Friday, May 31, 2019

എന്താണ് പഠന വൈകല്യങ്ങൾ? Individual Tuition for Students

👉കുട്ടികൾ  വേണ്ടത്ര പഠിക്കുന്നില്ല !!!
👉കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ കഴിയുന്നില്ല !!!,
👉വേണ്ടത്ര പരിശ്രമിച്ചിട്ടും പരീക്ഷയ്ക്ക്  മാർക്ക് ലഭിക്കുന്നില്ല എന്ന്  തോന്നിയിട്ടുണ്ടോ?

ഒരുപക്ഷേ നിങ്ങളുടെ കുട്ടിക്ക് പഠനവൈകല്യങ്ങൾ ആകാം!!!!

എന്താണ് പഠന വൈകല്യങ്ങൾ??
പഠിക്കുവാൻ കഴിവുള്ളർ ബുദ്ധിയുള്ളവരും അതില്ലാത്തവർ ബുദ്ധി നിലവാരം കുറവുള്ളവരായിട്ടാണ് പൊതുവെ  സാധാരണ ജനങ്ങൾ പരിഗണിച്ചു പോരുന്നത്. എന്നാൽ വാസ്തവം അതല്ല. ശരാശരിയോ അതിലുമധികമോ ബുദ്ധി നിലവാരം ഉണ്ടാകുകയും പഠന സംബന്ധമല്ലാത്ത കാര്യങ്ങളിൽ അതായത് കളി, കലാ ,കായികം മറ്റു പാഠ്യേതര വിഷയങ്ങളിൽ  അസാധാരണ മികവ് കാണിക്കുകയും എന്നാൽ വായന, എഴുത്ത്, കണക്ക് എന്നിവയിൽ മികവ് കാണിക്കാതെ ബുദ്ധിമുട്ട് പ്രകടിപ്പിക്കുയും ചെയ്യുമ്പോൾ അതിനെ പഠന വൈകല്യമായി ശാസ്ത്രം പരിഗണിക്കുന്നു.

ചില കുട്ടികൾ പാഠന ഭാഗങ്ങള്‍ അവരുടെ രക്ഷിതാക്കെള പറഞ്ഞു കേള്‍പ്പിക്കുന്നതും, എന്നാൽ  എഴുത്തു പരീക്ഷയിൽ പരാജയപെടുന്നതായും കാണാം.  ചില കുട്ടികൾ ചില അക്ഷരങ്ങൾ എഴുതാനും, ഉച്ചരിക്കാനും വിഷമം കാണിക്കും. കണക്കു കൂട്ടുമ്പോള്‍ ശരിയാകും, എന്നാൽ പകർത്തിയെഴുതുമ്പോള്‍ തെറ്റിച്ചിരിക്കും. സംഖ്യകൾ 12 നു പകരം 21 എന്ന് എഴുതി കളയും. കൂടെ ഇരുത്തി പഠിപ്പിച്ചാല്‍ നല്ല മാര്‍ക്ക് വാങ്ങിക്കും. എന്നാല്‍ പലപ്പോഴും ഒരു അഞ്ചു മിനിറ്റ് പോലും അടങ്ങിയിരിക്കാന്‍ പറ്റാത്ത അവസ്ഥ ചില കുട്ടികൾക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും രക്ഷിതാക്കൾ കുട്ടികളെ  മടിയന്മാ രായും, ബുദ്ധിഹീനന്മാരുമായും മുദ്ര ചാർത്തപ്പെടുന്നു. ഇങ്ങിനെയുള്ള മുതിർന്നവരുടെ പെരുമാറ്റം  മക്കളില്‍ പഠന- പെരുമാറ്റ- ശ്രദ്ധാ വൈകല്യങ്ങൾ സംജാതമാക്കപ്പെടുന്നു.

ഉചിതമായ സമയത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കുകയാണെങ്കില്‍ ഇത്തരം കുട്ടികളെ അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും തരണം ചെയ്യുവാനും ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാനും കഴിയും വിധം പ്രാപ്തരാക്കുവാൻ കഴിയുന്നു.

പഠന വൈകല്യത്തെ എത്രയും വേഗം തിരിച്ചറിഞ്ഞ്‌ പ്രതിവിധി ചെയ്യുമ്പോഴാണ് ഈ അവസ്ഥ പരിഹരിക്കപ്പെടുന്നത്. കുട്ടികള്‍ വായന-എഴുത്ത് എന്നിവയില്‍ കാണിക്കുന്ന വൈഷ്യമത്തെ അമിത ലാളന കൊണ്ടോ കര്‍ക്കശഭാവം കൊണ്ടോ നേരിടുവാനോ പരിഹരിക്കുവാനോ നോക്കുമ്പോൾ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു.

ലക്ഷണങ്ങള്‍
• വായന വൈകല്യം:
വായനാ വൈകല്യമുള്ള കുട്ടികൾ വായിക്കുവാൻ വിമുഖത കാണിക്കും. നിര്‍ത്തി നിര്‍ത്തി വായിക്കുക. അക്ഷരങ്ങള്‍ പെറുക്കിപ്പെറുക്കി വായിക്കുക. വാചകങ്ങള നിറുത്താതെ വായിക്കുക. അക്ഷരങ്ങള്‍ തിരിച്ച് വായിക്കുക. ഉദാ: തറ, റത, ചില വാക്കുകള്‍ക്കു പകരമായി ഊഹിച്ച് സാമ്യമുള്ള മറ്റുവാക്കുകള്‍ ഉച്ചരിക്കുക (പന-പാറ്റ) തുടങ്ങിയവയാണ്. ചിഹ്നങ്ങള്‍ വിട്ടുപോകുക മുതലായവയും കണ്ടുവരാറുണ്ട്. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.

•എഴുത്തിലെ  വൈകല്യങ്ങള്‍:
ഇത്തരം വൈകല്യമുള്ള കുട്ടികൾ എഴുതുവാൻ വൈഷ്യമം കാണിക്കും. മോശമായ കൈയക്ഷരം, തുടര്‍ച്ചയായ അക്ഷരത്തെറ്റുകള്‍, സാമ്യമുള്ള ചില അക്ഷരങ്ങള്‍ തമ്മില്‍ മാറിപ്പോവുക, ഉദാ: പ, വ- ഇംഗ്ലീഷ് ചെറിയ അക്ഷരത്തിനു പകരം വലിയ അക്ഷരം എഴുതുക, മറിച്ചും അക്ഷരങ്ങള്‍ എഴുതുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യവാക്കുകള്‍ കിട്ടാതിരിക്കുക.

•കണക്കില്‍ വൈഷ്യമം:
അടിസ്ഥാനപരമായ ക്രിയകള്‍ ചെയ്യാനുള്ള വിഷമം, സംഖ്യാ ബോധത്തിലുള്ള പ്രശ്‌നം, സമയം നോക്കി പറയാനുള്ള കഴിവുകേട്, നിറം, ആകൃതി ഇവ തിരിച്ചറിയാനുള്ള വിഷമം, ദിശകളായ തെക്കുവടക്ക്, കിഴക്കുപടിഞ്ഞാറും ഇടത്ത്-വലത്ത് എന്നിവയും മനസ്സിലാക്കാനുള്ള കഴിവുകേട്. പകർത്തി എഴുതുമ്പോൾ സംഖ്യകൾ തിരിച്ച് എഴുതുക. 98 എന്നത് 89 എന്ന് എഴുതുക. 6 ഉം 9 ഉം തിരച്ചറിയായ്ക എന്നിങ്ങനെ പോകുന്നു.

കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 29 ല്‍നിന്ന് ആറ് കുറയ്ക്കുവാന്‍ പറഞ്ഞാല്‍, ആറിൽ നിന്ന് ഒമ്പത് കുറയ്ക്കുക. എഴുതുമ്പോള്‍  21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.

അഞ്ചു വയസ്സനുള്ളിൽ കുട്ടികള്‍ അതാതതു സമയത്തു നേടേണ്ടതായ അടിസ്ഥാന കഴിവുകള്‍ ഏതെങ്കിലും വികസം പ്രാപിക്കാതെ പോയാല്‍ അതു പഠനത്തില്‍ വിഷമമുണ്ടാക്കും. അതു പരിഹരിക്കാനായി റെമഡി  യൽ ട്രെയിനിംഗ് കൊടുക്കാവുന്നതാണ്.
 പഠന പരിമിതി പരിഹരിക്കാനുള്ള ഒരു പ്രധാന മാർഗം വ്യക്തിഗത വിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യുക  എന്നതാണ്. പരിമിതികൾ നേരിടുന്ന കുട്ടിയുടെ പ്രത്യേക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ആസൂത്രണം ചെയ്തിട്ടുള്ളതാണ്  വ്യക്തിഗത വിദ്യാഭ്യാസ പരിപാടി (individualized educational program - IEP)
Call 9539051386

No comments:

Post a Comment