വൈക്കം മുഹമ്മദ് ബഷീർ
സ്വാതന്ത്ര്യസമര പോരാളിയും
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
ജീവിതരേഖ
1908 ജനനം
1942 അറസ്റ്റും ജയിൽവാസവും; ആദ്യകൃതി 'പ്രേമലേഖനം'
1944 'ബാല്യകാലസഖി'
1947 'ശബ്ദങ്ങൾ'
1951 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്'
1953 'ആനവാരിയും പൊൻകുരിശും'
1954 'ജീവിതനിഴൽപാടുകൾ', 'വിശപ്പ്'
1958 വിവാഹം
1959 'പാത്തുമ്മയുടെ ആട്'
1965 'മതിലുകൾ'
1968 'താരാസ്പെഷൽസ്'
1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
1975 'ചിരിക്കുന്ന മരപ്പാവ'
1981 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
1982 പത്മശ്രീ
1987 ഡി.ലിറ്റ് ബിരുദം
1994 മരണം
1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
സാഹിത്യശൈലി
ബഷീറിന്റെ കൈപ്പട
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്[അവലംബം ആവശ്യമാണ്]. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന് . ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങന മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.
ഫാബി ബഷീർ
വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78ആം ജന്മദിനത്തിൽ അവർ നിര്യാതയായി
ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.
ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന 'ബഷീറിൻറെ എടിയേ' എന്ന പേരിൽ ഡി സി ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.
ബഷീറിന്റെ കൃതികൾ
പ്രേമലേഖനം (നോവൽ) (1943)
ബാല്യകാലസഖി (നോവൽ) (1944)
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
ആനവാരിയും പൊൻകുരിശും (നോവൽ) (1953)
പാത്തുമ്മയുടെ ആട് (നോവൽ) (1959)
മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)
ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
ശബ്ദങ്ങൾ (നോവൽ) (1947)
അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
ജന്മദിനം (ചെറുകഥകൾ) (1945)
ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
അനർഘനിമിഷം (ലേഖനങ്ങൾ) (1945)
വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
മരണത്തിൻറെ നിഴൽ (നോവൽ) (1951)
മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
ജീവിതനിഴൽപാടുകൾ (നോവൽ) (1954)
വിശപ്പ് (ചെറുഥകൾ) (1954)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
താരാ സ്പെഷ്യൽസ് (നോവൽ) (1968)
മാന്ത്രികപ്പൂച്ച (നോവൽ) (1968)
നേരും നുണയും (1969)
ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
ആനപ്പൂട (ചെറുകഥകൾ) (1975)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) (1997)
സർപ്പയജ്ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൃതികളുടെ പരിഭാഷകൾ
അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഡോ. റൊണാൾഡ് ആഷർ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.
ചലച്ചിത്രങ്ങൾ
ഭാർഗ്ഗവീനിലയം
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധു ആയിരുന്നു നായക വേഷത്തിൽ.
മതിലുകൾ
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രമാണ് മതിലുകൾ ഇതിൽ കെ പി എ സി ലളിതയുടെ ശബ്ദം മാത്രം ആണ് ഉള്ളത്
ബാല്യകാലസഖി
സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം പി. ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്.
ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു. ഇഷ തൽവാർ നായികയുമായി.
ബഹുമതികൾ
ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
സംസ്കാരദീപം അവാർഡ് (1987)
പ്രേംനസീർ അവാർഡ് (1992)
ലളിതാംബിക അന്തർജ്ജനം അവാർഡ് (1992).
മുട്ടത്തുവർക്കി അവാർഡ് (1993).
വള്ളത്തോൾ പുരസ്കാരം(1993).
വിവാദങ്ങൾ
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് നാടകത്തിൽ നിന്ന് ഒരു രംഗം
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്ര വിമർശനങ്ങളാണ് ഉയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇതിലേറെ വിമർശന ശരങ്ങളേറ്റ ഒരു രചനയാണു് ശബ്ദങ്ങൾ.

-----------------------------------------------------------
ഓഫീസ് ഭരണ മേഖലകളിൽ ജോലി തേടുന്നവർക്ക്
Diploma in Secretarial Practice & Office Administration (Six months)
🍃STED Council Certificate
📌Six months Diploma Course includes:
🍃English Malayalam Data Entry
🍃Communicative English
🍃Business Correspondence
🍃Office Administration
🍃Telephone etiquette & Interview coaching
🍃Computer (Windows, Office, Internet, Email, Google Form, PPT Creation, Necessary Apps & Software for online promotion & Basic Designing Skills)
🔰Office Admin, Assist, Clerk, HR Assistant, Secretary, PA, Student Counselor, Receptionist, Telephone Operator, Customer Care, Hospitality, Font Office, Call Centre Executive തുടങ്ങിയ മേഖലകളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഉചിതം.
🤝കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നിയമന സഹായം💯.
✳Regular and Weekend Batches
🔰Study Centre: MANJERI (Pandikkad Road, Near Old Bus Stand)
🔰Class: Monday to Thursday 10am to 3:30pm.
📚Qualification: SSLC/Above
📞Call: 9539051386
------------------------------------------------------
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
No comments:
Post a Comment