Monday, July 8, 2019

കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും

ഇന്ന് മിക്ക കുട്ടികളും അഞ്ചു വയസ്സിനു മുൻപായി സ്കൂള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നുണ്ട്. ചുറ്റുപാടുമുള്ള കാര്യങ്ങളെ കുറിച്ചും തനിക്ക് അതിലുള്ള പങ്കിനെ കുറിച്ചുമെല്ലാം അവര്‍ മനസ്സിലാക്കിയെടുക്കുന്നത് ഈ ഘട്ടത്തിലാണ്. സ്വന്തമായി ഓരോ കാര്യങ്ങള്‍ ചെയ്യാനും അവര്‍ പഠിക്കുന്നു. അവരുടെ സ്വഭാവത്തില്‍ വികാസങ്ങള്‍ സംഭവിക്കുന്നതും ഈ ഘട്ടത്തിലാണ്. ചില കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ പ്രകടമായിത്തുടങ്ങുന്നതും ഈ സമയത്ത് തന്നെയാണ്. ഒരു വ്യക്തിയിലെ മാനസിക വൈകല്യങ്ങളുടെ പകുതിയും പ്രകടമാകുന്നത് പതിന്നാലു വയസ്സിനു മുൻപായിട്ടാണെന്നാണ് പല മനശാസ്ത്ര പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.

കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് കൃത്യമായ അവബോധമില്ലത്തതിനാല്‍ മാതാപിതാക്കള്‍ ഇത് തിരിച്ചറിയാനും വേണ്ട ചികിത്സകള്‍ നല്‍കാനും വൈകിപ്പോകുന്നു. കുട്ടികളില്‍ സാധാരണയായി കാണുന്ന ചില പെരുമാറ്റ വൈകല്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1.സ്കൂളില്‍ പോകാനുള്ള മടി

മിക്ക കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ മടിയുണ്ടാകും. അതിനു ദിവസവും എന്തെങ്കിലും ഒക്കെ കാരണങ്ങളും അവര്‍ കണ്ടെത്തും. സ്കൂളില്‍ പോകേണ്ട സമയമായാല്‍ പലവിധ അസുഖങ്ങളും ഉള്ളതായി അവര്‍ പറയും, നടിക്കും. സത്യമാണെന്ന് കരുതി കുട്ടിയെ വീട്ടിലിരുത്തിയാല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും അവര്‍ക്ക് ഒരസുഖവും ഉള്ളതായി ആര്‍ക്കും തോന്നുകയേ ഇല്ല. ഇത് ഒരു പ്രത്യേക വിധത്തിലുള്ള ആകാംക്ഷയുടെ ലക്ഷണമാണ്. മാതാപിതാക്കള്‍ ഒപ്പമില്ലെങ്കില്‍ തനിക്ക് ദോഷകരമായി എന്തെങ്കിലും സംഭവിക്കും എന്നാണ് ഈ കുട്ടികള്‍ വിചാരിക്കുന്നത്. മാതാപിതാക്കളെ ദീർഘ നേരം പിരിഞ്ഞിരിക്കാനുള്ള വൈമനസ്യം കൊണ്ടാണ് കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടി കാണിക്കുന്നത്.

2. ചിലസമയങ്ങളില്‍ ഒന്നും സംസാരിക്കാതെയിരിക്കുക:

ചില അവശ്യ സമയങ്ങളില്‍ ഒന്നും സംസരിക്കാനാകാതെ കുട്ടി മരവിച്ചു പോകുന്ന അവസ്ഥയുണ്ടെങ്കില്‍, ഇത് സെലക്റ്റീവ് മ്യുട്ടിസത്തിന്റെ ലക്ഷണമാണ്. ചിലപ്പോള്‍ സാമൂഹികമായ ഉത്കണ്ഠ കൊണ്ടോ പെട്ടെന്നുണ്ടാകുന്ന അമിതഭീതി കൊണ്ടോ ആകാം. വീട്ടില്‍ വളരെ നന്നായി സംസാരിക്കുകയും മറ്റുള്ളവരുമായി ഇടപഴകുകയും ഒക്കെ ചെയ്യുന്ന കുട്ടിയാണെങ്കിലും ഇതിനു നേര്‍ വിപരീതമായ അഭിപ്രായങ്ങള്‍ ആയിരിക്കാം സ്കൂളിലെ ടീച്ചര്‍മാര്‍ കുട്ടിയെക്കുറിച്ചു പറയുന്നത്. കുട്ടികള്‍ ലജ്ജാ ശീലമുള്ളവരായി മാറുന്നതിനു സെലെക്ടീവ് മ്യുട്ടിസം കാരണമാകുന്നു. ഈ അവസ്ഥയെ പരിഗണിക്കാതെ വിട്ടാല്‍ അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുകയും അവരുടെ സാമൂഹികമായ വികാസത്തിന് തടസ്സമാവുകയും ചെയ്യും.

3. സാമൂഹികമായ പിന്‍വലിയല്‍ കാരണം സൗഹൃദങ്ങള്‍ ഉണ്ടാക്കാനാകാതെ വരിക:

സ്കൂളില്‍ പോയി തുടങ്ങുമ്പോഴാണ് അവര്‍ കൂടുതല്‍ ആളുകളുമായി ഇടപഴകാനും നന്നായി പെരുമാറാനും പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും പഠിക്കുന്നത്. അവരിലെ വികാസത്തിന്‍റെ നിര്‍ണ്ണായകമായ ലക്ഷണങ്ങള്‍ ആണിത്. ചില കുട്ടികളില്‍ ഇതിനുള്ള കഴിവ് വികസിച്ചു വരാന്‍ കൂടുതല്‍ സമയമെടുക്കും. പക്ഷെ, കുട്ടിക്ക് ഇപ്പോഴും ഉള്‍വലിയുന്ന സ്വഭാവമാണ് ഉള്ളതെങ്കില്‍ അത് ഓട്ടിസ്റ്റിക് അഥവാ പഠന വൈകല്യത്തിന്റെ ലക്ഷണമാണ്. ഈ താളം തെറ്റല്‍ വളരെ കുട്ടികാലത്ത് തന്നെ പ്രകടമായി തുടങ്ങും. എന്നാല്‍ സ്വന്തം കുട്ടിയുടെ ഈ പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ ഒരു പോരായ്മയായി പറഞ്ഞു തുടങ്ങുമ്പോള്‍ മാത്രമാണ് ഇത് ചികിത്സിച്ചാലോ എന്ന് ചിന്തിക്കുന്നത്. കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക, മറ്റുള്ളവരുടെ വികാരങ്ങളോ അവര്‍ ആശയ വിനിമയം ചെയ്യുന്ന കാര്യങ്ങളോ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയൊക്കെയാണ് ഓട്ടിസത്തിന്റെ പൊതുവായ ലക്ഷണങ്ങള്‍.

4. ശ്രദ്ധയില്ലായ്മയും അടങ്ങി ഇരിക്കായ്കയും:

നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ ‘എപ്പോഴും പിരുപിരുത്തുകൊണ്ടേയിരിക്കും’, അത്തരം കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധയുണ്ടാകില്ല. മാതാപിതാക്കള്‍ അവരെകൊണ്ട് പൊറുതിമുട്ടും. ഇത്തരം കുട്ടികളെ സ്കൂളില്‍ വിട്ടാല്‍ അടങ്ങി ഒതുങ്ങി സീറ്റില്‍ ഇരിക്കാനുള്ള കഴിവാണ് ടീച്ചര്‍മാര്‍ ആദ്യം ഉണ്ടാക്കിയെടുക്കേണ്ടി വരിക. ഈ കുട്ടികള്‍ വീട്ടിലായാലും സ്കൂളിലായാലും അശ്രദ്ധയോടെയും ഇപ്പോഴും എന്തെങ്കിലും വികൃതികള്‍ കാണിച്ചു കൊണ്ടേയിരിക്കും. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോഡര്‍ (ADHD) എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. ഈ അവസ്ഥയില്‍ ഉള്ള കുട്ടികള്‍ പെട്ടെന്ന് തന്നെ ഉന്മത്തരാവുകയും, മറ്റുള്ളവര്‍ പറയുന്ന നിർദേശങ്ങളെ ശ്രദ്ധിക്കാതിരിക്കുകയോ അല്ലെങ്കില്‍ അവയെ പെട്ടെന്ന് തന്നെ മറന്നു പോവുകയോ ചെയ്യും.

ഓരോ കുട്ടികളുടേയും ബുദ്ധിയുടെ താളം വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്ക് കാര്യങ്ങള്‍ വളരെ പതുക്കെയേ ഗ്രഹിക്കാനാകൂ. നിങ്ങളുടെ കുട്ടിക്ക് പഠന വൈകല്യങ്ങള്‍ ഉണ്ടോ? അതായത് വായിക്കാനോ എഴുതാനോ വളരെയധികം പ്രയാസം അനുഭവപ്പെടുന്നുണ്ടോ (dyslexia or dysgraphia ) എന്ന് തിരിച്ചറിയുക. കുട്ടികള്‍ എഴുതുയോ വായിക്കുകയോ ചെയ്യുന്നതിലെ തെറ്റ്, പഠിപ്പിക്കുന്നവര്‍ എത്ര തിരുത്തി കൊടുത്താലും, അത് തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ അത് പഠന വൈകല്യത്തിന്റെ ലക്ഷണമാണ്. ഇവിടെ വിവരിച്ച പൊതുവായ ചില പെരുമാറ്റ വൈകല്യങ്ങള്‍ നിങ്ങളുടെ കുട്ടികളില്‍ ഉണ്ടോയെന്ന് തീര്‍ച്ചയായും ശ്രദ്ധിക്കണം. ഇതില്‍ എന്തെങ്കിലും പ്രശ്നം ഉള്ളതായി തോന്നുന്നുവെങ്കില്‍ ആദ്യം മനസ്സിലാക്കേണ്ടത്, ഈ അവസ്ഥ നിങ്ങളുടെ നിയന്ത്രണത്തില്‍ മാറ്റിയെടുക്കാന്‍ ആകുന്നതല്ല. ഇതിനു ഉചിതമായ ഇടപെടല്‍ ആവശ്യമാണ്. കുട്ടികളിലെ സ്വഭാവം കൂടുതല്‍ വഷളാകുന്നതിനു മുന്‍പായി അവരെ നല്ല മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കുക.തുടക്കത്തിലേ കൃത്യമായ പരിചരണം ലഭിച്ചാല്‍ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളേ ഈ കുട്ടികള്‍ക്കുള്ളൂ.

1 മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം അദ്ധ്യാപകരെ ഏൽപിക്കാതെ രക്ഷിതാക്കൾ തന്നെയാണതിന് ചുക്കാൻ പിടിക്കേണ്ടത്.

2 ഇത് വരെ നമ്മൾ വിദ്യാർത്ഥികളെ രണ്ടായി തരം തിരിച്ചിരുന്നു

പഠിക്കുന്ന മക്കളെന്നും
പഠിക്കാത്ത മക്കളെന്നും

എന്നാൽ അങ്ങനെയൊന്നില്ല  പഠിക്കുന്ന മക്കളും  പഠിക്കാൻ തുടങ്ങാത്ത മക്കളുമെയൊള്ളൂ..

ക്ലാസിൽ വരുന്നുണ്ടെങ്കിലും അവർ പഠനം തുടങ്ങാതിരിക്കാൻ ഒരു പാട് കാരണങ്ങളുണ്ടാകും  അതെന്താണെന്ന് കണ്ടെത്തി  ആ കുരുക്ക് അഴിച്ച് കൊടുക്കൽ നമ്മൾ മുതിർന്നവരുടെ കടമയാണ് ( പ്രത്യേകിച്ചും  അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും )

3  ഒരു കുട്ടിയേയും മറ്റൊരു കുട്ടിയോട് താരതമ്യം ചെയ്യരുതെന്ന് മാത്രമല്ല  അത് കടുത്ത അനീതിയും തെറ്റുമാണ്.
കാരണം ഓരോ കുട്ടിക്കും കിട്ടേണ്ടത് വേറെ വേറെ കാര്യങ്ങളാണ്
നമ്മുടെ വിദ്യാഭ്യാസ രീതി ഒരു തരം Generalize ചെയ്യലാണ് ,എല്ലാ വിദ്യാർത്ഥികളും അതിലൊതുങ്ങിക്കൊള്ളണമെന്നില്ല. അതിന് മീതെയും താഴെയുമുള്ള വിദ്യാർത്ഥികളെ പ്രത്യേകമായി കാണേണ്ടതുണ്ട്.
4. വാഹനങ്ങളും  മൊബൈലും കുട്ടികൾ തെറ്റായ രീതിയിലുപയോഗിക്കുന്നുവെന്നത് ശരി തന്നെ  ,പക്ഷെ നമ്മളവർക്ക് ശരിയായ ഒരു രീതി പഠിപ്പിച്ചിട്ടുണ്ടോ എന്നോർക്കണം.
ശ്രദ്ധിക്കുക  മക്കൾ നമ്മൾ പറയുന്നതല്ല അനുസരിക്കുന്നത് നമ്മൾ ചെയ്യുന്നതാണ് അവരും ചെയ്യുന്നത്, മുതിർന്നവരുടെ പ്രവർത്തന രീതികളിൽ  നല്ലതും നൻമയും നീതിയുമുണ്ടെങ്കിൽ അവരും അത് പിന്തുടരും, എവിടെയൊ വെച്ച് മുതിർന്നവർക്കും  മൂല്യച്യുതി വന്നിട്ടുണ്ട് എന്ത് വില കൊടുത്തും ബുദ്ധിമുട്ടിയും നമ്മളത് തിരിച്ച് പിടിക്കണം. നുണ പറയരുതെന്ന് പഠിപ്പിച്ചിട്ട്  KSRTC യിൽ യാത്ര ചെയ്യുമ്പോൾ മുതിർന്ന കുട്ടിക്ക് Full ticket എടുക്കാതിരിക്കാൻ വയസ് കുറച്ച് പറയുമ്പോൾ  നമ്മൾ  കുട്ടികൾക്ക് കൊടുക്കുന്ന സന്ദേശം  ക്യാഷിന്റെ കാര്യം വരുമ്പോൾ നുണ പറയാം എന്നാണ്.

5  കുട്ടികളുടെ വികൃതി പ്രകൃതിയാണ് അത് സംസ്കൃതിയിലേക്കാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് , ചിലപ്പോൾ അതിന് കുറച്ച് ബുദ്ധിമുട്ടേണ്ടി വരും ,ആ  ബുദ്ധിമുട്ടി നേയാണ് രക്ഷാകർതൃത്വം എന്ന് പറയുന്നത്
പ്രായപൂർത്തിയായ  ആർക്കും  മാതാവും പിതാവും ആകാം  പക്ഷെ രക്ഷാകർത്താവ് എന്ന നിലയിലേക്കുയരണമെങ്കിൽ പലതും പഠിക്കുക തന്നെ വേണം. അതിന് നമ്മൾ തയ്യാറാവണം.

6. എന്തെല്ലാം നന്മകൾ  മക്കളിലുണ്ടോ... അത് ആ മക്കളുടേതും ദൈവത്തിന്റേതുമാണ്
എന്തെല്ലാം തിൻമകൾ മക്കളിലുണ്ടോ  അത് നമ്മൾ മുതിർന്നവരുടേതാണ് അതിന്റെ ഉത്തരാവാദിത്തം നമ്മൾ ഏറ്റെടുത്തേ പറ്റൂ..

+ എന്താണ് പഠന വൈകല്യങ്ങൾ?
Modern Arabic English Translation and composition Diploma course in Manjeri
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:

Post a Comment