വിദ്യാഭ്യാസവും, മൂല്ല്യങ്ങളും നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു. മൗലാനാ ആസാദ്.
ചൈനയിൽ പോയിട്ടെങ്കിലും വിദ്യാഭ്യാസം നേടൂ. മുഹമ്മദ് നബി.
മനുഷ്യൻ്റെ സകല കഴിവുകളുടെയും വികസനമാണ് വിദ്യാഭ്യാസം. സോക്രട്ടീസ്.
വിദ്യ നേടുവിൻ സ്വതന്ത്രരാകുവിൻ. ശ്രീ നാരായണ ഗുരു.
ചെടികളുടെ നാമ്പുകൾക്ക് സൂര്യപ്രകാശം പോലെയാണ് - ഉണരുന്ന ബുദ്ധിക്കും, മനസിനും വിദ്യാഭ്യാസം. അലക്സാണ്ടർ പോപ്പ്.
ചെറുപ്പത്തിൽ നാം പഠിക്കുന്നു. വാർദ്ധക്യത്തിൽ നാം മനസിലാക്കുന്നു. എഷൻ ബാക്ക്.
വിദ്യാഭ്യാസത്തിൻ്റെ ഒരു വശമാണ് ജ്ഞാനം. മറ്റൊരു വശമാണ് കർമ്മം. രവീന്ദ്രനാഥ് ടാഗോർ.
വിദ്യാഭ്യാസത്തിൻ്റെ വേരുകൾക്ക് കൈപ്പും , പഴങ്ങൾക്ക് മധുരവുമാണ്. അരിസ്റ്റോട്ടിൽ.
ധൈര്യം കുറഞ്ഞവർ ഭാഗ്യത്തിൽ വിശ്വസിക്കുന്നു. കരുത്തർ പ്രവൃത്തിയിലും , ഫലത്തിലും വിശ്വസിക്കുന്നു. എമേഴ്സൺ.
ഒന്നിച്ചുനിൽക്കുമ്പോൾ ദുർബലർ പോലും ശക്തരാവുന്നു. പ്ലാറ്റോ.
അമ്മയുടെ സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി -എപിജെ അബ്ദുൽ കലാം.
ഒരു നല്ല പുസ്തകം ഒരിക്കലും ശരിയായി വായിച്ചു തീരില്ല.. ഓരോ തവണ വായിക്കുമ്പോഴും അതിൽ പുതിയതൊ ന്നുണ്ടാകുന്നു-ചർച്ചിൽ.
"നിങ്ങളുടെ മക്കൾ ഇപ്പോൾ എന്തായിരിക്കുന്നു എന്നതു മറന്നേക്കുക. അവർ എന്തായി തീരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ അതേപോലെ പെരുമാറുക! അവരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും!ഇത് മാറ്റമില്ലാത്ത സത്യമാണ്". സജി തലവൂരിൻ്റെ വിജയത്തിൻ്റെ ഇതിഹാസം എന്ന പുസ്തകത്തിൽ നിന്ന്.
ജീവിതത്തിന് മാത്രമായി അത്ര പ്രാധാന്യമില്ല..മറ്റുള്ളവരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തിലാണ് അതിൻ്റെ പ്രാധാന്യം.-ജാക്കി റോബിൻസൺ.
നമ്മൾ ഒരു ഫോട്ടോയ്ക്ക് വേണ്ടി പുഞ്ചിരിച്ചാൽ ആ ഫോട്ടോ നന്നാവുമെങ്കിൽ......ജീവിതകാലം മുഴുവൻ പുഞ്ചിരി വിടർത്തിയാൽ നമ്മുടെ ജീവിതകാലം തന്നെ നന്നാവും.- സതീഷ്.
It's not over until I win.. വിജയിക്കാതെ ഒന്നും അവസാനിക്കുന്നില്ല. വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല. ആ വിചാരിക്കലാണ് പലപ്പോഴും നടക്കാത്തത്.
Winners don't do different things. They do things differently-Shiv Khera
തിരമാലകളെ എനിക്കിഷ്ടമാണ്. അതിൻറെ ഉയർച്ചയോ താഴ്ചയോ കണ്ടിട്ടല്ല മറിച്ച് അത് ഓരോ താഴ്ചയിലും ഉയരാൻ ശ്രമിക്കുന്നു-Dr APJ Abdul Kalam.
ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം. മഹാത്മാ ഗാന്ധി
Future belongs to those who prepare for it today. Malcolm X
മണ്ടന്മാർ വിജയിക്കാൻ അവസരം കാത്തിരിക്കും എന്നാൽ ബുദ്ധിമാൻമാർ അവർക്ക് വിജയിക്കാനുള്ള അവസരം സ്വയം കണ്ടുപിടിക്കും.
A library is a paradise for the soul.
Tiny changes (ചെറിയ മാറ്റങ്ങൾ) Remarkable Result (ശ്രദ്ധേയമായ ഫലങ്ങൾ). Atomic habits എന്ന പുസ്തകത്തിൽ നിന്ന്.
No comments:
Post a Comment