Saturday, October 19, 2019

മാപ്പ് കൊടുക്കല്‍

ആന്തരികസമാധാനം കണ്ടെത്തുന്ന അനുഭവമാണ് മാപ്പ് കൊടുക്കല്‍. എന്നാല്‍ മാനസികമായോ ശാരീരികമായോ നമ്മോടു തെറ്റ് ചെയ്തവര്‍ക്ക് മാപ്പ് കൊടുക്കുകയാണ് നമ്മുടെ ജീവിതകാലത്ത് നമുക്ക് ചെയ്യേണ്ടിവരുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം. നമുക്ക് മുറിവേല്‍ക്കുമ്പോള്‍ സാധാരണ ഗതിയില്‍ നമ്മുടെ ആദ്യത്തെ പ്രതികരണം പകരംവീട്ടാനും തിരിച്ചടിക്കാനുമായിരിക്കുമല്ലോ. എന്നാല്‍ ഒരു കാര്യം മറക്കേണ്ട. പകരം വീട്ടുമ്പോള്‍ താല്ക്കാലികമായ സംതൃപ്തി ലഭിച്ചാലും ആ സംതൃപ്തി ക്രമേണ കുറ്റബോധം, ദുഃഖം, പശ്ചാത്താപം എന്നിങ്ങനെയുള്ള വികാരങ്ങള്‍ക്ക് വഴിമാറുകയാണ് പതിവ്. ഏതു രീതിയിലും പകവീട്ടലിനു നല്കാനാവാത്ത അളവിലുള്ള സംതൃപ്തി മാപ്പ് കൊടുക്കല്‍ വഴി ലഭിക്കുന്നു.

No comments:

Post a Comment