Thursday, January 17, 2019

നേതാവ് The Leader

ഒരു നല്ല നേതാവ് അല്ലങ്കില്‍ തലവന്‍ ആയിത്തീരാന്‍ അത്യാവശ്യമായി വേണ്ടത് എന്തെല്ലാമാണെന്ന് അറിയണമെങ്കില്‍, കാതറീന്‍ ഗ്രഹാം ലിവയ്‌സിനോട് ചോദിക്കാം.

കാരണം ഈ വിഷയത്തെകുറിച്ച് വളരെ വിശദമായിട്ടുള്ള പഠനമാണ് കാതറീന്‍ നടത്തിയിട്ടുള്ളത്. അമേരിക്കയിലെ പോര്‍ട്ട്‌സ്മൗത്ത് റോഡ് ഐലന്‍ഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബിസിനസ് കണ്‍സല്‍റ്റിങ് സ്ഥാപനത്തിന്റെ സ്ഥാപകയാണ് കാതറീന്‍.

തന്റെ സഹപ്രവര്‍ത്തകരുടെ കൂട്ടുപിടിച്ചാണ് കാതറീന്‍ നല്ല ലീഡര്‍ക്ക് വേണ്ട സവിശേഷതകള്‍ പഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഇതിനായി വ്യവസായത്തലവന്‍മാരായ 5,000 പേരിലാണ് ഗവേഷണം നടത്തിയത്. 
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുള്ളവര്‍ക്കേ നല്ലൊരു നേതാവാകാന്‍ സാധിക്കുകയുള്ളൂവെന്ന് പഠനത്തില്‍ നിന്നു വ്യക്തമായി. നൂതനമാറ്റങ്ങള്‍ കൊണ്ടുവരാനും ഇത്തരക്കാര്‍ക്കു സാധിക്കും. വികസനത്തിനുള്ള വഴികള്‍ അവര്‍ നേരത്തേ കണ്ടത്തുകയും അവ പ്രവൃത്തിയില്‍ കൊണ്ടുവരുകയും ചെയ്യുന്നവരായിരിക്കും, അങ്ങനെ ചെയ്യാന്‍ സാധിച്ചാല്‍ മാത്രമാണ് ഭാവിയില്‍ വരാന്‍ പോകുന്ന ദോഷകരമായിട്ടുള്ള കാര്യങ്ങളുടെ സാധ്യതകള്‍ കുറയ്ക്കാനായി സാധിക്കുകയുള്ളൂവെന്നും പഠനത്തില്‍ പറയുന്നു.

ബിസിനസ് കണ്‍സല്‍ട്ടന്റ് ആയ ലിസ ലായ് പറയുന്നത് ഒരു നല്ല ലീഡര്‍ എല്ലായ്‌പ്പൊഴും സദ്ചിന്തകള്‍ ഉള്ളവരായിരിക്കും. അവര്‍ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ കാണും. അതുപോലെ തന്റെ കീഴിലുള്ളവരെ ഏതു രീതിയില്‍ മുന്നോട്ട് നയിക്കണമെന്നുള്ളതിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കും നല്ല നേതാക്കള്‍.
ഒരു ലീഡര്‍ നല്ല ടീമിനെ ഉണ്ടാക്കിയെടുക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ നല്‍കേണ്ടത്. മാത്രമല്ല, അവരെ എല്ലാ സമയവും കൂടെനിര്‍ത്താനും ശ്രമിക്കേണ്ടതാണ്. ടീമിനെ കൂടെ നിര്‍ത്തുക മാത്രമല്ല കൃത്യനിഷ്ഠയും വ്യക്തികളെ സംഘടിപ്പിച്ചു നിര്‍ത്തുന്നതും വളര്‍ച്ചക്ക് ഉപകാരപ്രദമായിരിക്കും. സമൂഹത്തില്‍ തന്റേതായ രീതികള്‍ പ്രകടിപ്പിക്കുന്ന നേതാക്കളില്‍ മിക്കവരും വിജയത്തിന്റെ പടവുകള്‍ കടന്നിട്ടുള്ളവരായിരിക്കും. കാരണം അവര്‍ സമൂഹത്തില്‍ നൂതനമായിട്ടുള്ള ആശയങ്ങള്‍ പാകിയിട്ടുണ്ടാകും. അതുപോലെ തന്നെ അവര്‍ നിശ്ചയദാര്‍ഢ്യമുള്ളവരും, സ്വതന്ത്രതീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരുമായിരിക്കും.

ഇന്നുള്ള നേതാക്കളില്‍ പലരും സഹകരണ മനോഭാവം നിലനിര്‍ത്തുന്നവരായിരിക്കും. ഫോര്‍ത്ത്കമ്മിംഗ് മാപ്പിങ്ങ് ഇന്നോവേഷന്‍ എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയായ ഗ്രഗ് സാറ്റല്‍, പറയുന്നത് പുതിയ പ്രശ്‌നങ്ങള്‍ കണ്ടെത്താനും അവ പരിഹരിക്കുന്നതിനുമായി പ്രമുഖ നേതാക്കളെല്ലാം താഴെത്തട്ടില്‍ ഇറങ്ങിവരുന്ന കാലമാണിത്. അതുവഴി ഒരു സഹകരണ മനോഭാവം വളര്‍ത്തിയെടുക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.
ഒരു നേതാവ് എന്ന നിലയില്‍ എല്ലായ്‌പ്പോഴും ചെയ്യാന്‍ സാധിക്കുന്ന ഗൗരവമേറിയ ഒരു കാര്യം എന്തെന്നാല്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുക എന്നതാണ്. സറ്റല്‍ പറയുന്നത്, സഹകരണം ഒരു നിര്‍ണ്ണായക ഘടകമാണ് പ്രധാനമായും നേതാക്കള്‍ക്കും ഇതില്‍ ചെറിയ പങ്ക് ഉണ്ടെന്ന് തിരിച്ചറിയുന്നത് വരെ.

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്തെന്നു തിരിച്ചറിയുകയും അവ പരിഹരിക്കുന്നതിനായി ഉത്തമസംഘത്തെ നിയോഗിക്കുകയും ചെയ്യുന്നത് ഒരു നല്ല നേതാവിന് ചേര്‍ന്ന ലക്ഷണങ്ങളാണ്. മാത്രമല്ല നല്ല നേതാക്കള്‍ മറ്റുള്ളവരില്‍ നേതൃത്വം ഉണ്ടാക്കിയെടുക്കുന്നതിലും ശ്രദ്ധചെലുത്തുന്നവരായിരിക്കും. എല്ലാവര്‍ക്കും സ്വമേധയാ ചുമതലയേറ്റെടുക്കാനും, കാര്യങ്ങള്‍ നല്ല രീതിയില്‍ ചെയ്തുതീര്‍ക്കാനുമുള്ള കഴിവുകള്‍ ലഭിക്കുന്നതു വരെ സഹകരണ മനോഭാവത്തിലുള്ള നേതൃത്വ സമ്പ്രദായമായിരിക്കും ഇവര്‍ കാഴ്ചവെക്കുക.