രണ്ടായിരത്തിയഞ്ഞൂറു കുതിരശക്തി വീതമുള്ള ഒരു വിമാനത്തിൻ്റെ എൻജിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഒരു പാൻ അമേരിക്കൻ വിമാനത്തിൻ്റെ ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്, ''സ്‌റ്റേ എലൈവ് ഓൾ യുവർ ലൈഫ്" എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. നിലത്തു നിന്നു പൊങ്ങുമ്പോൾ ഓരോ എൻജിൻ്റെയും രണ്ടായിരത്തിയഞ്ഞൂറു കുതിരശക്തിയും ഉപയോഗിക്കും.നിലത്തു നിന്നു പൊങ്ങിയാലുടൻ പെട്ടെന്നു 1800 കുതിരശക്തിയായി കുറയുന്നു. മുന്നോട്ടു പറക്കാനുള്ള ഉയരത്തിലെത്തിയാലുടൻ 1200 കുതിരശക്തയായി പിന്നെയും കുറയ്ക്കും. നീണ്ട പറക്കലിന് അത്രയും ശക്തി തന്നെ ആവശ്യമില്ലെന്നു പൈലറ്റിനറിയാം. അതുകൊണ്ട് ഓരോ എൻജിൻ്റെയും ആയിരം കുതിരശക്തിയിലേറെ ഉപയോഗപ്പെടുത്തുകയില്ല. നിലത്തു നിന്നു പൊങ്ങുമ്പോൾ വിമാനത്തിൻ്റെ പരമാവധി ശക്തി ഉപയോഗിക്കുമെങ്കിലും രണ്ടു മിനിറ്റിലധികം അത്രയും ശക്തി ഉപയോഗിക്കാറില്ല. കൂടുതൽ സമയം പരമാവധി ശക്തി ഉപയോഗിച്ചാൽ എൻജിൻ തകർന്നു പോകും.
മനുഷ്യൻ്റെ വ്യക്തിപ്രഭാവമാകുന്ന എൻജിൻ്റെ കഥയും ഇതുപോലെ തന്നെയാണ്. മുഴുവൻ ശക്തിയും കൂടുതൽ സമയം ഉപയോഗിച്ചാൽ വ്യക്തി ശാരീരികമായും, മാനസീകമായും തളർന്നു പോയേക്കാം. ജീവിതത്തിൽ നമുക്കു നേരിടുന്ന സംഘർഷങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നതിനു, പരമാവധി ശക്തി ഏതാനും നിമിഷനേരത്തേക്ക് ഉപയോഗിക്കേണ്ടിവരും.എന്നാൽ ഉപയോഗപ്പെടുത്തുന്ന ശക്തിയുടെ നിലവാരം, ആവശ്യം കഴിഞ്ഞാൽ പരിമിതപ്പെടുത്തുവാനുള്ള പരിശീലനം നമുക്കുണ്ടായിരിക്കണം. ഇതെങ്ങനയാണു സാധിക്കുക? മേൽപറഞ്ഞ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള ഒരു നിർദേശം ഇവിടെ ഉദ്ധരിക്കാം: ജീവിത സമ്മർദങ്ങളുടെ ആഘാതമേറ്റു തളർന്ന്, ആവശ്യത്തിലധികം സമയം പരമാവധി ശക്തി ഉപയോഗിച്ച് എൻജിൻ പൊട്ടിത്തകരുമെന്ന അവസ്ഥയിലെത്തുമ്പോൾ ' നിശ്ശബ്ദത 'പാലിക്കാൻ പരിശീലിക്കണം. ഒച്ചപ്പാടൊന്നുമില്ലാത്ത ഒരു സ്ഥലത്തു പോയി നിശ്ശബ്ദരായിരിക്കുക. എന്തെങ്കിലും ചെയ്യുകയോ സംസാരിക്കുകയോ ചെയ്യരുത്. മനസ്സു യാതൊന്നിലേക്കും ചായാതെ, കഴിയുന്നിടത്തോളം നിഷ്പക്ഷമായി നിർത്തുകയും വേണം. ഇങ്ങനെ ശരീരമനസ്സുകളെ നിശ്ചലമാക്കുമ്പോൾ ചോർന്നു പോയ ശക്തി വീണ്ടെടുക്കാൻ നമുക്കു കഴിയും.

No comments:
Post a Comment