Saturday, March 14, 2020

ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management

ഏത് ബന്ധങ്ങളെയും താളാത്മകമായി നിലനിർത്തുന്ന ഏറ്റവും അടിസ്ഥാനമായ മൂല്യം "ബഹുമാന"മാണ്.ബഹുമാനം ഏതൊരു വ്യക്തിയുടെയും മഹത്വം മനസ്സിലാക്കുവാൻ സഹായിക്കുന്നു.ഒരു വ്യക്തിയുടെ മഹത്വം നിലകൊള്ളുന്നത് ആ വ്യക്തിയ്ക്ക് മാത്രം ചെയ്യുവാൻ സാധിക്കുന്ന പലതുമുണ്ടെന്ന്  തിരിച്ചറിയുമ്പോഴാണ്.ഇത് ആ വ്യക്തി തിരിച്ചറിയുമ്പോഴാണ് അവർ സ്വയത്തെ ബഹുമാനിക്കുവാൻ ആരംഭിക്കുന്നത്.ഇത് മറ്റു ള്ളവർ തിരിച്ചറിയുമ്പോൾ മറ്റുള്ളവരും ആ വ്യക്തിയെ ബഹുമാനിക്കുന്നു.

വാസ്തവത്തിൽ ബഹുമാനം എന്നത് ഹൃദയത്തിൽ നിന്നും വരുന്ന ഒരു ദൈവീക ഗുണമാണ്. അതിനെ ബാഹ്യചേഷ്ടകളിലൂടെ പ്രകടമാക്കിയില്ലെങ്കിൽ പോലും മറ്റുള്ളവർക്ക് അനുഭവിച്ചറിയുവാൻ സാധിക്കും. ഹൃദയത്തിൽ ബഹുമാനമില്ലാതെ പുറമെ അഭിനയിച്ചാൽ അതും മറ്റുള്ളവർക്ക് അനുഭവിച്ചറിയുവാൻ സാധിക്കും. ഇത്തരം ഹൃദയപൂർവ്വമല്ലാത്ത,അഭിനയങ്ങൾ മാത്രമായ പ്രകടനങ്ങളിലൂടെ ഒരിക്കലും ഏത് ബന്ധത്തിലും താളാത്മകത നിലനിർത്തുവാൻ സാധിക്കില്ല.

ബന്ധം എന്നത് പരസ്പരമുള്ള ഒരു ഊർജ്ജപ്രവാഹമാണ്.ഏത് ബന്ധങ്ങളുടെ ഇടയിലും ഒരാളിൽ നിന്നും അടുത്തയാളിലേക്കും തിരിച്ചും അവരുടെ ഹൃദയത്തിലുള്ള ഊർജ്ജമെന്താണോ,ഏത് തരത്തിലുള്ളതാണോ  അത് പ്രവഹിക്കുന്നു.

🌈ഒരാളെക്കുറിച്ച് ദേഷ്യത്തിൻ്റെ മനോഭാവമാണ് ഹൃദയത്തിലുള്ളതെങ്കിൽ, അടുത്തയാളിലേക്ക് ഒഴുകുന്നത് ആ ദേഷ്യത്തിൻ്റെ നെഗറ്റീവ് ഊർജമാണ്.മുന്നിലുള്ള യാളിനോട് ബഹുമാനം ഉണ്ടെന്ന് എത്രത്തോളം അഭിനയിച്ചാലും നമ്മുടെ ഹൃദയത്തിൽ നിന്നും അവരിലേക്ക് ദേഷ്യത്തിൻ്റെ തരംഗങ്ങളാണ് പോകുന്നതെങ്കിൽ, ആ വ്യക്തിയ്ക്ക് നമ്മളോട് ഒരിക്കലും ഹൃദയപൂർവ്വം സ്നേഹമോ സഹകരണമോ ഉണ്ടാകില്ല. അവരും അതുപോലെ തന്നെ അഭിനയിക്കും.ഇത് വെറും കാര്യസാധ്യത്തിനു വേണ്ടി മാത്രമുള്ള ബന്ധമാണ്. ആത്മാർഥമായ ബന്ധമല്ല.

ഇത്തരം ആത്മാർഥതയില്ലാത്ത ബന്ധങ്ങൾ ഏതൊരാൾക്കും ഭാരമാണ്.അത്തരം ബന്ധങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തുന്നതിന് സാധിക്കില്ല. അവർ എപ്പോഴും ബന്ധങ്ങളിൽ കുറവുകൾ കണ്ടെത്തിക്കൊണ്ടിരിക്കും.അതൃപ്തി നിറഞ്ഞ ബന്ധങ്ങൾ ചുമന്ന് ജീവിതകാലം മുഴുവൻ അതൃപ്തരായി ജീവിക്കുന്നതിലും ഭേദം സ്വന്തം മനോഭാവത്തിൽ ചെറിയൊരു മാറ്റം വരുത്തി എല്ലാ ബന്ധങ്ങളെയും താളാത്മകമായി മാറ്റുന്നതാണ്. ഈ സൃഷ്ടിയിലെ ഏതൊരു വ്യക്തിയും അനന്യമാണ്,
അതായത് ഒന്നിന് പകരം വെയ്ക്കാൻ  മറ്റൊന്നില്ല. ചില സമാനതകൾ കണ്ടേക്കാം. പക്ഷേ 100%ഒരു പോലെയുള്ള സ്വഭാവ സവിശേഷതകളുള്ള ഏതെങ്കിലും രണ്ട് വ്യക്തികൾ പോലും ഈ ലോകത്തിലില്ല.

നമ്മുടെ ജീവിതത്തിൽ നിന്നും ഒരു വ്യക്തി അകന്നു പോയാൽ, പകരം അതുപോലെ തന്നെ പെരുമാറുന്ന മറ്റൊരു വ്യക്തിയെ നമുക്ക് ലഭിക്കില്ല. പകരം ലഭിക്കുന്ന വ്യക്തിയെ ഉൾക്കൊള്ളാനല്ലാതെ മറ്റെയാളിനെപ്പോലെയാകാൻ അവർക്ക് ഒരിക്കലുമാകില്ലെന്ന സത്യം നമ്മൾ അംഗീകരിച്ചു പോയാൽ ആ ബന്ധത്തിൽ തൃപ്തരാകാം.അതുകൊണ്ട് തന്നെ നമ്മുടെ ഓരോ ബന്ധങ്ങളെയും അമൂല്യമായി കണ്ട് ആ ബന്ധളിൽ അകൽച്ച വരാതിരിക്കാൻ ജാഗ്രത പാലിക്കുക.

എല്ലാവരുടെയും മഹത്വത്തെ ഹൃദയംകൊണ്ട് തിരിച്ചറിയുക.അഭിനയങ്ങൾ ചിലപ്പോൾ താൽക്കാലിക നേട്ടങ്ങൾ തന്നേക്കാം.ശാശ്വതമല്ലാത്ത നേട്ടങ്ങളിൽ നിന്നും ലഭിക്കുന്ന സന്തോഷവും താൽക്കാലികമായിരിക്കും.അതിനാൽ സ്വന്തം മനോഭാവത്തെ സദാകാലത്തേക്ക് തിരുത്തൂ.സദാ സന്തോഷം നിലനിർത്തൂ.മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്..

സ്വന്തം സന്തോഷവും സംതൃപ്തിയും മറ്റൊരാളെ ആധാരമാക്കിയല്ല നിലകൊള്ളുന്നത്.മറിച്ച്  സ്വന്തം മനോഭാവത്തിൻ്റെ ഗുണങ്ങളെ ആധാരമാക്കി  മാത്രമാണ്!ഏത് ഊർജ്ജമാണോ നമ്മുടെ ഹൃദയത്തിൽ നിന്നും മറ്റുള്ളവരിലേക്ക് ഒഴുകുന്ന ത്,മറ്റുള്ളവരും ആ തരത്തിലുള്ള ഊർജ്ജം തന്നെ നമ്മളിലേക്കും പ്രവഹിപ്പിക്കും.ഇത് അലംഘനീയമായ കർമ്മനിയമമാണ്...!!

എന്താണ് ജീവിതത്തിന്റെ വില?
ഒരു ഗ്ലാസ്‌ വെള്ളത്തിന് എത്ര ഭാരമുണ്ട്?
കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
കേന്ദ്ര സർവീസിൽ 1355 ഒഴിവ്
തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
അടുക്കള നിങ്ങളെ രോഗിയാക്കുമോ?
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Learning Disability Management and Remedial Course at Manjeri
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ

No comments:

Post a Comment