Sunday, March 8, 2020

ഒരു ഗ്ലാസ്‌ വെള്ളത്തിന് എത്ര ഭാരമുണ്ട്?

ഒരിക്കൽ ഒരു പ്രഭാഷകൻ തന്റെ പ്രസംഗത്തിന് ഇടയ്ക്കു ഒരു ഗ്ലാസ്‌ വെള്ളം ഉയർത്തി കാണിച്ചുകൊണ്ടു ചോദിച്ചു ഇതിനു എത്ര ഭാരമുണ്ടെന്നു..
സദസ്സിൽ നിന്നും പല ഉത്തരങ്ങൾ വന്നു.  നൂറു ഗ്രാം, ഇരുനൂറു ഗ്രാം, അഞ്ഞൂറ് ഗ്രാം എന്നിങ്ങനെ..
പ്രഭാഷകൻ പറഞ്ഞു, അല്ല നിങ്ങൾ പറഞ്ഞ ഉത്തരങ്ങൾ തെറ്റാണ്..

സദസ്സിൽ നിന്നും ഒരാളെ വിളിച്ചു ആ ഗ്ലാസ്‌ വെള്ളം ഉയർത്തി പിടിക്കാൻ പറഞ്ഞു.  പ്രഭാഷകൻ അയാളോട് ചോദിച്ചു, എത്ര ഭാരം ഉണ്ടെന്നു,  അയാൾ പറഞ്ഞു  ചെറിയ ഭരമേയുള്ളു..  അയാളോട് അത് അങ്ങിനെ തന്നെ പിടിക്കാൻ പറഞ്ഞു അദ്ദേഹം പ്രഭാഷണം തുടർന്നു..
ഇടയ്ക്കു അയാളോട് ചോദിച്ചു, ഇപ്പോൾ എത്ര ഭാരം ഉണ്ട്?

ഭാരം കൂടുന്നുണ്ട്, അയാൾ പറഞ്ഞു.

അദ്ദേഹം പ്രഭാഷണം തുടർന്നു, ഇടക്കിടക്ക് അയാളോട് ഭാരം ചോദിച്ചു കൊണ്ടിരിന്നു.  അയാൾക്കു കയ്യിലെ ഗ്ളാസിനു ഭാരം കൂടി കൂടി വന്നു.

പ്രഭാഷണത്തിനിടക്ക് അയാൾ വിളിച്ചു പറഞ്ഞു, സാർ ഇപ്പോഴെന്റെ കൈ കഴക്കുന്നു  എനിക്കിനി ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ കഴിയില്ല, ഗ്ലാസ് താഴെ വീണു പൊട്ടിപ്പോകും.

അദ്ദേഹം പ്രഭാഷണം നിറുത്തി, അയാളോടതു താഴെ വെക്കാൻ പറഞ്ഞു. എന്നിട്ട് സദസ്സിനോടായി പറഞ്ഞു,  ആ ഗ്ലാസ്സിനും അതിലെ വെള്ളത്തിന്റെ അളവിനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല പക്ഷെ അത് നിങ്ങൾ കയ്യിൽ വെക്കുംതോറും നിങ്ങള്ക്ക് ഭാരം കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി..  അതുപോലെയാണ്‌ നമ്മുടെ പ്രശ്നങ്ങളും.  നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും ദുഃഖങ്ങളും  ദേഷ്യവും നമ്മൾ  എത്ര നേരം മനസ്സിൽ സൂക്ഷിക്കുന്നുവോ അതിന്റെ ഭാരം കൂടി കൊണ്ടേയിരിക്കും അത് മൂലമുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടി കൊണ്ടേയിരിക്കും..

നമ്മുടെ വിഷമങ്ങളും ദേഷ്യവും  മോശം ചിന്തകളും മനസ്സിൽ നിന്നും മാറ്റി വെച്ചാൽ അതുമൂലമുള്ള പ്രശ്നങ്ങളും ഇല്ലാതാകും..
മനസ്സിനെ ശാന്തമാക്കുക, പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടും..

പ്രശസ്തമായൊരു വാചകമുണ്ട്. അതിന്റെ ആദ്യ ഭാഗം ഇങ്ങനെയാണ്,

" നിങ്ങളുടെ വിഷമങ്ങൾക്കു  ഒരു പ്രതിവിധി ഉണ്ടെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "

വിഷമിച്ചിരിക്കാതെ ആ പ്രതിവിധി നടപ്പാക്കാൻ ശ്രമിക്കുക.

അതിന്റെ രണ്ടാം ഭാഗം ഇങ്ങിനെയാണ്,

"നിങ്ങളുടെ വിഷമത്തിനു ഒരു പ്രതിവിധിയും ഇല്ലാത്തതാണെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "

ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു സമയം കളയാതെ അടുത്ത കാര്യങ്ങൾ ചെയ്യുക..

വിഷമങ്ങളും ദുഖങ്ങളും ഇല്ലാത്തവരായി ആരുമില്ല, പണക്കാരനും പാമരനും എല്ലാം അതുണ്ട്..   വിഷമങ്ങളെയും ദുഃഖങ്ങളേയും അതിജീവിക്കുന്നവരാണ്  വിജയിക്കുന്നവർ..

ഓർക്കുക നിങ്ങളുടെ മനസ്സിലേ മോശം ചിന്തകളെ മാറ്റി നിർത്താൻ നിങ്ങള്ക്ക് മാത്രമേ കഴിയൂ..
നിങ്ങള്ക്ക് നിങ്ങളുടെ മനസ്സിന് മുന്നിൽ വിജയിക്കാൻ കഴിഞ്ഞാൽ ഈ ലോകത്ത്  നിങ്ങൾ വിജയിച്ചിരിക്കും തീർച്ച..

കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
കേന്ദ്ര സർവീസിൽ 1355 ഒഴിവ്
തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
അടുക്കള നിങ്ങളെ രോഗിയാക്കുമോ?
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Learning Disability Management and Remedial Course at Manjeri
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career

No comments:

Post a Comment