പതിമൂന്ന്കാരന്റെ മുറി വൃത്തിയാക്കാൻ ചെന്ന അമ്മ ചുമരിലെ ഒരാൾ പൊക്കമുള്ള ജട കെട്ടിയ മുടിയും കയ്യിൽ ഗിത്താറുമുള്ള അപരിചിതന്റെ ഫോട്ടോ കണ്ട് അമ്പരന്നു. ഇന്നലെ വരെ വിജയിയുടെയും സൂര്യയുടെയും തട്ട് പൊളിപ്പൻ തമിഴ് സിനിമകളെ ആരാധിച്ച് നടന്ന മകന്റെ മുറിയിലെ അപരിചിതന്റെ ഫോട്ടോ അമ്മ അഛനെ കാണിച്ച് കൊടുത്തു. ജമൈക്കൻ പോപ്പ് ഗായകനായ ലഹരി ഉപയോഗിക്കുന്നവർ ദിവ്യപരിവേഷം നൽകിയ അവരുടെ ആത്മീയ ആചാര്യൻ "ബോബ് മെർലി"യുടെ ചിത്രമാണതെന്ന് മനസിലാക്കാൻ അച്ചന് അധികം ആലോചിക്കേണ്ടി വന്നില്ല.
അദ്ധേഹം നടത്തിയ തുടരന്വേഷണത്തിലാണ് കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ മകൻ മാസങ്ങളായി കഞ്ചാവിന് അടിമയാണെന്ന് മനസിലാക്കിയത്.
നമ്മുടെ അടുത്ത ജില്ലയിലെ ഒരു സ്കൂളിലെ കുട്ടികളെല്ലാം പെട്ടന്ന് അച്ചാറിന്റെ ഇഷ്ടക്കാരായി മാറിയപ്പോൾ ആദ്യം അധ്യാപകർക്ക് അമ്പരപ്പായിരുന്നു. അഞ്ച് രൂപക്ക് കിട്ടുന്ന അച്ചാർ സമയം കിട്ടുമ്പോഴൊക്കെ കുട്ടികൾ അടുത്ത കടയിൽ നിന്നും വാങ്ങി നുണയുന്നു. ഇതിൽ ഒരു അധ്യാപകന് തോന്നിയ സംശയം വെളിച്ചത്ത് കൊണ്ടുവന്നത് അവിശ്വസനീയമായ യാഥാർത്ഥ്യമായിരുന്നു... അച്ചാറിൽ ചെറിയ അളവിൽ മയക്ക് മരുന്ന് കലർത്തിയിരുന്നു
നിയമ നടപടിക്ക് വിധേയമായെങ്കിലും അത് മറ്റൊരു രൂപത്തിൽ മറ്റൊരു സ്ഥലത്ത് ഉണ്ടാകാം എന്നതാണ് സത്യം.
ഇന്നത്തെ ഈ ന്യൂജെനറേഷന് എല്ലാം ലഹരിയാണ്. ജീവിതമെന്നത് ബോധം മറഞ്ഞ ഒരുതരം മരവിപ്പു മാത്രമാണ് അധികം പേർക്കും. കയ്യിൽകിട്ടുന്ന എന്തും ലഹരിയാകുന്ന അവസ്ഥ. അത് ടീവിയായാലും മൊബൈൽ ഫോൺ ആയാലും ഇന്റർനെറ്റ് ആയാലും സ്നേഹമായാലും എല്ലാം ലഹരിയാണ്. എല്ലാത്തിനോടും ഒരുതരം അഡിക്ഷൻ. കുടുംബത്തിൽപ്പോലും ആഘോഷമെന്നാൽ ലഹരിയെന്നാണ് വിവക്ഷ. ലഹരിയില്ലാത്ത ഒരുപാർട്ടിയോ ഫങ്ക്ഷനോ ഇന്ന് കാണുന്നത് അപൂർവ്വം. ലഹരി “സ്റ്റാറ്റസ് സിമ്പലായി” മാറിക്കൊണ്ടിരിക്കുന്നു.
യുവാക്കളില്‍ ഭൂരിഭാഗവും ആല്‍ക്കഹോള്‍, കഞ്ചാവ്, ഹാൻസ്‍ തുടങ്ങിയവയുടെ അടിമകളാണ്. മരുന്നുകള്‍ കുത്തിവെക്കുന്നവരുടെ എണ്ണവും കൂടി വരുന്നു.
വേദനസംഹാരികള്‍ മുതല്‍ മണ്ണെണ്ണയും പെട്രോളും വരെ ലഹരിക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതുപോലെ ക്യാന്‍സര്‍ രോഗികള്‍ക്ക് മാത്രമായി ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ഗുളികയയ മോര്‍ഫിന്‍, ചുമയ്ക്കുള്ള കഫ് സിറപ്പുകൾ , മനോരോഗങ്ങള്‍ക്കുള്ള നൈട്രാസിപാം, അല്‍പ്രാസോളം ,കോറക്സ് തുടങ്ങി ലഹരിയുടെ പരീക്ഷണങ്ങൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി കുതിക്കുകയാണ്..
മുമ്പ് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും മറ്റും അക്ഷരത്തെറ്റുകള്‍ മായ്ച്ച് തിരുത്താന്‍ ഉപയോഗിച്ചിരുന്ന കറക്ക്ഷന്‍ ഫ്ളൂയിഡ് ടവ്വലിലോ കോട്ടന്‍ വേസ്റ്റിലോ പുരട്ടി ചുരുട്ടി മൂക്കില്‍ വലിക്കുന്നത് മുതൽ ഫെവിക്കോള്‍, നെയില്‍ പോളിഷ് റിമൂവര്‍, നെയില്‍ പോളിഷ്, ലോഷന്‍, ഷൂ പോളിഷ്, വാര്‍ണിഷ്, മാര്‍ക്കര്‍ പേന വേദന സംഹാരികളായ ബാമുകള്‍ തുടങ്ങി പെട്രോളും ഡീസലും തളിച്ച തൂവാല വരെ മണപ്പിച്ച് ലഹരി നേടുന്നു... ഇതിന്റെയൊക്കെ രൂക്ഷഗന്ധം ശ്വസിക്കുക വഴി ലഭിക്കുന്ന കിക്ക് കൂടുതലും ആസ്വദിക്കുന്നത് സ്കൂള്‍ കുട്ടികളാണ് . മയക്കുമരുന്നും മദ്യവും ചേര്‍ത്ത ശീതള പാനീയങ്ങൾ കാമ്പസുകളുടെയും സ്കൂളുകളു ടെയും സമീപമുള്ള ചില കടകളില്‍ ലഭിക്കുന്നു.. കണ്ടാല്‍ സ്കെച്ച് പേനയാണെന്നു തോന്നുന്ന പെന്‍ സിഗരറ്റ് കണ്ണൂരില്‍ നിന്നും കാസര്‍ ഗോഡ് നിന്നും പിടികൂടിയിരുന്നു. പേനയുടെ ടോപ്പ് തുറന്നാല്‍ സിഗരറ്റാണ്. ഇത് കത്തിച്ച് വലിക്കാം. കെടുത്തിവച്ച് ടോപ്പിട്ട് സൂക്ഷിക്കാം. പെൺകുട്ടികളാണ് ഇതിന്റെ ഉപഭോക്താക്കൾ എന്നതാണ് ഖേദകരം. അക്ഷരങ്ങളോട് കൂട്ടുകൂടേണ്ട പ്രായത്തില്‍ ലഹരിയോട് കൂട്ടു കൂടുമ്പോള്‍ നഷ്ടമാവുന്നത് ഇളംതലമുറയുടെ ആരോഗ്യവും ബുദ്ധി ശക്തിയും ക്രിയാശക്തിയുമാണ്.. തലച്ചോർനഷ്ടപ്പെട്ട കുറ്റകൃത്യങ്ങളിൽ ആനന്ദം കണ്ടെത്തുന്ന ഒരു തലമുറയേ ആണ് ഇത് കൊണ്ട് സൃഷ്ടിക്കപ്പെടുന്നത്...
സ്‌കൂളില്‍ മുടങ്ങുക, സ്‌കൂളിൽ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കല്‍, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക. ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക. മുറിയില്‍ കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികള്‍ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്‌സ് എന്നിവയില്‍ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില്‍ വളരെ കുറഞ്ഞു പോവുക, അല്ലെങ്കില്‍ വളരെ കൂടുക, വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വരിക, വീട്ടില്‍ ആര്‍ക്കും മുഖം നല്‍കാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകള്‍ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാല്‍ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ താത്പര്യം കാണിക്കുക, എപ്പോഴും ച്യുയിങ്ങ് ഗം ചവച്ചു കൊണ്ടിരിക്കുക.. ഇതെല്ലാം ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങൾ അല്ലെങ്കിൽ തന്നെയും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിരീക്ഷിക്കപ്പെടേണ്ടതും ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീർച്ചപ്പെടുത്തേണ്ടതുമാണ്...
തിരയടങ്ങാത്ത കടലുപോലെ പ്രക്ഷുബ്ദമായ കൗമാര മനസ് മയക്ക്മരുന്ന് മാഫിയയുടെ പ്രത്യേക ടാർഗറ്റ് ആണ്. കുട്ടികളെ പ്രോത്സാഹിപ്പാക്കാൻ മടിയുള്ളവരാണ് ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരും .അതേസമയം ചെറിയ തെറ്റുകൾക്ക് വരെ കനത്ത ശകാരവും ശിക്ഷയും നൽകും, ഇത്തരം സാഹചര്യങ്ങൾ കുട്ടികളിൽ അരക്ഷിതാവസ്ഥയുണ്ടാക്കും .
കുട്ടിയുടെ ചുറുചുറുക്കിനേയും കഴിവിനേയുമൊക്കെ പ്രശംസിച്ച് അടുത്ത് കൂടുന്ന ഒരു അപരിചിതന് താൽകാലികമായെങ്കിലും അവനിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ കഴിയും. ലഹരി മാഫിയയുടെ കടന്ന് കയറ്റം ഇവിടെയാണ് തുടങ്ങുന്നത്....
യുവതലമുറയെ കാർന്ന് തിന്നുന്ന ഈ മഹാവിപത്തിനെതിരിൽ സാമൂഹിക ജാഗ്രത ഉയർത്തെഴുനേൽക്കേണ്ട സമയ അതിക്രമിച്ചിരിക്കുന്നു..സകൂളുകളും കോളേജകളും കേന്ദ്രീകരിച്ച് നിരന്തരമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.. അതോടൊപ്പം മാതാപിതാക്കൾക്ക് പ്രത്യേകമായി മക്കൾ ഇത്തരം മേഘലകളിൽ എത്തിപ്പെടാതിരി ക്കുന്നതിനും ദൈവഭക്തിയിലും സാമൂഹിക പ്രതിബദ്ധതയിലും അവരെ വളർത്തിക്കൊണ്ടു വരുന്നതിനുമുള്ള പഠന ക്ലാസുകളും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു... അതോടൊപ്പം ഇത്തരം മാഫിയകളെ ഇല്ലായ്മ ചെയ്യുന്നതിന് പോലീസ് കൈകൊള്ളുന്ന നടപടികളോട് ചേർന്ന് സഹകരിക്കുകയും വിവരങ്ങൾ അപ്പോഴപ്പോൾ പോലീസിന് കൈമാറുകയും ചെയ്യുക, അത് വഴി വരും തലമുറയേ കൂടി ഈ ചെകുത്താന്റെ പിടിയിൽ നിന്നും രക്ഷിച്ചെടുക്കാൻ നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം.
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
---------------------------------------------------------------------------------------------------
Diploma in Psychological Counselling, Certificate in Learning Disability Management, Diploma in Montessori Teacher Training, Secretarial Practice, Diploma in Business Arabic & Translation (STED Council Certificate). Study Centre in Manjeri, Kerala. Explore International. Flexible Timing. Distance Coaching for remote students. Placement Assistance, Call: +91-9539051386

+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ

+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:
Post a Comment