സൂര്യൻ പ്രകാശിക്കുമ്പോൾ തൻ്റെ കുട നിങ്ങൾക്ക് നൽകുകയും മഴ പെയ്യുമ്പോൾ അത് തിരികെ വാങ്ങുകയും ചെയ്യുന്ന വക്രബുദ്ധിയെപ്പോലെയാണ് അവസരവാദിയായ സുഹൃത്ത്. കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേർക്ക് ഒരു കരടിയെ നേരിടേണ്ടി വന്നു. ഒരാൾ പെട്ടെന്ന് മരത്തിൽ കയറി രക്ഷപ്പെട്ടു.മറ്റെയാൾ മരത്തിൽ കയറാൻ കഴിയാത്തതു കാരണം മരിച്ചവനെ പോലെ നിലത്തു കിടന്നു.ഇയാളെ മണത്തു നോക്കിയ ശേഷം കരടി തിരിച്ചു പോയി. അപ്പോൾ മരത്തിൽ കയറിയ ആൾ ഇറങ്ങി വന്നു. കരടി എന്താണ് നിങ്ങളോട് പറഞ്ഞത് എന്നു ചോദിച്ചു. നിലത്തു കിടന്നയാൾ ഇങ്ങനെ മറുപടി പറഞ്ഞു. "ആപത്തിൽ നിങ്ങളെ കൈവെടിയുന്ന സുഹൃത്തിനെ ഒരിക്കലും വിശ്വസിക്കരുതെന്നാണ് കരടി പറഞ്ഞത്".
No comments:
Post a Comment