സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആസ്പത്രികളിലുമെല്ലാം പാരാമെഡിക്കൽ വിഭാഗത്തിലെ വ്യത്യസ്ത പഠനശാഖകളിലായി ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ നടത്തുന്നു. ഈ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്കെല്ലാം മികച്ച തൊഴിലവസരങ്ങളുമുണ്ട്.
ബിഎസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.), ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി. ഒപ്ടോമെട്രി, ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.), ബാച്ച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എൽ.പി.), ബാച്ച്ലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി.സി.വി.ടി.), ബാച്ച്ലർ ഓഫ് ഫാർമസി (ബി.ഫാം), ഡോക്ടർ ഓഫ് ഫാർമസി (ഫാം. ഡി) തുടങ്ങിയ കോഴ്സുകൾക്കും പ്ലസ്ടു കഴിഞ്ഞാൽ പ്രവേശനം നേടാം.
ഫാം.ഡി.ക്ക് ആറ് വർഷവും മറ്റ് കോഴ്സുകൾക്ക് നാല് വർഷവുമാണ് പഠന കാലാവധി. ഫിസിയോതെറാപ്പി കോഴ്സിന് ആറ് മാസത്തെ പരിശീലന കാലയളവുമുണ്ടാകും.
എം.എൽ.ടി., ഒപ്ടോമെട്രി
ബിഎസ്സി. എം.എൽ.ടി., ബി.എസ്സി ഒപ്ടോമെട്രി എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഹയർ സെക്കൻഡറി പരീക്ഷയിൽ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിക്കപ്പെട്ട പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് (24 സീറ്റ്), തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് (24 സീറ്റ്), കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ സെന്റർ ഓഫ് ഹെൽത്ത് സയൻസസ് (30 സീറ്റ്), കോട്ടയത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (30 സീറ്റ്) എന്നിവയാണ് ബി.എസ്സി. എം.എൽ.ടി. കോഴ്സ് നടത്തുന്ന സർക്കാർ, സർവകലാശാലാ സ്ഥാപനങ്ങൾ. പെരിന്തൽമണ്ണ ഇ.എം.എസ്. ആസ്പത്രിക്ക് കീഴിലെ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് (30 സീറ്റ്), കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (30 സീറ്റ്), കണ്ണൂർ മെഡിക്കൽ കോളേജിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് (30 സീറ്റ്), കണ്ണൂർ പരിയാരത്തെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് (25 സീറ്റ്) എന്നിവിടങ്ങളിൽ സ്വാശ്രയാടിസ്ഥാനത്തിൽ ബി.എസ്സി. എം.എൽ.ടി. കോഴ്സുകൾ നടത്തുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി (20 സീറ്റ്), കോഴിക്കോട് മെഡിക്കൽ കോളേജ് (20 സീറ്റ്), മലപ്പുറം പെരിന്തൽമണ്ണയിലെ അൽസലാമ കണ്ണാസ്പത്രി (30 സീറ്റ്), പെരിന്തൽമണ്ണയിലെ തന്നെ അഹല്യ ഫൗണ്ടേഷൻ കണ്ണാസ്പത്രി (30 സീറ്റ്), അൽഷിഫ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് (8 സീറ്റ്), അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (8 സീറ്റ്) എന്നിവിടങ്ങളിൽ ബി.എസ് സി. ഒപ്ടോമെട്രി കോഴ്സ് നടക്കുന്നുണ്ട്.
പെർഫ്യൂഷൻ ടെക്നോളജി, ബി.പി.ടി.
ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി, ബി.സി.വി.ടി., ബി.പി.ടി. എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി കേരള ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പരീക്ഷകൾ പാസായിരിക്കണം. ബയോളജിക്ക് 50 ശതമാനം മാർക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മൊത്തത്തിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം.
ബി.പി.ടി. കോഴ്സിന് അപേക്ഷിക്കുന്നവർ ഈ യോഗ്യതകൾക്ക് പുറമെ പ്ലസ്ടു തലത്തിൽ ഇംഗ്ലീഷ് ഒരു വിഷമായി പഠിച്ചിരിക്കണം. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് (4 സീറ്റ്), കോഴിക്കോട് മെഡിക്കൽ കോളേജ് (2 സീറ്റ്), തിരുവനന്തപുരത്തെ ശ്രീ കൃഷ്ണ കോളേജ് ഓഫ് ഫാർമസി ആൻഡ് റിസർച്ച് സെന്റർ (30 സീറ്റ് )എന്നിവിടങ്ങളിൽ മാത്രമാണ് ബി.എസ്സി. പെർഫ്യൂഷൻ ടെക്നോളജി കോഴ്സ് നടക്കുന്നത്. തിരുവനന്തപുരം (3 സീറ്റ്), കോഴിക്കോട് (4 സീറ്റ്), കോട്ടയം (4 സീറ്റ്) മെഡിക്കൽ കോളേജുകളിൽ മാത്രമേ ബി.സി.വി.ടി. കോഴ്സ് പഠിക്കാൻ അവസരമുള്ളൂ.
കോഴിക്കോട്ടെ ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പി (50 സീറ്റ്), കോഴിക്കോട്ടെ എ.ഡബ്ലു.എച്ച്. സ്പെഷൽ കോളേജ് (50 സീറ്റ്), പെരിന്തൽമണ്ണയിലെ ഇ.എം.എസ്. മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് (30 സീറ്റ്), കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (30 സീറ്റ്), കോട്ടയം വൈക്കത്തെ ബി.സി.എഫ്. കോളേജ് ഓഫ് ഫിസിയോതെറാപ്പി (50 സീറ്റ്), തിരുവനന്തപുരത്തെ ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പി (50 സീറ്റ്), കണ്ണൂർ തളിപ്പറമ്പിലെ ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് (40 സീറ്റ്) എന്നിവയാണ് ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി കോഴ്സ് നടത്തുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകൾ.
സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന തലശ്ശേരിയിലെ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്, അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (30 സീറ്റ്) എന്നിവിടങ്ങളിലും ബി.പി.ടി. കോഴ്സ് നടത്തുന്നു. എം.ജി. സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ സയൻസസിന്റെ ഗാന്ധിനഗർ, അങ്കമാലി, തേവര സെന്ററുകളിലും ബി.പി.ടി. കോഴ്സുണ്ട്.
ബി.എസ്.എൽ.പി., ബി.ഫാം
ബി.എ.എസ്.എൽ.പി. കോഴ്സിന് അപേക്ഷിക്കുന്നവർ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിച്ച മറ്റേതെങ്കിലും പരീക്ഷകൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ് / സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് / സൈക്കോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്-25 സീറ്റ്), തൃശ്ശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (20 സീറ്റ്), കോഴിക്കോട്ടെ എ.ഡബ്ല്യു.എച്ച് സ്പെഷ്യൽ കോളേജ് (25 സീറ്റ്), കാസർകോട് ബദിയടുക്കയിലെ മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ (40 സീറ്റ്) എന്നിവിടങ്ങളിലാണ് ഈ കോഴ്സ് നടത്തുന്നത്.
ബി.ഫാം കോഴ്സിന് അപേക്ഷിക്കുന്നവർ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിച്ച മറ്റേതെങ്കിലും പരീക്ഷകളോ ബയോളജി / മാത്തമാറ്റിക്സ് / ബയോ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് / ബയോടെക്നോളജി / കമ്പ്യൂട്ടർ സയൻസ് എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് (20 സീറ്റ്), കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലുള്ള കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് (20 സീറ്റ്), കോട്ടയം മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് (60), തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് (60) എന്നിവിടങ്ങളിലാണ് സർക്കാർ തലത്തിൽ ബി.ഫാം കോഴ്സ് നടക്കുന്നത്.
ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 സ്വകാര്യ കോളേജുകളിലും സ്വാശ്രയാടിസ്ഥാനത്തിൽ ബി.ഫാം കോഴ്സ് നടത്തുന്നു. കോഴിക്കോട്ടെ ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ഫാർമസി, നാഷനൽ കോളേജ് ഓഫ് ഫാർമസി, മലപ്പുറത്തെ അൽഷിഫ കോളേജ് ഓഫ് ഫാർമസി, ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി, ജാമിയ സലഫിയ ഫാർമസി കോളേജ്, മൗലാന കോളേജ് ഓഫ് ഫാർമസി, കണ്ണൂരിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, അഞ്ചരക്കണ്ടിയിലെ കോളേജ് ഓഫ് ഫാർമസി, ക്രെസന്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കാസർകോട്ടെ മാലിക് ദിനാർ കോളേജ് ഓഫ് ഫാർമസി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസി.
പാലക്കാട്ടെ ഗ്രേസ് കോളേജ് ഓഫ് ഫാർമസി, കരുണ കോളേജ് ഓഫ് ഫാർമസി, കെ.ടി.എൻ. കോളേജ് ഓഫ് ഫാർമസി, തൃശ്ശൂരിലെ നെഹ്റു കോളേജ് ഓഫ് ഫാർമസി, സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, എറണാകുളത്തെ കെമിസ്റ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച്, നിർമല കോളേജ് ഓഫ് ഫാർമസി, ആലപ്പുഴയിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് ഫാർമസി, കെ.വി.എം. കോളേജ് ഓഫ് ഫാർമസി, പത്തനംതിട്ടയിലെ നസറത്ത് കോളേജ് ഓഫ് ഫാർമസി, പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി, തിരുവനന്തപുരത്തെ ഡേൽ വ്യൂ കോളേജ് ഓഫ് ഫാർമസി, എഴുത്തച്ഛൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ്, മാർ ഡിയോസ്ക്രസ് കോളേജ് ഓഫ് ഫാർമസി, ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസി എന്നിവയാണവ. എല്ലായിടത്തും അറുപത് വീതം സീറ്റുകളുണ്ട്. സീറ്റുകളുടെ എണ്ണത്തിൽ നേരിയ മാറ്റമുണ്ടാകാം. പ്രവേശന വിജ്ഞാപനം പുറത്തുവന്ന ശേഷമേ അന്തിമതീരുമാനമാകൂ.
ഫാംഡി
ഫാം.ഡി. കോഴ്സിന് അപേക്ഷിക്കുന്നവർ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ബയോളജി / മാത്തമാറ്റിക്സ് മാത്രം 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനവും മാർക്കോടെ വിജയിച്ചിരിക്കണം. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ സെക്ഷൻ 12 ഫാർമസി ആക്ട് പ്രകാരം അംഗീകാരമുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും 50 ശതമാനം മാർക്കോടെ ഡി.ഫാം കോഴ്സ് ജയിച്ചവർ ഫാം.ഡി.കോഴ്സിന് അർഹരാണ്.
ആകെ സീറ്റിന്റെ 20 ശതമാനം സീറ്റുകൾ ഡി.ഫാം കോഴ്സ് ജയിച്ചവർക്കായി സംവരണം ചെയ്തിട്ടുണ്ട്. പെരിന്തൽമണ്ണയിലെ അൽഷിഫ കോളേജ് ഓഫ് ഫാർമസി (30 സീറ്റ്), കോഴിക്കോട് മുക്കത്തെ നാഷനൽ കോളേജ് ഓഫ് ഫാർമസി (30), പാലക്കാട്ടെ ഗ്രേസ് കോളേജ് ഓഫ് ഫാർമസി (30 സീറ്റ്), തിരുവനന്തപുരത്തെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസി റിസർച്ച് സെന്റർ (30 സീറ്റ്) എന്നിവിടങ്ങളിലാണ് ഇപ്പോൾ ഫാം.ഡി. പഠനാവസരമുള്ളത്.
എല്ലാ കോഴ്സുകൾക്കും അപേക്ഷിക്കാൻ ഓൺലൈൻ മുഖേന ഒരു അപേക്ഷ നൽകിയാൽ മതിയാകും. www.lbscentre.in വബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്രീകൃത രീതിയിൽ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതും അർഹരായവർക്ക് അലോട്ട്മെന്റുകൾ നൽകുന്നതും എൽ.ബി.എസ്. സെന്റർ ഡയറക്ടറാണ്.

+ അസാപും അവസരമൊരുക്കുന്നു AI പഠിക്കാൻ..35000 രൂപ കോഴ്സ് ഫീ
+ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ കൃഷിയിലുണ്ട്; മികച്ച ജോലിയും നേടാം
+ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു
+ GATE 2021 ഫെബ്രുവരി അഞ്ച് മുതല്‍; യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ്
+ നിത്യഹരിത എഞ്ചിനീയറിങ്ങ്
+ മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്
+ Goal has to be SMART
+ സ്റ്റീഫൻ ഹോക്കിങ്; കാലത്തിൻ്റെ ചരിത്രകാരൻ-Book Review
+ പ്രവാസത്തിൻ്റെ മുറിവുകൾ-Book review
+ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?
+ 12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
+ ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
+ ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
+ ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
+ ഉറക്കത്തിലും മാസ്ക് ധരിക്കുന്നവർ
+ 6 മാസം കൊണ്ട് +2 (NIOS)
+ ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
+ എന്താണ് ജീവിതത്തിന്റെ വില?
+ ഒരു ഗ്ലാസ് വെള്ളത്തിന് എത്ര ഭാരമുണ്ട്?
+ കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
+ കേന്ദ്ര സർവീസിൽ 1355 ഒഴിവ്
+ തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
+ ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
+ അടുക്കള നിങ്ങളെ രോഗിയാക്കുമോ?
+ ദി സീക്രറ്റ്: Law of Attraction
+ പ്രണയത്തിന്റെ രസതന്ത്രം
+ Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
+ നിന്നിടത്തുതന്നെ നില്‍ക്കരുത്
+ ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ
+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Diploma in Learning Disability Management and Remedial Course at Manjeri
+ Diploma in Secretarial Practice & Office Administration
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource
No comments:
Post a Comment