അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രതിസന്ധികളിൽ പതറി പ്രതീക്ഷയറ്റ് ചിലരുടെ ജീവിതം തകിടം മറിയുന്നു. എന്നാൽ മറ്റു ചിലർ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളേയും ചവിട്ടുപടിയാക്കി ജീവിതം പുനർനിർമ്മിക്കുന്നു. അപകടം, ഭൂകമ്പം, സാമ്പത്തിക മാന്ദ്യം, പ്രളയം, പകർച്ചവ്യാധി തുടങ്ങിയ ഏതു പ്രതിസന്ധികളേയും തരണം ചെയ്യാൻ ഇവർക്കു സാധിക്കുന്നു. പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും അതിജീവിക്കാൻ ഓരോരുത്തരിലും അന്തർലീനമായ ഈ കഴിവിനെ മനശ്ശാസ്ത്രഞർ വിളിക്കുന്ന പേരാണ് RESILIENCE.
RESILIENCE എന്നത് എല്ലാവരിലും ഉള്ള അതിജീവന ശേഷിയാണ്. എന്നാൽ, ഓരോരുത്തരിലും ഇത് വ്യത്യസ്തമാണെന്നു മാത്രം. ചിലർക്ക് പ്രതിസന്ധികളെ വളരെ വേഗം മറികടക്കാൻ സാധിക്കുമ്പോൾ മറ്റുചിലർക്ക് കൂടുതൽ സമയം ആവശ്യമാവാം.
ഗവേഷണം സൂചിപ്പിക്കുന്നത് നമ്മുടെ പെരുമാറ്റങ്ങളേയും ചിന്തകളേയും ക്രമപ്പെടുത്തി RESILIENCE വികസിപ്പിക്കുവാൻ സാധിക്കും എന്നാണ്. അതിനെ സാഹായിക്കുന്ന ചില മാർഗ്ഗങ്ങൾ പരിചയപ്പെടാം.
1. ശുഭാപ്തി വിശ്വാസം ഉള്ളവരാവുക.
പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കണം. അവയിൽ നിന്നും പാഠം ഉൾകൊള്ളുകയും നമ്മുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും വേണം. പ്രായോഗികമായ ലക്ഷ്യങ്ങൾ രൂപപ്പെടുത്തി അതിനായി നിരന്തരം പ്രവർത്തിക്കുക. സ്വയം സംരക്ഷണത്തോടൊപ്പം മറ്റുള്ളവരുടെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്തമായി കാണണം. അനാവശ്യ ചിന്തകൾ ഒഴിവാക്കാം. പ്രതിസന്ധി ഘട്ടങ്ങളെ വിജയകരമായി മറികടന്ന നമ്മുടേയും മറ്റുള്ളവരുടേയും അനുഭവങ്ങൾ ഊർജ്ജം പകരും. ലോകചരിത്രത്തിൽ മനുഷ്യരാശി അതിജീവിച്ച എത്രയോ സംഭവങ്ങൾ ഉണ്ട്. അവയെല്ലാം ഓർമ്മയിലേക്ക് കൊണ്ടുവരാം.
2 . സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കുക.
സ്വയം കഴിവിൽ വിശ്വാസവും മതിപ്പും ഉള്ളവർക്കേ ആത്മവിശ്വാസത്തോടെ നിലനിൽക്കുവാൻ സാധിക്കൂ. ഇത്രയും കാലം കൊണ്ട് നാം ആർജജിച്ച അനുഭവസമ്പത്ത് ഒരു ഇടർച്ചയിൽ അപ്രധാന്യമാവരുത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സ്വയം കഴിവിൽ വിശ്വാസമർപ്പിക്കണം. പ്രതിസന്ധികളിൽ നിരാശ സ്വാഭാവികം. എന്നാൽ, എന്തിനെയും നേരിടാനും വിജയിക്കാനും നമ്മിലുള്ള കഴിവിനെ പൂർവ്വാധികം ശക്തിയോടെ പുറത്തെടുക്കേണ്ടതുണ്ട്.
3. ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തുക.
നമ്മെ ശ്രദ്ധിക്കാനും പരിചരിക്കാനും സഹായിക്കാനും ബന്ധുക്കളും, സുഹൃത്തുക്കളും, മറ്റു സംവിധാനങ്ങളും ഉണ്ട് എന്ന ആശ്വാസം പ്രതിസന്ധികളിൽ നമുക്ക് കരുത്തേക്കും. പ്രതിസന്ധി ഘട്ടത്തിൽ ഈ സഹായ മാർഗ്ഗങ്ങൾ ഉചിതമായി ഉപയോഗപ്പെടുത്തുകയും വേണം.
4. നമ്മുടെ നിയന്ത്രണത്തിലും ചിലതുണ്ട്.
എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാൽ, സ്വയം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിലൂടെ നമുക്കും ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ചിലതെല്ലാം നമ്മുടെ പ്രവർത്തന ഫലമാണെന്ന തിരിച്ചറിവുള്ളവർക്ക് അതിനായി പ്രയത്നിക്കുവാനേ സാധിക്കൂ.
5. പ്രശ്ന പരിഹാരകഴിവ് വികസിപ്പിക്കുക.
പ്രശ്നങ്ങളിൽ വിഷമിച്ച് സമയം കളയുന്നതിനേക്കാൾ പ്രശ്ന പരിഹാരത്തിലായിരിക്കണം ശ്രദ്ധ. പ്രശ്നത്തെ നേരിടാൻ സാധിക്കുന്ന വിവിധ മാർഗ്ഗങ്ങൾ ചിന്തിക്കുകയും അതിൽ ഏറ്റവും പ്രായോഗികമായത് വേഗം നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ് പ്രശ്ന പരിഹാരം സാധ്യമാകുന്നത്. പ്രശ്നങ്ങൾക്ക് പൂർണ്ണമായ പരിഹാരം എപ്പോഴും ലഭിക്കണമെന്നില്ല. എന്നാൽ എറ്റവും ഉചിതമായ മാർഗ്ഗങ്ങൾ ലഭിക്കുക തന്നെ ചെയ്യും.
6.മാറ്റത്തിനനുസരിച്ച് മാറ്റമുണ്ടാക്കുക.
സാമൂഹിക മാറ്റത്തിനനുസരിച്ച് നമ്മിലും നാം ഇടപെടുന്ന മേഖലയിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമ്പോഴാണ് നാം കാലത്തിനൊപ്പം സഞ്ചരിക്കുന്നത്.

No comments:
Post a Comment