ലോകം മുഴുവൻ ഇന്നൊരു വൈറസിനു പിറകെയാണ്. ആഗോളതലത്തിൽതന്നെ ആശങ്ക സൃഷ്ടിച്ച് മുന്നേറുന്ന കോവിഡ്-19 നിലവിൽ നമ്മുടെ ജീവിതക്രമങ്ങളെപ്പോലും മാറ്റിമറിക്കുന്ന തോതിലേക്ക് വളർന്നിരിക്കുന്നു. ക്വാറൻറീൻ, െഎസൊലേഷൻ, സോഷ്യൽ ഡിസ്റ്റൻസിങ്, മാസ്ക്, സാനിെറ്റെസർ തുടങ്ങിയവയുടെ ഉപയോഗം, ഹാൻഡ് വാഷ് ബോധവത്കരണം തുടങ്ങി നിരവധി മാർഗങ്ങളിലൂടെ അതിനെ പ്രതിരോധിക്കാൻ എല്ലാവരും സജ്ജമായിക്കഴിഞ്ഞു.
ഇൗ അവസരത്തിൽ കൂടുതൽ ചർച്ചകൾക്ക് വിധേയമാകാത്ത വിഷയമാണ് ആശങ്കനിഴലിക്കുന്ന സമൂഹത്തിലെ വ്യക്തികളുടെ മാനസികാരോഗ്യം. തനിക്കും ഉറ്റവർക്കും രോഗം വരുമോ എന്ന ഭയം, രോഗവ്യാപനം സമൂഹത്തെ തകർക്കുമോ എന്ന ആശങ്ക, ഇതിെൻറയെല്ലാം പരിണിതഫലം എന്താവുമെന്ന ഉത്കണ്ഠ തുടങ്ങിയ സ്വാഭാവിക മാനസികപ്രതികരണങ്ങൾക്കു പുറമെ നേരത്തേ ചെറിയതോതിൽ മാനസിക പ്രശ്നമുള്ളവർക്കും അവക്ക് ചികിത്സയെടുക്കുന്നവരിലും രോഗം വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇതിെൻറയെല്ലാം ഒരു സൂചനയാണ് കോവിഡ് 19 ചികിത്സക്കായി ന്യൂഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗി ഏഴാം നിലയിൽനിന്ന് ചാടിമരിച്ചതും കൊല്ലത്ത് ഒരു പൊലീസുകാരൻ ജീവനൊടുക്കിയതും. ഇൗ മരണങ്ങളുടെ യഥാർഥകാരണം രോഗഭീതി മാത്രമാണെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഒരു സൂചനയായി പരിഗണിച്ച് സമൂഹത്തിെൻറ മാനസികാരോഗ്യമേഖലയിൽ കുറെക്കൂടി ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ, ശാരീരിക രോഗത്തിലൂന്നിയുള്ള ആരോഗ്യപ്രവർത്തനങ്ങളുടെ കൂടെ വ്യക്തികൾ നേരിടുന്ന മാനസിക പ്രശ്നങ്ങളും കൂടുതൽ പരിഗണന അർഹിക്കുന്നുണ്ട്.
മാനസിക പ്രതിഫലനങ്ങൾ
ചെറിയതോതിൽ മാനസികാരോഗ്യക്കുറവുള്ള നിരവധി പേർ നിലവിൽ സമൂഹത്തിലുണ്ട്. ഒരു ചികിത്സ ആവശ്യമുള്ള തലത്തിലേക്ക് വളർന്നിട്ടില്ലെങ്കിലും ഇത്തരം വ്യക്തികളിൽ രോഗഭയം, ആശങ്ക, ഉത്കണ്ഠ എന്നിവ അധികരിക്കാനും അവക്ക് ചികിത്സ തേേടണ്ട അവസ്ഥയിലേക്ക് പരിണമിക്കാനും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യതയുണ്ട്. ഉദാഹരണത്തിന് പൊതുവിൽ തനിക്കെന്തെങ്കിലും രോഗം വരുമോ എന്ന് സദാസമയവും ആശങ്കപ്പെടുന്നവരുണ്ട്. ചിലരാകെട്ട, ഇല്ലാത്ത രോഗങ്ങൾ തനിക്കുണ്ടെന്ന് ‘വിശ്വസിച്ച്’ ആധിയോടെ കഴിയുന്നവരാണ്.
ഇക്കൂട്ടരെ വൈദ്യശാസ്ത്രം ‘ഹൈപോകോൺഡ്രിയാസിസ് (Hypochondriasis)’ എന്ന മാനസിക പ്രശ്നത്തിെൻറ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. എന്തോ അപൂർവരോഗം തനിക്കുണ്ട് എന്ന് നിരന്തരം വിശ്വസിച്ച് അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ശരീരത്തിൽ സ്വയം കണ്ടെത്തി അവയെ ഉൗതിവീർപ്പിച്ച് തനിക്ക് രോഗമുണ്ടെന്ന് ഉറപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ടവരാണ് ഇക്കൂട്ടർ. തലവേദന വന്നാൽ തലച്ചോറിൽ ട്യൂമറായിരിക്കുമോ എന്നും നെഞ്ചെരിച്ചിലുണ്ടായാൽ ഹൃദയാഘാതം വരുമോ എന്നും ആശങ്കപ്പെടുന്നവരാണ് ഇവർ. ജീവിതത്തിലുടനീളം സർവസാധാരണമായി അനുഭവപ്പെടുന്ന ചുമയും പനിയും ജലദോഷവും ശ്വാസംമുട്ടലുമെല്ലാം കോവിഡ് ലക്ഷണമായി തെറ്റിധരിച്ച് ഇൗ ഗണത്തിൽപ്പെട്ടവർ ആശുപത്രിയിലേക്ക് ഒാടാനും സമൂഹത്തിൽ ഭീതിപരത്താനുമുള്ള സാധ്യത ഏറെയാണ്.
ഇൻറര്‍നെറ്റും സമൂഹമാധ്യമങ്ങളും നിത്യജീവിതത്തിെൻറ ഇഴചേർന്നു പ്രവർത്തിക്കുന്ന ഇൗ കാലത്ത് ഗൂഗിളിൽ നോക്കി ലക്ഷണങ്ങൾ മനസ്സിലാക്കി ‘രോഗനിർണയം’നടത്തുന്നവർ ഏറിവരുകയാണ്. ഇൗ മാനസികാവസ്ഥയെ ‘സൈബർ കോൺഡ്രിയ (Cyberchondria)’ എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത്തരം മാനസികപ്രശ്നങ്ങൾ സമൂഹത്തിൽ അധികരിക്കും എന്ന കാര്യത്തിൽ സംശയമില്ല. നാട്ടിൻപുറങ്ങളിൽ ‘വസ്വാസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഒബ്സസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒ.സി.ഡി എന്ന മാനസികപ്രശ്നങ്ങളുള്ളവരിൽ ഇൗ അവസ്ഥയിൽ രോഗം വർധിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രത്യേകിച്ച് ശാരീരിക ശുചിത്വത്തെക്കുറിച്ചും കൈകൾ വൃത്തിയാക്കേണ്ടതിനെക്കുറിച്ചുമെല്ലാം പത്രങ്ങളിലും ടെലിവിഷനിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം നിരന്തരമായ നിർദേശങ്ങൾ പ്രചരിക്കുന്ന അവസ്ഥയിൽ. എന്തെങ്കിലും ഒരു ചിന്ത മനസ്സിൽ കടന്നുകൂടിയാൽ അത് നിയന്ത്രിക്കാനാകാത്ത പെരുമാറ്റവൈകല്യമായി മാറുന്ന അവസ്ഥയാണിത്. ഇക്കൂട്ടർക്ക് രോഗാണുഭീതിമൂലം ശരീരം എത്ര വൃത്തിയാക്കിയാലും മതിയാവാത്ത അവസ്ഥയുണ്ടാവും. അഥവാ, വൃത്തിയാക്കിയാൽതന്നെ വൃത്തിയായോ എന്ന സംശയത്തിൽ ഇവർ നിരന്തരം വലഞ്ഞ് അസ്വസ്ഥരാകും. ആവശ്യമില്ലാത്തപ്പോൾേപാലും എന്തിന്, ഉറക്കത്തിലും മാസ്ക് ധരിക്കാൻ ഇവർ ശ്രമിച്ചേക്കും.
പരിഹാരം എന്ത്?
ഇത്തരം സാഹചര്യത്തിൽ രംഗത്ത് വരാൻ സാധ്യതയുള്ള നിരവധി മാനസിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും നമ്മുെട സമൂഹത്തിൽ കൂടുതലായി കണ്ടുവരുന്ന രണ്ടു പ്രശ്നങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചത്. ഇൗ കാര്യങ്ങൾ മനസ്സിലാക്കി വ്യക്തികളും ആരോഗ്യപ്രവർത്തകരും ഇത്തരം പ്രശ്നങ്ങളുള്ളവരെ എത്രയുംപെെട്ടന്ന് ഒരു മനോരോഗ വിദഗ്ധെൻറ സഹായം തേടാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതാണ്. കൂടാതെ, വൈറസ് പ്രതിരോധപ്രവർത്തനങ്ങളിലും അവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾകൂടി പരിഗണിക്കേണ്ടതാണ്.
നിലവിൽ വിഷാദരോഗം, ചിത്തഭ്രമം, ഉത്കണ്ഠ, മാനസിക സമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയും മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം. ആവശ്യമെന്ന് തോന്നുന്നപക്ഷം ഒട്ടും വൈകാതെതന്നെ ഒരു വിദഗ്ധെൻറ സഹായം തേടി മനസ്സിെൻറ ആരോഗ്യം പൂർവസ്ഥിതിയിലാക്കണം. ഇതോടൊപ്പം ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. അത് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്ന രോഗികൾ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലുള്ളവരാണെങ്കിൽ മരുന്നുകൾ മുടങ്ങാതിരിക്കാൻ ഒരു കരുതൽ വേണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യക്തികൾക്ക് കൃത്യമായ വിവരങ്ങളും രോഗത്തെക്കുറിച്ച് ആശങ്കയുയർത്താത്ത വിശദാംശങ്ങളും മാത്രം നൽകണം. അതോടൊപ്പം വ്യാജവാർത്തകളും അശാസ്ത്രീയമായ അഭിപ്രായങ്ങളും ചികിത്സാമാർഗങ്ങളും പ്രചരിക്കുന്നത് കർശനമായി തടയുകയും വേണം. മാനസിക ദൗർബല്യങ്ങളുള്ള വ്യക്തികളെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ അവരോട് ദേഷ്യപ്പെടുകയോ ചെയ്യാതെ ആവശ്യമായ പിന്തുണ നൽകുകയും അനുഭാവത്തോടെ പെരുമാറുകയും ആവശ്യഘട്ടത്തിൽ മാനസികാരോഗ്യ വിദഗ്ധെൻറ സഹായം ലഭ്യമാക്കുകയും വേണം. ഇതോടൊപ്പം തന്നെ ബോധവത്കരണത്തിെൻറ വിഷയങ്ങളിൽ മാനസികാരോഗ്യത്തിെൻറ പ്രാധാന്യം മനസ്സിലാക്കി അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുകയും വേണം.
(മാനസികാരോഗ്യ വിദഗ്ധനും െഎ.എം.എയുടെ മാനസികാരോഗ്യസമിതി കൺവീനറുമാണ് ലേഖകൻ)
+ 6 മാസം കൊണ്ട് +2 (NIOS)
+ ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
+ എന്താണ് ജീവിതത്തിന്റെ വില?
+ ഒരു ഗ്ലാസ് വെള്ളത്തിന് എത്ര ഭാരമുണ്ട്?
+ കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
+ കേന്ദ്ര സർവീസിൽ 1355 ഒഴിവ്
+ തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
+ ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
+ അടുക്കള നിങ്ങളെ രോഗിയാക്കുമോ?
+ ദി സീക്രറ്റ്: Law of Attraction
+ പ്രണയത്തിന്റെ രസതന്ത്രം
+ Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
+ നിന്നിടത്തുതന്നെ നില്‍ക്കരുത്
+ ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ
+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Diploma in Learning Disability Management and Remedial Course at Manjeri
+ Diploma in Secretarial Practice & Office Administration
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource

No comments:
Post a Comment