Monday, July 6, 2020

എന്താണ് സമയം? സമയത്തിന് എന്താണ് വാല്യു?

സമയത്തെ / കാലത്തെ തന്നെയാണെ സത്യം എന്ന് പറഞ്ഞ് സത്യം ചെയ്ത വാക്കുകൾ നാം കേട്ടിട്ടുണ്ട്. എന്താണ് ഈ സമയം എന്നത്. അതിന്റെ അളവുകോൽ എങ്ങിനെയാണ്. അതൊന്ന് ചിന്തിച്ചാലോ നമുക്ക്
എല്ലാവർക്കും ലഭിക്കുന്നത് ഒരേ സമയങ്ങൾ തന്നെയാണ്. ക്ലോക്കിൽ 24 മണിക്കൂർ എല്ലാവർക്കും ലഭിക്കുന്നുണ്ട്. പക്ഷെ അത് ഓരോരുത്തർക്കും വിത്യസ്തമായിട്ടായിരിക്കും അനുഭവപ്പെടുക. ക്ലോക്കുകൾ അല്ല യഥാർത്ഥത്തിൽ നമ്മുടെ സമയത്തിന്റെ വാല്യു നിശ്ചയിക്കുന്നത്. അവരവരുടെ മാനസീക അവസ്ഥകൾ തന്നെയാണ്.

നാം ഒരാളെവെയ്റ്റ്‌ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്തോളം സമയം ഇഴഞ്ഞിഴക്ക് പോകും. ആൾക്ക് മറ്റുള്ളവരേക്കാൾ വളരെയധികം സമയമുള്ളത് പോലെ തോന്നും.
നാം ഒരിടത്ത് താമസിച്ചാണ് എത്തുന്നതെങ്കിൽ സമയത്തിന് വലിയ സ്പീഡ് ആയിരിക്കും. അവന് കിട്ടുന്ന സമയം തികയില്ല. ഓഫീസുകളിൽ എത്തേണ്ട സമയത്ത് എത്താൻ കഴിയുന്നില്ലെങ്കിൽ സമയം തനിക്ക് തീരെയില്ല / കിട്ടുന്നില്ല എന്ന മറുപടിയാണ് ഉണ്ടാവുക.
തനിക്ക് സങ്കടമാണെങ്കിൽ സമയത്തിന് വലിയ നീളുമുള്ളതായി തോന്നും. ഓരോ നിമിഷത്തിന്റെയും വില മനസ്സിലാവും. ഇനിയുള്ള സമയം എത്രയും പെട്ടെന്ന് ഇനിയുള്ള സമയങ്ങൾ അവസാനിച്ചെങ്കിൽ എന്ന് ചിലപ്പോൾ ആലോചിച്ച് പോയേക്കാം.
തനിക്ക് സന്തോഷമാണെങ്കിൽ സമയം കടന്ന് പോകുന്നത് അറിയുകയെ ഇല്ല. ജീവിതം സമാധാനപൂർണ്ണമാവും. എല്ലാത്തിനും സമയമുണ്ടാവും. മറ്റുള്ള കാര്യങ്ങൾ ചെയ്യാൻ ഉൻമേഷമുണ്ടാകും. ദിനങ്ങളും വർഷങ്ങളും കടന്ന് പോയ ശേഷം ആലോചിക്കുമ്പോഴാകും സമയം വലിയ വേഗതയിൽ കടന്ന് പോയത് മനസ്സിലാവൂ.
നാം വേദനകൾ അനുഭവിക്കുന്നുണ്ടെങ്കിൽ സമയം ഒട്ടും അനങ്ങുന്നില്ല എന്നായിരിക്കും ആളുടെ അഭിപ്രായം. ഒരോ സെക്കന്റുകളും വലിയ സമയങ്ങളായി ആൾക്ക് തോന്നിയിട്ടുണ്ടാവും. വേദനകൾക്കനുസരിച്ച് സമയത്തിന് ദൈർഘ്യമുണ്ടാവും. ഈ നിമിഷം മുതൽ ഇനി സമയം വേണ്ട എന്ന് ആയിരിക്കാം ആളുടെ ചിന്ത.
നാം ബോറഡിച്ചിരിക്കുന്നു എങ്കിൽ സമയത്തിന് വലിയ നീളമായിരിക്കും. സമയം എങ്ങിനെ  കളയാം എന്നതായിരിക്കും ആ സമയത്തുള്ള ചിന്ത.

സമയത്തെക്കുറിച്ച് ചിന്തകൻമാരുടെ ചില ഉദ്ധരണികൾ കൂടി നോട്ട് ചെയ്യട്ടെ.
1. ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കൾ ക്ഷമയും സമയവുമാണ്. - ലിയോ ടോൾസ്റ്റോയ്, യുദ്ധവും സമാധാനവും.
2. സമയം പണമാണ്. - ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
3. സമയം ആരും കാത്തിരിക്കുന്നില്ല. - നാടോടിക്കഥകൾ
4. ഒരു മിനിറ്റ് വൈകിയതിനേക്കാൾ മൂന്ന് മണിക്കൂർ വേഗത്തിൽ നല്ലത്. - വില്യം ഷേക്സ്പിയർ.
5. നഷ്ടപ്പെട്ട സമയം ഇനി ഒരിക്കലും കണ്ടെത്താനാവില്ല. - ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
6. ഒരു മനുഷ്യന് ചെലവഴിക്കാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ കാര്യമാണ് സമയം. - തിയോഫ്രാസ്റ്റസ്.
7. എല്ലാവരുടേയും ഏറ്റവും മികച്ച ഉപദേശകനാണ് സമയം. - പെരിക്കിൾസ്.
8. സമയം ചെലവഴിക്കലല്ല, മറിച്ച് നിക്ഷേപിക്കുക എന്നതാണ് പ്രധാനം. - സ്റ്റീഫൻ ആർ. കോവി
9. നിങ്ങളുടെ റോസാപ്പൂവിനായി നിങ്ങൾ പാഴാക്കിയ സമയമാണ് നിങ്ങളുടെ റോസാപ്പൂവിനെ വളരെയധികം പ്രാധാന്യമുള്ളതാക്കുന്നത്. - ആന്റോയിൻ ഡി സെന്റ്-എക്സുപറി, ദി ലിറ്റിൽ പ്രിൻസ്.
10. സമയനിഷ്ഠ എന്നത് സമയത്തിന്റെ കള്ളനാണ്.( മറ്റൊരാൾക്ക് വേണ്ടി നമ്മുടെ സമയത്തെ ത്യജിക്കുന്നു) ഓസ്കാർ വൈൽഡ്, ഡോറിയൻ ഗ്രേ

No comments:

Post a Comment