Thursday, February 20, 2020

അടുക്കള നിങ്ങളെ രോഗിയാക്കുമോ?

അടുക്കള നിങ്ങളെ രോഗിയാക്കുമോ?

ഹോട്ടലിൽ നിന്ന് മാത്രമല്ല സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവാം.ഇത്തരം സംഭവങ്ങൾ മരണത്തിലെത്തുമ്പോൾ മാത്രമാണ് പലപ്പോഴും വാർത്തയാവുന്നത്. വീട്ടിനുള്ളിലെ, പ്രത്യേകിച്ചും അടുക്കളയിലെ ശുചിത്വക്കുറവാകാം കാരണം. അടുക്കളയുടെ വൃത്തിയും വെടിപ്പും... പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാൽ വീടിന്റെ ആരോഗ്യം അടുക്കളയിലാണ് എന്ന് പറഞ്ഞാൽ തെറ്റില്ല.
അണുബാധ പിടിപെടാൻ ഒരുപാട് സാധ്യതകളുള്ള സ്ഥലം കൂടിയാണ് അടുക്കള.അടുക്കളയിലുപയോഗിക്കുന്ന പല വസ്തുക്കളും രോഗകാരികളാവാറുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം
എന്റെ തിരുവമ്പാടി വാർത്തകൾ

❤ സ്പോഞ്ച്
പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ചിൽ ഒരു പൊതു കക്കൂസിനേക്കാൾ ബാക്ടീരിയ വളരാൻ ഇടയുണ്ടെന്നാണ് ആരോഗ്യരംഗത്തെ ഗവേഷകർ പറയുന്നത്.ശുചിയാക്കാത്ത സ്പോഞ്ച് അത് വെക്കുന്നിടത്തെല്ലാം അണുബാധയുണ്ടാക്കുന്നു.
ആഴ്ചയിലൊരിക്കൽ, രണ്ട് മിനുട്ട് നേരം സ്പോഞ്ച് മൈക്രോവേവിൽ വെക്കുക. സ്പോഞ്ച് പഴകിയെങ്കിൽ ഒഴിവാക്കി പുതിയത് എടുക്കുക. മൈക്രോഫൈബർ തുണിയാണ് സ്പോഞ്ചിനേക്കാൾ കഌനിങ്ങിന് നല്ലത്.

❤ സിങ്ക്
സിങ്ക് വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉറപ്പ്! അടുക്കളജോലികൾ തീരുന്ന സമയത്ത് അണുനാശിനി ഉപയോഗിച്ച് സിങ്ക് കഴുകിയിടുക. സിങ്ക് അടഞ്ഞിട്ടുണ്ടെങ്കിൽ തുല്യ അളവിൽ സോഡക്കാരവും ഉപ്പും ചോർത്ത ലായനി ഒഴിച്ചുവെക്കുക. കുറച്ചുകഴിഞ്ഞ് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

❤ കിച്ചൺ ടവ്വൽ
സ്പോഞ്ചുകളെപ്പോലെത്തന്നെയാണ് അടുക്കളയിലുപയോഗിക്കുന്ന 'കൈക്കലത്തുണികളുടെ' കാര്യവും. നനവ്, ഭക്ഷണാവശിഷ്ടങ്ങൾ... വൃത്തിയില്ലാത്ത കിച്ചൺ ടവ്വലുകളിൽ കോളിഫോം ബാക്ടീരിയകൾ വളരാൻ എല്ലാവിധ സാധ്യതയുമുണ്ട്. അതേ ടവ്വലുകൊണ്ട് വീണ്ടും പഴങ്ങളും കഴുകിയ പ്ളേറ്റുകളും തുടയ്ക്കുമ്പോൾ അണുക്കൾ പകരുന്നു. പലരും ഒരേ തുണി തന്നെ പാത്രം തുടയ്ക്കാനും ചൂടുള്ള പാത്രം പിടിക്കാനും കൈ തുടയ്ക്കാനും ഉപയോഗിക്കാറുണ്ട്. ''അടുക്കളയിൽ പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടവ്വലുകൾ നനയുക കൂടി ചെയ്യുമ്പോൾ അവയിൽ എളുപ്പം രോഗാണുക്കൾ വളരുന്നു. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വീട്ടിൽ കുഞ്ഞുങ്ങളും പ്രായമായവരും ഉണ്ടെങ്കിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം,'' വീടുകളിലെ ബാക്ടീരിയ വളർച്ചയെക്കുറിച്ച് പഠനം നടത്തിയ മൗറീഷ്യസ് യൂണിവാഴ്സിറ്റിയിലെ ഡോ. ബിരഞ്ചിയ നിർദ്ദേശിക്കുന്നു. എന്നും ഉപയോഗിച്ച കിച്ചൺ ടവ്വലുകൾ സോപ്പുവെള്ളത്തിൽ കഴുകി നന്നായി ഉണക്കിയെടുക്കുക. പാത്രം തുടയ്ക്കാനും കൗണ്ടർ തുടയ്ക്കാനും വെവ്വേറെ തുണികൾ കരുതുക.

❤ കട്ടിങ്ങ് ബോർഡ്
കഷ്ണങ്ങൾ നുറുക്കുമ്പോൾ സ്വാഭാവികമായും കട്ടിങ്ങ് ബോർഡുകളിൽ വിടവുകളും മുറിവുകളും വരാം.ബോർഡ് നന്നായി കഴുകിയുണക്കി സൂക്ഷിച്ചില്ലെങ്കിൽ അണുബാധയുണ്ടാവാൻ സാധ്യകതയുണ്ട്. മരപ്പലകയാണെങ്കിൽ ഇടയ്ക്ക് എണ്ണയിട്ട് തുടയ്ക്കുന്നത് നന്ന്. ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകാം. പച്ചക്കറി അരിയാനും മാംസം നുറുക്കാനും മീൻ വെട്ടാനും പ്രത്യകം ബോർഡുകൾ ഉപയോഗിക്കണം. കത്തികളും കൈയ്യുറകളും പ്രത്യേകം കരുതുകയും അവ സമയാസമയം വൃത്തിയാക്കുകയും വേണം.

❤ ഫ്രിഡ്ജ്
മാസത്തിലൊരിക്കൽ സൂക്ഷ്മമായും ആഴ്ചയിലൊരിക്കൽ സാധാരണമട്ടിലും ഫ്രിഡ്ജ് വൃത്തിയാക്കണം. പച്ചക്കറികളും പഴങ്ങളും(സൂപ്പർമാർക്കറ്റുകളിൽനിന്ന് ഭദ്രമായി പാക്ക്ചെയ്ത് കിട്ടുന്നവ അടക്കം),മഞ്ഞളും വിനാഗിരിയും കലർത്തിയ വെള്ളത്തിൽ 20 മിനുട്ട് ആഴ്ത്തിവെച്ച് കഴുകിയെടുക്കണം. വാഴപ്പഴം പോലും ഇങ്ങനെ ചെയ്യണം. തൊലിയോടുകൂടി കഴിക്കുന്ന പഴങ്ങൾ സോഫ്റ്റ് ബ്രഷുപയോഗിച്ച് ശക്തിയായ പൈപ്പ്വെള്ളത്തിൽ കഴുകണം.മാംസവും മത്സ്യവും മുട്ടയും കഴുകി തുടച്ച്, ഓരോ ദിവസത്തേക്കും വേണ്ടത് പ്രത്യേകമാക്കി, കണ്ടെയിനറുകളിൽ അടച്ച് വെക്കണം.

❤വേസ്റ്റ് ബിൻ
സമയക്കുറവ് മൂലമോ മടിച്ചിട്ടോ, അടുക്കളയിലെ വേസ്റ്റ് ബിൻ രണ്ട് ദിവസം കൂടുമ്പോൾ മാത്രം ശുചിയാക്കുന്നവരുണ്ട്. രോഗകാരികളായ ബാക്ടീരിയകൾ പെറ്റുപെരുകുന്നയിടമാണ് അഴുക്കുപാത്രം. എന്നും പാചകശേഷം വേസ്റ്റ് കളഞ്ഞ് പാത്രം സോപ്പിട്ട് കഴുകിവെക്കേണ്ടതാണ്.
-------------------------------------------
Diploma in Psychological Counselling & Life Enrichment, Diploma in Learning Disability Management & Counselling, Diploma in Montessori Teacher Training, Secretarial Practice & Office Administration, Diploma in Business Arabic & Translation, Skill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in

----------------------------------------------
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:

Post a Comment