Wednesday, May 12, 2021

ACCA ചാർട്ടേർഡ് അക്കൗണ്ടിംഗ് കോഴ്സ്

 എ ഗ്രേഡ് പ്രൊഫഷനൽ കോഴ്സായ ACCA യെ അറിയാം.

അക്കൗണ്ടിംഗ് , ഫിനാൻസ് , ബിസിനസ് മാനേജ്‍മെന്റ് മേഖലകളിൽ ആഗോളതലത്തിൽ അംഗീകാരമുള്ള ഒരു കരിയർ കെട്ടിപ്പടുക്കാനുള്ള ബിരുദം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കു അനന്തമായ അവസരങ്ങളെ തുറന്നു നൽകുകയാണ് ചാർട്ടേർഡ് അക്കൗണ്ടിംഗ് കോഴ്സ് ആയ ACCA. 

+2 തലത്തിൽ കോമേഴ്‌സ് എടുത്തവർക്കു പുറമെ സയൻസ് വിഷയം പഠിച്ച വിദ്യാർത്ഥികൾ ആയാലും ഉപരിപഠനത്തിനു തിരഞ്ഞെടുക്കാവുന്നതാണ് ACCA എന്നത് മറ്റു കോഴ്‌സുകളിൽ നിന്ന് ഇതിനെ തീർത്തും വത്യസ്തമാക്കുന്നു. ആഗോള തലത്തിൽ ചെറുതും വലുതുമായ കോർപ്പറേറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ അക്കൗണ്ടിംഗ് ,ഫിനാൻസ് , മാനേജ്‌മെന്റ്റ് വിഷയങ്ങളിൽ പ്രാവീണ്യം നേടിയ ACCA പ്രൊഫഷണലുകളെ തന്നെയാണ് പ്രഥമമായി പരിഗണിക്കുന്നത്. 

മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചു പ്രൊഫഷണൽ കോഴ്സുകളിലും മാറ്റം അനിവാര്യമാണ്. കോവിഡ് മഹാമാരി സകലമേഘലകളിലും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ , വിദ്യാർത്ഥികളുടെ തുടർപഠനം വഴിമുട്ടുന്നു സാഹചര്യത്തിൽ  മാതൃകാപരമായ മാറ്റങ്ങൾക്കു ACCA നേതൃത്വം നൽകി. നിലവാരം ഒട്ടും ചോരാതെ പഴുതുകളടച്ചു artificial intelligence , Bio metrics എന്നിവയുടെ സഹായത്തോടെ ഓൺലൈൻ പരീക്ഷകൾക്ക് "Remote Invigilation" രീതി പ്രാവർത്തികമാക്കിയ പ്രൊഫഷണൽ ചാർട്ടേഡ് അക്കൗണ്ടിംഗ് ബോഡിയാണ് ACCA. 

1904 ൽ ലണ്ടൺ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ACCA , 

അതിന്റെ സിലബസിന്റെ ഗുണനിലവാരവും നവീനമായ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധത കൊണ്ടും നൂറു വർഷങ്ങൾക്കിപ്പുറവും ലോകത്തെ പ്രൊഫഷണൽ കോഴ്സുകളിൽ മുൻപന്തിയിൽ നിലനിർത്തുന്നത്. ലോകത്തിലെ 181 രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള ACCA ക്ക് ചെറുതും വലുതുമായി ഏഴായിരത്തിലധികം അംഗീകൃത തൊഴിൽദാതാക്കളുണ്ട്. അറിയപ്പെടുന്ന ഓഡിറ്റിംഗ് കമ്പനികളായ KPMG , Delloitte , PWc , E & Y, എന്നിവയും Infosys, IBM, HP, മുതൽ MNC കളിൽ ഭൂരിഭാഗം കമ്പനികളും ACCA യുടെ അംഗീകൃത തൊഴിൽ ദാതാക്കളാണ്. ആഗോള തലത്തിൽ അഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികളും രണ്ടു ലക്ഷത്തിലധികം മെമ്പർമാരുമുള്ള ചാർട്ടേർഡ് അക്കൗണ്ടിംഗ് ബോഡിയാണ് ACCA. ഫിനാൻഷ്യൽ അക്കൗണ്ടിംഗ് , മാനേജ്‌മന്റ് അക്കൗണ്ടിംഗ് , ടാക്സ് , ഓഡിറ്റ് , ഫിനാൻഷ്യൽ മാനേജ്മെന്റ് , കമ്പനി ലോ എന്നിവയെല്ലാം ACCA യുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 

സ്വയം സംരംഭകത്വത്തിന്നു ഊന്നൽ കൊടുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അത് കൊണ്ട് തന്നെ ACCA പ്രിയങ്കരമാണ്.

 യൂറോപ്പ് , ആഫ്രിക്കൻ രാജ്യങ്ങൾ , അമേരിക്ക , ചൈന , മലേഷ്യ , സിങ്കപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ , ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം അനന്തമായ അവസരങ്ങളിലാണ് ACCA പഠിച്ചു കഴിഞ്ഞ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡേർഡ് (IFRS) എന്ന ഏകീകൃത അക്കൗണ്ടിംഗ് സ്റ്റാൻഡേർഡിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയുള്ള  ചാർട്ടേർഡ് അക്കൗണ്ടിംഗ് ബിരുദം എന്നതുകൊണ്ട് തന്നെ ആഗോള തലത്തിൽ MNC കൾ മുൻഗണന നൽകുന്നതും ACCA ക്കാണ്. 

Exams , Experience , Ethics (ട്രിപ്പിൾ ഇ) എന്നീ മൂന്നു  മേഖലകൾക്കു ACCA ഒരേ പ്രാധാന്യമാണ് നൽകുന്നത് . 

മൂന്നു ഘട്ടങ്ങളായാണ് ACCA പരീക്ഷകളെ തരാം തിരിച്ചിട്ടുള്ളത്. മൂന്നു പേപ്പർ ഉള്ള Applied knowledge മൊഡ്യൂൾ ആണ് ആദ്യത്തേത് . 

3 മുതൽ 6 മാസം കൊണ്ട് പൂർത്തിയാക്കാവുന്ന രീതിയിൽ വിദ്യാർത്ഥികളുടെ സൗകര്യത്തിനു രണ്ട് മണിക്കൂർ on-Demand കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളായാണ് ഇത് നടക്കാറുള്ളത്. പരീക്ഷ അവസാനിക്കുന്നതോടെ റിസൾട്ട് ലഭിക്കുന്നതു കൊണ്ടും ഏതു പേപ്പർ ഏതു സമയത്തും പരീക്ഷ എഴുതാം എന്നുള്ളതും ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്. 

അംഗീകൃത CBE സെന്ററുകളിൽ നിന്ന് പരീക്ഷ എഴുതാവുന്നതാണു.

 ഡിഗ്രീ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ മൊഡ്യൂൾ ഉൾപ്പെടെ 4-6 പേപ്പറുകൾ നിലവിൽ Exemption നേടാവുന്നതാണ് എങ്കിലും അടിസ്ഥാന മൊഡ്യൂൾ എന്ന നിലയിൽ ഈ പേപ്പറുകൾ പരീക്ഷ എഴുതുന്നത് advanced പേപ്പറുകൾ പെട്ടന്ന് പൂർത്തീകരിക്കുന്നതിനു സഹായക ഘടകമാണ് . 

അത് കൊണ്ട് തന്നെ exemption എടുക്കാതിരിക്കലാണ് അഭികാമ്യം.

6 പേപ്പർ ഉൾപ്പെടുന്ന APPLIED SKILLS മൊഡ്യൂൾ ആണ് രണ്ടാം ഘട്ടം. 

ഈ ഘട്ടത്തിലെ ആദ്യത്തെ പേപ്പർ ഒഴികെ മറ്റു പേപ്പറുകളുടെ പരീക്ഷ മാർച്ച് , ജൂൺ , സെപ്റ്റംബർ , ഡിസംബർ എന്നിങ്ങനെ വർഷത്തിൽ 4 സെഷനുകൾ ആയാണ് നടക്കാറുള്ളത്.

 ഒരു സെഷനിൽ വിദ്യാർത്ഥിയുടെ അഭിരുചിക്കനുസരിച്ചു 1 മുതൽ 4 വരെ പേപ്പറുകൾ എഴുതാവുന്നതാണു.

 എങ്കിലും ഒരു വർഷത്തിൽ പരമാവധി പൂർത്തിയാക്കാവുന്ന പേപ്പറുകളുടെ എണ്ണം 8 ആണ്. 

2018 സെപ്റ്റംബർ മുതൽ മൂന്നു മണിക്കൂർ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ആയാണ് പരീക്ഷ നടക്കുന്നത് . ഈ മോഡ്യൂളിലെ ആദ്യ പേപ്പർ വിദ്യാർത്ഥികളുടെ സൗകര്യത്തിനനുസരിച്ചു രണ്ട് മണിക്കൂർ Sessioned കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയാണ് നടക്കുന്നത്.

പരീക്ഷകളിൽ മൂന്നാം ഘട്ടം Strategic Professional മൊഡ്യൂൾ ആണ്. ഒരു Case Study ഉൾപ്പടെ 4 പേപ്പറുകളാണ് ഇതിൽ ഉള്ളത് .

 വിദ്യാർത്ഥിയുടെ അഭിരുചിക്കനുസരിച്ച് സ്‌പെഷലൈസ് ചെയ്യാവുന്ന രണ്ടു പേപ്പറുകളും ഇതിൽ ഉൾപെടും. 

Case study ഒഴികെയുള്ള പരീക്ഷകൾ മൂന്നു മണിക്കൂർ Sessioned കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയാണ് നടക്കുന്നത് . Case Study 4 മണിക്കൂർ പരീക്ഷയാണ്. ACCA യുടെ ആദ്യത്തെ രണ്ടു മോഡ്യൂളിലുള്ള 9 പേപ്പറുകളെ അടിസ്ഥാനമാക്കിയുള്ളതാണ് Case Study. 

അത് കൊണ്ട് തന്നെ പേപ്പറുകൾ Exemptions എടുക്കാതിരിക്കലാണ് അഭികാമ്യം. വരുന്ന കാലഘട്ടങ്ങളിൽ ഘട്ടം ഘട്ടമായി മുഴുവൻ എഴുത്തു പരീക്ഷകളും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാക്കി പരിഷ്കരിച്ചു വരികയാണ് ACCA. കോർപ്പറേറ്റ് കമ്പനികളെല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായതോടെയാണ് ACCA ഈ മാറ്റം കൊണ്ട് വന്നത്.

എവിടെ ഏതു സ്ഥാപനത്തിൽ ACCA പഠിക്കണം എന്നുള്ളത് വളരെ പ്രധാനമുള്ളതാണ്.

 പഠന നിലവാരതിന്നും വിദ്യാർത്ഥികൾക്കുള്ള സപ്പോർട്ടിന്റെയും മാനദണ്ഡമാക്കി ACCA ഓരോ സ്ഥാപനങ്ങളേയും Platinum , Gold , Silver എന്നിങ്ങനെ അംഗീകൃത സ്ഥാപനങ്ങളായി തിരഞ്ഞെടുക്കാറുണ്ട് . കേരളത്തിൽ ഉയർന്ന Approval rating , Gold ആണ് . 

വിദ്യാർത്ഥികൾ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ Gold നിലവാരത്തിലുള്ള ACCA അംഗീകൃത പഠന സ്ഥാപനങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത് . 

മുൻ കാലങ്ങളിലെ റിസൾട്ടും വിദ്യാർഥികൾ സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതാണ് . 

ACCA യുടെ പഠനം മറ്റു ചാർട്ടേർഡ് അക്കൗണ്ടിംഗ് കോഴ്സുകളെ അപേക്ഷിച്ച് ചിലവേറിയതാണ്. അതിന്റെ പ്രധാന കാരണം ACCA യുടെ പരീക്ഷാഫീസ് വളരെ കൂടുതലാണ് എന്നതാണ് .

 ആദ്യ മൊഡ്യൂളിൽ ഒരു പേപ്പർ പരീക്ഷ എഴുതാൻ ഏകദേശം 8000 രൂപ വീതവും രണ്ടാമത്തെ മോഡ്യൂളിൽ ഒരു പേപ്പർ പരീക്ഷയ്ക്കു 10000 രൂപ വീതവും മൂന്നാമത്തെ മൊഡ്യൂളിൽ ഒരു പേപ്പർ പരീക്ഷ എഴുതാൻ 12000 രൂപ വീതവും അടക്കേണ്ടതുണ്ട് . അവസാന മോഡ്യൂളിലെ Case Study പേപ്പറിന് ഉദ്ദേശം 18000 രൂപയും ചെലവ് വരും. പരീക്ഷ ഫീസ് ഇനത്തിൽ മാത്രം അതുകൊണ്ട് തന്നെ ഉദ്ദേശം ഒന്നര ലക്ഷം രൂപയിൽ അധികം ചെലവ് വരും. 

ഓരോ സ്ഥാപനങ്ങളും tuition fees ആയി പേപ്പറിന് 10000 മുതൽ 25000 വരെ ഈടാക്കാറുണ്ട് എന്നതിനാൽ തന്നെ മുഴുവൻ പഠനം കഴിയുമ്പോഴേക്ക് ഉദ്ദേശം 4 ലക്ഷം മുതൽ 5 ലക്ഷം വരെ ചെലവ് വരാറുണ്ട് . 

 ACCA , യു . കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപറേഷനുമായി (ISDC) സഹകരിച്ചു ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടു കൂടി ACCA പഠിക്കാൻ അവസരം നൽകുന്നുണ്ട് .

കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക.

www.accaglobal.com

രാജ്യങ്ങള്‍, ദേശീയ പതാകകള്‍, പ്രത്യേകതകൾ
എന്താണ് DXN?
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ  രൂപം കൊള്ളൽ
കേന്ദ്രസർക്കാർപുതിയദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ചു
തല കുനിക്കാതെ; ഒരു പെണ്ണിൻ്റെ ആത്മകഥ-Book Review
വലിയ സ്വപ്നങ്ങൾ കാണുക, വലുതായി ചിന്തിക്കുക
ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം
പഠന ശാഖകൾ Ology
പാരാമെഡിക്കൽ കോഴ്സുകൾ
അസാപും അവസരമൊരുക്കുന്നു AI പഠിക്കാൻ..35000 രൂപ കോഴ്സ് ഫീ
വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ കൃഷിയിലുണ്ട്; മികച്ച ജോലിയും നേടാം
ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു
GATE 2021 ഫെബ്രുവരി അഞ്ച് മുതല്‍; യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ്
നിത്യഹരിത എഞ്ചിനീയറിങ്ങ്
മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്
Goal has to be SMART
സ്റ്റീഫൻ ഹോക്കിങ്; കാലത്തിൻ്റെ ചരിത്രകാരൻ-Book Review
പ്രവാസത്തിൻ്റെ മുറിവുകൾ-Book review
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? 
12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
ഉറക്കത്തിലും മാസ്​ക്​ ധരി​ക്കുന്നവർ
6 മാസം കൊണ്ട് +2 (NIOS)
ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
എന്താണ് ജീവിതത്തിന്റെ വില?
ഒരു ഗ്ലാസ്‌ വെള്ളത്തിന് എത്ര ഭാരമുണ്ട്?
കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
കേന്ദ്ര സർവീസിൽ 1355 ഒഴിവ്
തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
അടുക്കള നിങ്ങളെ രോഗിയാക്കുമോ?
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Learning Disability Management and Remedial Course at Manjeri
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource

No comments:

Post a Comment