നാമെല്ലാവരും ഒരു സന്തോഷമുള്ള ജീവിതത്തെ പ്രതീക്ഷിച്ചിരിക്കുന്നവരാണ്. അടുത്ത കാലത്ത് തന്നെ ആ സന്തോഷമുള്ള ജീവിതം നമ്മിലേക്ക് വന്ന് ചേരുമെന്ന പ്രതീക്ഷയിലാണ് ജീവിക്കുന്നത്. ഈ പ്രതീക്ഷ ഇല്ലാത്ത ആരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാവുകയില്ല. കഴിഞ്ഞ വർഷവും നാം അതുപോലെയുള്ള പ്രതീക്ഷയിൽ തന്നെയായിരുന്നു. അതിന് മുൻപുള്ള എല്ലാ വർഷങ്ങളിലും ഇത്തരം പ്രതീക്ഷകൾ നമുക്കുണ്ടായിരുന്നു. അങ്ങിനെയെങ്കിൽ യഥാർത്ഥത്തിൽ ആ സന്തോഷം കണ്ടെത്തി അതിൽ ജീവിക്കുന്നവർ എത്രയുണ്ടാവും.
ഓരോന്ന് പ്രതീക്ഷിക്കുകയും അത് ലഭിക്കുമ്പോൾ അടുത്തത് പ്രതീക്ഷിക്കുകയും അത് ലഭിക്കുന്നതിലാണ് സന്തോഷമെന്ന് പലരും മനസിലാക്കുകയും ചെയ്യുന്നു. എന്നാൽ ഇന്നുള്ളത് എല്ലാം നമുക്ക് സന്തോഷം തരുന്നവയാണ് എന്ന് മനസിലാക്കുവാൻ നമുക്ക് കഴിയുന്നില്ല.

No comments:
Post a Comment