പ്രവാസത്തിൻ്റെ മുറിവുകൾ
ബാബു ഭരദ്വാജ്
മാതൃഭൂമി ബുക്സ്
ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി പെട്രോൾ ഉല്പാദിപ്പിക്കാൻ തുടങ്ങിയത് മുതലാണ് ലക്ഷക്കണക്കിന് മലയാളികളുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അതിനു മുമ്പും മലയാളികൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി തേടിയും ബിസിനസിനു വേണ്ടിയും ചേക്കേറിയിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് മലയാളികളുടെ അന്നം തേടിയുള്ള കൂടുമാറൽ മരുഭൂമിയിൽ സ്വർണ ദ്രാവകമായ എണ്ണ വൻതോതിൽ ഉല്പാദിച്ചപ്പോൾ മുതലാണ് ഉണ്ടായത്. അറബി വസന്തം കേരളത്തിൻ്റെ സുഗന്ധമായി മാറി.മറ്റേതൊരു പ്രദേശത്തേക്കാളും ഗൾഫ് പണം കൊണ്ട് വികസിച്ചത് കേരളമാണ്. കാര്യമായവ്യവസായമോ മറ്റുസാമ്പത്തിക സ്രോതസ്സോ ഇല്ലാതിരുന്ന ഈ ദേശം അക്ഷരാർത്ഥത്തിൽ കരകയറിയത് പെട്രോ ഡോളർ മുഖേനയാണ്. എന്നാൽ നല്ല ജീവിത സൗകര്യങ്ങളും സമ്പാദ്യവും നേടിയ ആയിരങ്ങളുടെ കഥ പറയുന്ന മരുപ്പച്ചയിൽ പതിനായിരങ്ങളുടെ കണ്ണീരും കിനാവും കിനിയുന്നുണ്ട്. മരുഭൂമിയേക്കാൾ പരുപരുത്ത നെരിപ്പോട് ജീവിതോവസ്ഥയുമുള്ളവരുടെ കഥയും അറബിക്കഥയുടെ മറുവശത്ത് കാണാനാവും എന്നല്ല സ്വന്തം വീടും നാടും മക്കളും കുടുംബവും അല്ലലും അലട്ടലുമില്ലാതെ ലാവിഷായി കഴിയാൻ വേണ്ടി സാധാരണ പ്രവാസി, ജീവിതകാലം മുഴുവൻ അനുഭവിച്ച കഷ്ടവും ത്യാഗവും വർണാതീരതമാണ്
ബിന്യാമീൻ്റെ ആടുജീവിതത്തിലൂടെ മലയാളി മനസ്സിലേക്ക് കുടിയേറിയ നജീബുമാരും പത്തേമാരിയിലെ നാരാണേട്ടന്മാരും ഇന്നും മരുക്കാട്ടിൽ ജീവിക്കുന്നുണ്ട്. സാഹിത്യവും ഭാവനയുമുണ്ടെങ്കിൽ ഓരോ സാധാ പ്രവാസി മലയാളിയും ബിന്യാമീനോ ബാബു ഭരദ്വാജോ ആയിട്ടുണ്ടാകും.
മറ്റുള്ളവർക്കായ്
സ്വയം കത്തിയെരിയുന്ന സുസ്മേര മൂർത്തിയാം സൂര്യ.......
ഒ.എൻ വി യുടെ കവിതാശകലം പോലെ മറ്റുള്ളവർക്ക് വേണ്ടി എരിഞ്ഞമരുന്നു പ്രവാസി.
കറവപ്പശുവാണ് പ്രവാസി, പക്ഷേ കറവപ്പശു കൊഴുത്തു തടിച്ചാലേ പശു പാലകന് സമൃദ്ധമായ പാല് ലഭിക്കൂ അതിനാൽ തീറ്റയും കുടിക്കും പശുവിന് മുട്ടുണ്ടായിരുന്നില്ല. പ്രവാസിക്ക് ഒന്നും കൊടുക്കുന്നില്ല. അവർ ആവശ്യപ്പെടാറുമില്ല.പ്രവാസി എന്നും പാല് ചുരത്തിക്കൊണ്ടിരിക്കുന്നു, കൊറോണ വന്നപ്പോൾ പ്രവാസികൾ നാട്ടിലെ ഭരണക്കാരോട് സഹായം തേടി.പണവും അന്നവുമൊന്നുമല്ല ചോദിച്ചത് നാട്ടിലേക്ക് വരാനുള്ള സൗകര്യം ലഭ്യമാക്കണം. നിവൃത്തിയില്ലാ നേരം നോക്കിയാണല്ലോ ചൂഷകർ അവസരം മുതലാക്കുക ചാർട്ടേഡ് വിമാനങ്ങൾക്ക് രണ്ടിരട്ടി ടിക്കറ്റ് കാശ്. കൊടുത്തു കൊണ്ടിരിക്കുന്നവൻ എന്നും കൊടുക്കാനും വാങ്ങുന്നവർ വാങ്ങിക്കൊണ്ടേയിരിക്കുകയും ചെയ്യുന്ന അലിഖിത നിയമമാണ് പ്രവാസിക്കുണ്ടായിരുന്നത്
കനൽ കട്ടയിൽ ഉറുമ്പരിക്കുന്ന ആ സുരകാലത്തും ഷൈലോക്ക്മാരെ തിരിച്ചറിയാതെ പോകരുത്.
അൽക്കോബറിലെ ലെബനാനികളുടെ ഒരു ഇടക്കാല താവളത്തിൽ ഖലീൽ മെഹമൂദിൻ്റെ മുറിയിൽ അഭയാർത്ഥിയായി ഞാൻ കഴിഞ്ഞിരുന്നു. അവൻ്റെ വിവാഹ വാർഷിക മിന്നാണ് .ജീവിതത്തിൻ്റെ പാനപാത്രം അവൾ ചുണ്ടോടടുപ്പിക്കാൻ നേരം അവിടെ ഇസ്രയേൽ സൈന്യമെത്തി. കല്യാണ പന്തൽ കൈയേറി വിരുന്നുകാരെ ഓടിച്ചു വിട്ടു.മണിയറ തകർത്തു. വിരുന്നൊരുക്കിയ ഭക്ഷണമെല്ലാം എടുത്തെറിഞ്ഞു. കണ്ണീരുകൾ പന്തലിലൂടെ ചാലിട്ടൊഴുകി. അവളുടെ ബന്ധുക്കളെയെല്ലാം പട്ടാളക്കാർ കശാപ്പ് ചെയ്തു. അവൾ തൻ്റെ ഏറ്റവും ചെറിയ ശിശുവായ അനുജനെ എടുത്ത് ഒലീവ് തോട്ടത്തിലേക്ക് മറഞ്ഞു.
1982ൽ മെഹമൂദ് പറഞ്ഞ മറിയത്തിനു ചരിത്ര ഗാഥ ഞാൻ കഥയാക്കി. അവൻ്റെ വാക്കുകളിൽ മരണത്തേക്കാൾ ഭീതിജനകമായ എന്തൊക്കെയോ മണക്കുന്നുണ്ടായിരുന്നു. വാക്കുകൾക്കിടയിലെ മൗനത്തിൽ നിന്നാണ് ഞാൻ കഥമെനഞ്ഞത്. ആ മൗനങ്ങളിൽ ഖലീൽ ജിബ്രാൻ്റ ഹൃദയം പൊള്ളി ഉയരുന്ന നിശ്വാസം ഞാൻ കേട്ടു. കഥയിൽ ഞാൻ അവളെ മരണമില്ലാത്തവളാക്കി.
1987ലും 82ലുമാണ് ഇസ്രയേലിൻ്റെ ലെബനാൻ അധിനിവേശം. സാബ്രയിലേയും ഷാത്തിലയിലേയും പലസ്തീൻ അഭയാഥി ക്യാമ്പുകളിൽ കയറി കൂട്ടക്കശാപ്പ് നടത്തിയതും ഇക്കാലത്താണ്. കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ രക്ത ബന്ധുക്കൾ കൂടി ചേർന്ന് ഹിസ്ബുല്ല എന്ന പേരിൽ ജനകീയ പട്ടാളം അവിടെ രൂപം കൊണ്ടു.2002 ൽ ഇസ്രയേലിനെ ലെബനാനിൽ നിന്ന് ഹിസ്ബുല്ല പോരാളികൾ പുറം തള്ളി. ഇനിയും ലെബനാനിലെ കാനായിൽ മറിയത്തിൻ്റെ പിന്നാലെ വന്ന പെൺകിടാങ്ങളുടെ വിവാഹം നടക്കും. ഒരു കൈയിൽ ഒലിവിലയും മറുകൈയിൽ തോക്കുമായിട്ടായിരിക്കും അവർ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത്.പ്രവാസം വലിയൊരു മുറി വാണെന്ന് ഞാനറിയുന്നു. ആ മുറിവിൻ്റെ നീറ്റലാണെന്നെ മനുഷ്യനാക്കുന്നത്.
ഏറെക്കാലത്തിനു ശേഷം സോമാലിയയിൽ സ്ഥിരതയും ശാന്തിയും പുരോഗതിയും കൊണ്ടുവന്ന യൂനിയൻ ഓഫ് ഇസ്ലാമിക് കോർട്ടിൻ്റെ ഭരണത്തെ തകർക്കാൻ അമേരിക്ക എത്യോപ്യൻ സൈന്യത്തെ സോമാലിയയിലെ ബെയ് ദോയിലേക്ക് യച്ചു.ഇറാഖിനെ തകർക്കാൻ വേണ്ടി കെട്ടിയുണ്ടാക്കിയ നുണക്കഥ തന്നെ സോമാലിയയെയും യുദ്ധഭൂമിയാക്കാൻ അമേരിക്ക ന്യായീകരണം പറഞ്ഞു. അമേരിക്കയുടെ ആഗോള അധിനിവേശ മോഹങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും ഉണങ്ങാത്ത മുറിവുകളുണ്ടാക്കി.
പ്രവാസിയുടെ കുറിപ്പുകളിൽ സോമാലി ഗറില്ലയെക്കുറിച്ച് ഞാൻപറഞ്ഞിട്ടുണ്ട് സോമാലികൾ തിങ്ങി പാർത്ത ഒരു തെരുവിലെ വീട്ടിനുള്ളിൽ മണിക്കൂറുകൾ കഴിഞ്ഞു. നമ്മുടെ കണ്ണിൽ സോമാലികളെല്ലാം ഏറെക്കുറെ ഒരു പോലെയാണ്.എല്ലാ ജനതയുടെയും സ്മൃതികളിൽ ഒരു പാട് യക്ഷിക്കഥകൾ നിറഞ്ഞു നിൽക്കുന്നുണ്ട് എനിക്കും സോമാലി കളുടെ കൂടെയുള്ള ജീവിതത്തിൽ യക്ഷിക്കഥകളെ വെല്ലുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ജീവിതം നമ്മൾ ജീവിച്ചിക്കുന്നിടത്തല്ല, മറ്റെവിടെയോ ആണെന്ന് ഒരിക്കൽ ബ്രഹ്ത് പറഞ്ഞിട്ടുണ്ട്. യാത്രകളുടെ സുവിശേഷമാണ് ആ വാക്യം. പച്ചതേടി പോയവരുടെ കഥയാണ് ഞാൻ എഴുന്നത് .നമ്മൾ അന്വേഷിക്കുന്ന ജീവിതത്തിലേക്ക് നമ്മൾ നിതാന്തമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മറ്റെവിടെയോ ജീവിതമില്ലെങ്കിൽ ആർക്കും സഞ്ചരിക്കാനാവില്ല..
കൊല്ലങ്ങളോളം ഒരൊറ്റ ഇണയുമൊത്താണ് ഓരോ ആമകളും കഴിഞ്ഞു കൂടുന്നതും മഹാസമുദ്രങ്ങളിലൂടെ പ്രയാണം ചെയ്യുന്നതും മുട്ടയിടാനായി ഒരേ സ്ഥലത്ത് തന്നെ വീണ്ടും എത്തുന്നു.ദേശാന്തര ഗമനം നടത്തി ലോകം ചുറ്റി യാത്ര തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി മരണം വരിക്കുന്ന സാൽമാൻ മത്സ്യങ്ങളും സഞ്ചാരി ചിത്രശലഭങ്ങളും അതിശയം നിറഞ്ഞ പ്രവാസ ജീവിതമാണ് നയിക്കുന്നത്.ആ മകളെ കാണാൻ വേണ്ടി ദിവസങ്ങളോളം ഒമാൻ കടൽ തീരത്ത് ഞാനും കൂട്ടുകാരും പലവട്ടം പോയിട്ടുണ്ട്. പ്രജനനത്തിന് അത്യന്തം രഹസ്യമായ ലോകം ഞങ്ങൾക്ക് മുമ്പിലായി തുറന്നു. ആമകൾ കണ്ണീരോടെ ഞങ്ങളെ നോക്കി ഭീതിയുടെ അശാന്തിയും അതിജീവനത്തിൻ്റെ ആകുലതയും സൃഷ്ടിയുടെ കാരുണ്യവും ആ കണ്ണുകളിൽ നിറഞ്ഞു. ആ മകൾ നേർത്ത ശബ്ദത്തിൽ ഞരങ്ങുന്നത് ഞങ്ങൾ കേട്ടു .ആയാസപ്പെട്ടു വന്ന വഴികൾ മായ്ച്ചു കൊണ്ടാണ് കടലോരത്ത് മുട്ടയിട്ട് അവയെല്ലാം തിരിച്ചു പോകുന്നത്. മുട്ടയിട്ട സ്ഥലം ആരും കാണാതിരിക്കാനാണ്, അവ അത്രയ്ക്ക് ശ്രദ്ധാലുക്കളാണ്
നിരന്തരമായ സൃഷ്ടിയും സ്ഥിതിയും നിറഞ്ഞുള്ള ദീർഘ ജീവിതം അല്ലാഹു അവർക്കായി കാത്തു വെച്ചിരിക്കുന്നു .അല്ലാഹു വിൻ്റെ ഒരിക്കലും തീരാത്ത കാല ഖജനാവിൽ അനന്തകാലം അവർക്കായി കാലം കരുതി വെച്ചിരിക്കുന്നു.
ഇറാഖിൻ്റെ കുവൈത്ത് അധിനിവേശ നാളുകളെ അതിജീവിച്ച കുറെ മനുഷ്യരുടെ കഥയാണിത്. അവരെല്ലാം പ്രവാസികളായിരുന്നു രാജ്യങ്ങളുടെ മൽപ്പിടുത്തത്തിൽ അവർക്കെവിടെയും സ്ഥാനമില്ല. ഇതൊരു അർ മായ നിലവിളി മാത്രം എവിടെ നിന്നോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ഒരു നിലവിളി.
ഗോപാലൻ കുട്ടിയുടെ കീശയിൽ ഒരിക്കലേ കത്ത് കിടന്നുള്ളൂ. ഒരിക്കലും പോസ്റ്റ് ചെയ്യാൻ കഴിയാതിരുന്ന കത്ത്. എല്ലാ തപാൽ പെട്ടികളും അടഞ്ഞുപോവുന്ന ഒരു കാലം അധികമാരുടെയും ജീവിതത്തിൽ കാണില്ല. അയക്കാതെ തന്നെ മേൽവിലാസക്കാരിയുടെ കൈയിലെത്തി. അക്ഷരങ്ങൾ ഏറെയും തേഞ്ഞു തീർന്നിരിക്കുന്ന വിയർപ്പിൽ കുതിർന്ന കത്ത്.ഗോപാലൻകുട്ടിയുടെ വീർപ്പുമുട്ടി മരിച്ച വാക്കുകൾ, ജീവിക്കാനായി ഇനിയും ഗോപാലൻകുട്ടി പ്രവാസിയാകും. ഗോപാലൻകുട്ടിയുടെ വാക്കുകൾ ഹൃദയം പോലെ തുടിച്ചത് ആ കത്തിൽ കാണാം. കത്ത് പൊട്ടിക്കുമ്പോൾ ഒരു ഹൃദയം തുറന്നു നോക്കുന്നത് പോലെയാണ്.ഗോപാലൻകുട്ടി കത്തിലെ എഴുത്ത് അവസാനിപ്പിക്കുമ്പോൾ ഒരു ജീവിതം ജീവിച്ചു തീർത്തതു പോലെയാണ്.
എല്ലാ സംസ്കാരങ്ങളുടെയും മാനവികത നിജപ്പെടുത്തുന്നതും നിർണയിക്കുന്നതും മൂല്യവത്താക്കുന്നതും അന്നത്തോടുള്ള ആ ജനതയുടെ ആദരവാണ്. ലോകത്തെ കുറിച്ച് നമ്മൾ വേവലാതിപ്പെടുന്നത് കൊണ്ടാണ് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന അതിഥികൾക്കായി അറബികൾ ഭക്ഷണം കരുതി വെക്കുന്നത്. വഴിയാത്രക്കാരർ പാഥേയം വിശക്കുന്ന യാത്രക്കാരനായി പകുത്തു കൊടുക്കുന്നതും അതുകൊണ്ട് തന്നെ.ഭക്ഷണം അലങ്കാരവും ആർഭാടവുമാകുന്നിടത്ത് അത് അധിനിവേശത്തിൻ്റെയും കൈയേറ്റത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും ചിഹ്നമായി മാറുന്നു.
മുപ്പത് വർഷത്തോളം പ്രവാസ ജീവിതം നയിച്ച ബാബു ഭരദ്വാജ് അറിയപ്പെടുന്ന എഴുത്തുകാരനും സാഹിത്യകാരനുമാണ് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് പ്രവാസ ജീവിതത്തെ കുറിച്ച് മൂന്ന് പുസ്തകം എഴുതി. പ്രവാസത്തിൻ്റെ മുറിവുകൾക്ക് മുമ്പ് പ്രവാസിയുടെ വഴിയമ്പലങ്ങൾ പ്രവാസിയുടെ കുറിപ്പുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.കബനീ നദി ചുവന്നത്, ആനമയിൽ ഒട്ടകം, മൃതിയുടെ സന്ധി സമാസങ്ങൾ, ശവഘോഷയാത്ര, കലാപങ്ങൾക്കൊരു ഗുഹ പാഠം,പപ്പറ്റ് തിയേറ്റർ തുടങിയവയാണ് പ്രധാന പുസ്തകങ്ങൾ കേരള സാഹിത്യ അക്കാദമി അവാർഡും അബുദാബി ശക്തി അവാർഡും ലഭിച്ചിട്ടുണ്ട്.
നോവലിൻ്റയും കഥയുടെയും കവിതയുടെയും ചേരുവയുള്ള ദാർശനിക പിൻബലത്തോടെ ഹൃദ്യമായ ഭാഷയിൽ മടുപ്പില്ലാതെ വായിക്കാൻ പറ്റിയ പുസ്തകമാണിത്.
മരുനിലങ്ങളുടെ ഊഷരതയിൽ അശാന്തരായി ജീവിതമെന്ന സമസ്യയുടെ ഉത്തരം തേടിയെത്തിയവരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ.....
തിരസ്കൃതനാവുന്നതിൻ്റെ വ്യഥയും വിമുഖതയും ഉള്ളിലൊതുക്കിയ ഒരു പ്രവാസ ജീവിതം കോറിയിട്ട മായാത്ത മുറിവുകൾ
ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി പരദേശിയായി ചെന്നത്തിയവൻ. ദു:ഖങ്ങളും വേദനകളും വിരഹങ്ങളും ഒരു നെടുവീർപ്പിൽ തീർത്ത് ദിനചര്യകൾ യാന്ത്രികമായി ചെയ്ത് യന്ത്രത്തെ പോലെ നിശ്ചയിക്കപ്പെട്ട സമയം വരെ വിശ്രമമില്ലാതെ ചെയ്ത് കൊണ്ട് നിരവധി രോഗങ്ങൾ സമ്പാദിച്ച് തന്നെ ആശ്രയിക്കുന്നവർക്ക് വേണ്ടി വെന്തുരുകിത്തീരുന്ന ജീവിതത്തിൻ്റെ ചുരുക്ക വാക്കാണ് പ്രവാസി. മരുക്കാട്ടിൽ നിന്ന് തേഞ്ഞു പോയ ഉടലുമായി ജരാനര ബാധിച്ച് തിരിച്ചെത്തിയ ഓരോ പ്രവാസിയും കറിവേപ്പിലയാണ്.
നാട്ടിലേക്ക് വന്നാൽ എപ്പോഴാണ് പോകുന്നത് എന്ന് നിരന്തരം കേട്ടിട്ടും ഉറ്റവരുടെ സ്നേഹവും ബന്ധവും പണം തീരുന്നത് വരെയുള്ള ഇടവേളകളിലാണെന്ന് തിരിച്ചറിഞ്ഞിട്ടും വീട്ടിലുള്ളവരുടെയെല്ലാം ധൂർത്തിനും ആഢംഭരത്തിനും പണമെത്ര ചെലവാക്കിയാലും കുറ്റം പറച്ചിൽ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവൻ, ഉറുമ്പുകൾ പോലെ രേഖരിച്ചും സമ്പാദിച്ചും കുന്നോളം കടംവാങ്ങി വീട് ഉണ്ടാക്കിയും അതിഥിയായും അഭയാർത്ഥിയായും വീടണയുന്ന ദേശാടന ജീവിതമാണ് പ്രവാസി. കേട്ടതിനേക്കാൾ വായിച്ചതിനേക്കാൾ ദുരിതപർവ്വമാണ് പ്രവാസി. ഫ്യൂജിയാമാ പർവ്വതത്തിലല്ല നിരന്തരം അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകുന്നത് പ്രവാസിയുടെ നെഞ്ചകത്താണ്. മരീനാ ട്വഞ്ചിലല്ല നിഗൂഢമായ ആഴമുള്ളത് പ്രവാസിയുടെ ജീവിതത്തിലാണ്. ബെർമുഡാട്രയാങ്കിളിനെ പോലെ മറ്റുള്ളവർക്കെ വലിച്ച് ഉടച്ച് തീർക്കാൻ സ്വയം വെച്ച് കൊടുത്ത ജീവിതത്തെ പ്രവാസി എന്ന് പറയാം
കെ കെ പി .അബ്ദുല്ല
+ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?
+ 12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
+ ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
+ ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
+ ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
+ ഉറക്കത്തിലും മാസ്ക് ധരിക്കുന്നവർ
+ 6 മാസം കൊണ്ട് +2 (NIOS)
+ ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
+ എന്താണ് ജീവിതത്തിന്റെ വില?
+ ഒരു ഗ്ലാസ് വെള്ളത്തിന് എത്ര ഭാരമുണ്ട്?
+ കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
+ കേന്ദ്ര സർവീസിൽ 1355 ഒഴിവ്
+ തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
+ ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
+ അടുക്കള നിങ്ങളെ രോഗിയാക്കുമോ?
+ ദി സീക്രറ്റ്: Law of Attraction
+ പ്രണയത്തിന്റെ രസതന്ത്രം
+ Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
+ നിന്നിടത്തുതന്നെ നില്‍ക്കരുത്
+ ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ
+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Diploma in Learning Disability Management and Remedial Course at Manjeri
+ Diploma in Secretarial Practice & Office Administration
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource

No comments:
Post a Comment