ADHD പോലുള്ള neuro developmental disorders, കൈകാര്യം ചെയ്യുമ്പോൾ നമ്മൾ പലപ്പോഴും കാണാറുള്ളതാണ് ചില പ്രത്യേക തരം മാനറിസം / പ്രത്യേകമായ ശബ്ദങ്ങൾ ഒക്കെ കേൾപ്പിക്കുന്ന കുഞ്ഞുങ്ങളെ . പ്രത്യേകമായ രീതിയിൽ ചില ആവശ്യമില്ലാത്ത ചലനങ്ങൾ കണ്ണുകൾ കൊണ്ടോ പേശികൾ കൊണ്ടോ ഒക്കെ കാണിക്കുന്ന മുതിർന്നവരെയും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവാം . ഇങ്ങനെയുള്ള സ്വയം നിയന്ത്രിക്കാൻ പറ്റാത്ത തുടർച്ചയായി ഒരേരീതിയിൽ പ്രകടിപ്പിക്കുന്ന ചലനങ്ങളെയും ശബ്ദങ്ങളെയും TICS / TOURETTE SYNDROME എന്ന് പറയും . ഇത് ഒരു ന്യൂറോളജിക്കൽ രോഗമാണ് . ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ഇങ്ങനെയുള്ള പ്രവർത്തികളെ മാത്രമേ നമ്മൾ TICS ന്റെ ഗണത്തിൽ പെടുത്താറുള്ളു . താൽക്കാലികമായിട്ടുള്ള ചില പ്രശ്നങ്ങളെ ചില പ്രത്യേക സ്വഭാവ രീതികൾ ആയിട്ടാണ് നമ്മൾ കരുതേണ്ടത് .
TICS പലപ്പൊഴും വളരെ സാധാരണ (simple )മായവ മുതൽ അതികഠിനമായവ ((കോംപ്ലക്സ്) വരെ ഉണ്ട്. ഒരു ചെറിയ പേശീചലനം മുതൽ ഒരു കൂട്ടം പേശികളുടെ ചലനങ്ങൾ വഴിവരെ ഉണ്ടാവുന്ന അസാധാരണമായ ചലനങ്ങൾ വരെ നമുക്കു TICS ന്റെ കൂടെ പെടുത്താം . അതുപോലെ ഇവയെ motor and vocal tics എന്നും തരംതിരിച്ചിട്ടുണ്ട് .അവയിൽ തന്നെ പലരീതിയിൽ ഇവ കാണപ്പെടാറുണ്ട് ..eg coprolalia , echolalia .
ഇവയെ ആദ്യമായി തിരിച്ചറിഞ്ഞത് Dr. Georges Gilles de la Tourette, എന്ന French neurologist ആണ് . പലപ്പൊഴും ഇത് തിരിച്ചറിയപെടുന്നത് 3-9 വയസ്സുവരെയുള്ള കാലഘട്ടത്തിലാണെങ്കിലും ആദ്യമായി ഇത് തിരിച്ചറിയപ്പെട്ടത് 85വയസുള്ള ഒരു സ്ത്രീയിലായിരുന്നു .
Tics ന്റെ കാരണങ്ങൾ പലപ്പൊഴും തിരിച്ചറിയാവുന്നതല്ല .ഇപ്പോഴത്തെ ലഭ്യമായ അറിവുകൾ വച്ചു തലച്ചോറിന്റെ ചില ഭാഗങ്ങളുടെ അസ്വാഭാവിതകൾ ഇതിനു കാരണമാവാം , അതുപോലെ തലച്ചോറിലെ nerve connections ന്റെ തകരാറുകൾ , രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകൾ ഇവയൊക്കെ വേറെയും കാരണങ്ങളായുണ്ട് . പലപ്പൊഴും ഉത്കണ്ഠ , ടെൻഷൻ ഒക്കെ കൂടുമ്പോൾ ഇവ അധികമാവാറുണ്ട് . ഉത്കണ്ഠയും ടെൻഷനും ഇവയെ കൂടുതലാക്കുന്ന ഘടകങ്ങൾ ആയി കാണാമെങ്കിലും കാരണം , ഇപ്പോൾ ലഭ്യമായ അറിവ് വച്ചു neuro developmental problems തന്നെയാണ് . ( കാരണങ്ങളെ പറ്റി പരിമിതമായ അറിവാണ് നമുക്കിപ്പോഴും ഉള്ളത് ).
പലപ്പോഴും ചെറുപ്രായത്തിൽ തുടങ്ങി (3-9),കൗമാരത്തിലെത്തുമ്പോൾ ഏറ്റവും കഠിനമായി, അതുകഴിയുമ്പോൾ കുറഞ്ഞുവരുന്ന ഒരു ശൈലി ആണ് TICS നു സാധാരണയായി ഉള്ളത് . എങ്കിലും ചിലപ്പോഴൊക്കെ ഇത് കൗമാരവും പിന്നിട്ടു യൗവനവും മധ്യവയസും കടന്നു വാർധ്യക്യ കാലത്തേക്കും എത്താറുണ്ട് . അതുപോലെ ഓരോ വ്യക്തിയിലും ഇതിന്റെ രീതിയും അവതരണങ്ങളും വ്യത്യാസപെട്ടിരിക്കാം .
നിയന്ത്രിക്കാൻ പറ്റാത്ത ചലനങ്ങളാണ് TICS എങ്കിലും ഇതൊരു പ്രശ്നമായി ജീവിതത്തിൽ വന്നുതുടങ്ങുമ്പോൾ ആളുകളെ ഇവയെ നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട് . പലപ്പോഴും വിജയിക്കാറില്ല എന്ന് മാത്രവുമല്ല കൂടുതൽ മാനസിക പ്രശ്നങ്ങൾ അതുമൂലം ഉണ്ടാവുകയും ചെയ്യുന്നു .
ഇവയെ എങ്ങനെ കൈകാര്യം ചെയ്യാം?
കുഞ്ഞുങ്ങളിൽ ശ്രദ്ധ തിരിക്കുക , relaxation techniques , behavioural modification therapy ഒക്കെ പലപ്പോഴും ഫലപ്രദമാവാറുണ്ട് . നേരത്തെയുള്ള കണ്ടുപിടിക്കൽ പലപ്പൊഴും ഇവയെ നിയന്ത്രിക്കാൻ നല്ല രീതിയിൽ ഉപകാരപ്രദമാവാറുണ്ട് . മുതിർന്നവരിൽ Cognitive Behavioural interventions for TICS, Behavioural modification Support, എന്നിവയോടൊപ്പം coping strategies എന്നിവ കൂടെ ചേർത്ത ഒരു management plan ആണ് കൂടുതൽ ഫലപ്രദം . TICS നു 100% ഫലപ്രദമായ മരുന്നുകൾ ഒന്നും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .
പലപ്പോഴും exclusion criteria ഉപയോഗിച്ചുള്ള ഒരു തീരുമാനത്തിലാണ് doctors TICS എന്ന അവസാന diagnosis ലേക് എത്തുന്നത് . അതുകൊണ്ടുതന്നെ TICS ഉണ്ട് എന്ന് സംശയിച്ചാൽ അവ മറ്റുള്ള ന്യൂറോളജിക്കൽ / സൈക്കിയാട്രിക് രോഗങ്ങളുടെയും അടയാളങ്ങൾ അല്ല എന്ന് പരിശോധിച്ച് കണ്ടുപിടിക്കേണ്ടതാണ് ആദ്യ ഘട്ടം .
TICS തിരിച്ചറിയപെട്ടാൽ ഏറ്റവും ആവശ്യമായതും ഫലപ്രദമായതുമായതും സൈക്കോളജിക്കൽ തെറാപ്പികളാണ് . അതുകൊണ്ടുതന്നെ psychologists and counselors ഇതിനെപറ്റി കൂടുതൽ മനസിലാക്കുന്നത് നന്നായിരിക്കും.
No comments:
Post a Comment