ്യത്യസ്ഥമായി SSC വിജ്ഞാപനം വന്നു കഴിഞ്ഞാൽ 3 മാസത്തിനകം പരീക്ഷയും 6 മാസത്തിനു ശേഷം റിസൾട്ടും വരും. അതായത് നന്നായി അദ്ധ്വാനിക്കുന്ന ഒരാൾക്ക് ഒരു വർഷത്തിനകം ജോലിയിൽ പ്രവേശിക്കാം. SSC ക്ക് പഠിച്ചു കഴിഞ്ഞാൽ കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഏകദേശം എല്ലാ പരീക്ഷകളും (SSC നടത്തുന്നതല്ലാത്ത പരീക്ഷകളും ഉണ്ട്. ഉദാ: Railway) എഴുതാൻ സാധിക്കും. കൂടാതെ പി.എസ്.സി വളരെ ലളിതമാകുകയും ചെയ്യും. ഈയടുത്ത് പ്രസിദ്ധീകരിച്ച വിവര പ്രകാരം 2017-18 വർഷത്തിൽ രണ്ടര ലക്ഷം നിയമനങ്ങളാണ് കേന്ദ്ര സർവീസിൽ നടക്കുന്നത്. പി.എസ്.സി വഴി 37000 വും. അതായത് എസ്.എസ്.സിക്ക് പഠിച്ചാൽ പി.എസ്.സിയും കൂടെ പോരും.
ശരാശരിക്കാരായ വിദ്യാർത്ഥികൾക്ക് പോലും മനസ്സുവെച്ചാൽ കീഴടക്കാവുന്നതേയുള്ളു ഈ തൊഴിലുകളെല്ലാം. പക്ഷെ കേന്ദ്ര സർവീസിനെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് പ്രശ്നം. സർക്കാർ ജോലി നേടാൻ ആദ്യമായി വേണ്ടത് I am ready എന്ന ചിന്തയാണ്. അത് നമുക്കൊന്നും എത്തിപ്പിടിക്കാൻ പറ്റുന്നതല്ല എന്ന ചിന്ത മാറ്റണം. എന്നാൽ വഴികളും അവസരങ്ങളും മുന്നിൽ തെളിഞ്ഞു വരും.
സർക്കാർ ജോലി നേടാൻ പി.എസ്.സി അല്ലാതെ വേറെയും കമ്മിഷനുകൾ കൂടിയുണ്ട് എന്ന വസ്തുത നല്ലൊരു ഭാഗവും പരിഗണിച്ചിട്ടേയില്ല. കേരള പി.എസ്.സി ഒഴിച്ചുള്ളവ ഇത്തിരി കൂടിയ ഇനങ്ങളാണെന്നും നമുക്കൊന്നും പറ്റില്ലെന്നും ഉള്ള തെറ്റിദ്ധാരണയും ചിലർക്കുണ്ട്.

No comments:
Post a Comment