Tuesday, July 14, 2020

സ്റ്റീഫൻ ഹോക്കിങ്; കാലത്തിൻ്റെ ചരിത്രകാരൻ-Book Review

സ്റ്റീഫൻ ഹോക്കിങ്
കാലത്തിൻ്റെ ചരിത്രകാരൻ
പി പി കെ പൊതുവാൾ
ശാസ്ത്ര സാഹിത്യ പരിഷത്ത്

സ്റ്റീഫൻ ഹോക്കിങ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് വരുന്ന ഒരു ചിത്രം, വീൽചെയറിൽ മുഖംകോടി ശരീര ഭാഗങ്ങൾ തളർന്നു പോയ ഒരു രൂപമാണ്,
ആധുനിക പ്രപഞ്ചവിജ്ഞാനീയത്തിന് മൗലികമായ ഒട്ടേറെ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭാശാലിയാണ് സ്റ്റീഫൻ വില്യം ഹോക്കിങ്. ആബർട്ട് ഐൻസ്റ്റെനു ശേഷം പിറവികൊണ്ട ഏറ്റവും മഹാനായ ഭൗതിക ശാസ്ത്രജ്ഞനാണ് ശാസ്ത്ര ലോകത്തിലെ ഈ സൂപ്പർനോവ.
ലോകം കണ്ട മഹദ് വ്യക്തിത്വങ്ങളിൽ ശാരീരികമായി ഇത്രയും കടുത്ത വെല്ലുവിളി നേരിട്ട മറ്റൊരാൾ ലോകത്തില്ല. ശരീരത്തിൻ്റെ ഏതാണ്ട് പൂർണമായും തളർന്നു പോയ ഒരിക്കലും സുഖപ്പെടാത്ത ഗുരുതരമായ  രോഗത്തിൻ്റെ പിടിയിലായിട്ടും സ്റ്റീഫൻ ഹോക്കിങ് മാനസികമായി ഒട്ടും തളർന്നിരുന്നില്ല. അദ്ദേഹത്തിൻ്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ മരണം വരെ കട്ടിലിൽ അയാൾ വിശ്രമിക്കുമായിരുന്നു. പൂർണാരോഗ്യവാനായ ഒരാളെ പോലെ മരണം വരെ അദ്ദേഹം കർമനിരതനായിരുന്നു. അതിജീവനത്തിന് ,മനക്കരുത്തിന് ,നിശ്ചയദാർഢ്യതയ്ക്ക് ഇതുപോലെ പറയാനാവുന്ന മറ്റൊരു പേര് ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുമില്ല.

മോട്ടോർ ന്യൂറോൺ എന്ന രോഗം ബാധിച്ച ഒരാൾ വീൽചെയറിൽ ജീവിതം തള്ളിനീക്കുകയായിരുന്നില്ല. സഞ്ചരിക്കാൻ പറ്റുന്നതിലപ്പുറം അദ്ദേഹം സഞ്ചരിച്ചു. നല്ല ആരോഗ്യമുള്ളവർക്ക് പോലും അപ്രാപ്യമായിരുന്നിടത്ത് അദ്ദേഹം പോയി. സ്പെയിസിൽ പോകാൻ വേണ്ടി ഭൂഗുരുത്വാകർഷണമില്ലാത്ത അവസ്ഥ ക്രിത്രിമമായി സൃഷ്ടിക്കപ്പെട്ട സ്ഥലത്ത് വായുവിൽ നീന്തുന്നത് പോലെ കിടക്കുന്ന സ്റ്റീഫൻ ഹോക്കിങിൻ്റെ ഫോട്ടോ ലോകം കണ്ടു. വിശ്വസിക്കാനാവാത്ത വിധം അത്യത്ഭുതകരമാണദ്ദേഹം. മൗലികമായ ഗവേഷണം നടത്തുന്നു. ശാസ്ത്രീയ വിഷയങ്ങളിൽ ലോകത്താട് സംവദിക്കുന്നു. വിരലനക്കാൻ പ്രയാസമുണ്ടായിട്ടും അദ്ദേഹം പുസ്തകങ്ങൾ രചിക്കുന്നു .ജീവിക്കുന്ന ഇതിഹാസമാണ് ഹോക്കിങ്. ചില സത്യങ്ങൾ കെട്ടുകഥയേക്കാൾ വിചിത്രമെന്ന ചൊല്ലിനെ സ്റ്റീഫൻ ഹോക്കിങ് ജിവിതം കൊണ്ട് അന്വർത്ഥമാക്കിയിരിക്കുന്നു.

അപ്രതിരോധ്യമായ ആ ഇച്ഛാശക്തിക്ക് മുന്നിൽ രോഗം മാത്രമല്ല പലവട്ടം മരണം പോലും തോറ്റു പിന്മാറിയിരുന്നു. രോഗാതുരമായ പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ ശപിച്ചും പരിഭവങ്ങൾ എണ്ണിപ്പറഞ്ഞും മറ്റുള്ളവർക്ക് മാനസിക ഭാരം കൂടി ഉണ്ടാക്കുന്ന ഒരാളായിരുന്നില്ല സ്റ്റിഫൻ പ്രചോദനം കൊള്ളാൻ, പരിമിതിയുള്ളവർക്കും എന്തും സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടാകാൻ, ലോകം ആദ്യം വിളിച്ചു പറയുന്ന പേര് സ്റ്റീഫൻ ഹോക്കിങ് എന്നായിരിക്കും. അദ്ദേഹം എന്തിനാണ് ജീവിച്ചത് എന്ന് ഒരാൾ പോലും ചോദിക്കാത്ത വിധം ധന്യമായിരുന്നു ആ പുരുഷായുസ്സ്. ഒരു വ്യക്തി ഒരു വലിയ പ്രസ്ഥാനമാകുന്ന രസതന്ത്രത്തിൻ്റെ പേരാണ് സ്റ്റീഫൻ.സഹപ്രവർത്തകനായ ഗോഡൻ്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമായിരുന്നു.  അദ്ദേഹത്തിൻ്റെ ഒപ്പം ഒരു സ്ഥാപനത്തിൽ സേവനം ചെയ്യാൻ പോയിട്ട് ഒരേ നാട്ടിൽ എന്നല്ല,ഒരേ ഗ്രഹത്തിൽ പോലും ഒന്നിച്ച് ജീവിക്കാൻ നാം അർഹരല്ല അത്രയും വലിയ മഹാപ്രതിഭയാണദ്ദേഹം.

ഡോക്ടറായ അഛൻ്റെ വലിയ ആഗ്രഹമായിരുന്നു സ്റ്റീഫനെ തന്നെ പോലെ സോക്ടറാക്കാനും ഇംഗ്ലണ്ടിലെ വെസ്റ്റ്മിൻസ്റ്റർ എന്ന വരേണ്യ വിദ്യാലയത്തിൽ പിപ്പിക്കണം. കനത്ത ഫീസിന് പുറമെ എൻട്രസ് പരീക്ഷ ജയിച്ചാലേ വെസ്റ്റ് മിൻസ്റ്ററിൽ പഠിക്കാൻ കഴിയുമായിരുന്നു. ഏണീക്കാനാവാത്ത വിധം പനിപിടിച്ച സ്റ്റീഫന് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.ന്യൂ ആൽബൻസിൽ എന്ന സദാ സ്ക്കൂളിലാണ് ഹോക്കിങ് തുടർപഠനവും നിർവ്വഹിച്ചത് പൊതു വിദ്യാലയത്തിൻ്റെ മേന്മയെ കുറിച്ച് തൻ്റെ ജീവിതാനുഭവം വെച്ച് സ്റ്റീഫൻ വിശദമായി എഴുതിയിട്ടുണ്ട്. 1959ൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന്ഫിസിക്സും കെമിസ്ട്രിയും മാത്സും പഠിച്ചു.തുടർന്ന് ഓക്സ്ഫഡിലും കേംബ്രിഡ്ജിലും ഉപരിപഠനം നടത്തി.

വിദ്യാർത്ഥിയായിരിക്കേ സ്റ്റീഫൻ 1965 ൽ ജെയ്ൻ എന്ന വിദ്യാർത്ഥിയെ വിവാഹം ചെയ്തു.കേംബ്രിഡ്ജിലെ കെയ്സ് കോളേജിലെ ഫെലോഷിപ്പ് സാമ്പത്തിക പ്രശ്നത്തിന് തെല്ല് പരിഹാരമായി. ഹോയ് ൽ-നാർ ലിക്കർ തിയറ്റ ഓഫ് ഗ്രാവിറ്റേഷൻ പ്രബന്ധം റോയൽ സൊസൈറ്റി പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ചിലക്യാഷ് പ്രൈസുക ലഭിച്ചു അറിയപ്പെടുന്ന ശാസ്ത്രജ്ഞനായി വളർന്നു .വികസ്വര പ്രപഞ്ചത്തിൻ്റെ ചില പ്രത്യേകതകൾ എന്ന പേരിൽ ഗവേഷണം ആരംഭിച്ചു.സ്റ്റീഫൻ ന്യൂട്ടൻ്റ വഴിയെ ഏറെ ഉരത്തിൽ സഞ്ചരിക്കുന്നുവെന്ന് അദ്ദേഹത്തിൻ്റെ ഗുരുവായ സിയാമ പ്രഖ്യാപിച്ചു.1967 ൽ സ്റ്റീഫന് ഒരു ആൺകുഞ്ഞ് പിറന്നു. ഗവേഷണ്യമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോയി. ആദിതമോദ്വാരങ്ങൾ (primordial Black holes) എന്ന ആശയം സ്റ്റീഫൻ ആവിഷ്കരിച്ചു.

കോപ്പർനിക്കസിൻ്റെ അഞ്ഞൂറാം ജന്മവാർഷികമാഘോഷിക്കാൻ സ്റ്റീഫൻ പോളണ്ടിലും തുടർന്ന് മോസ്കോയിലേക്കും കുടുംബസമേതം പോയി.
സ്റ്റീഫൻ്റെ Black hole explosion എന്ന പ്രബന്ധം നേച്ചർ എന്ന ശാസ്ത്ര ജേർണൽ വളരെ പ്രാധാന്യപൂർവ്വം പ്രസിദ്ധീകരിച്ചു.1974ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ചു.ഐൻസ്റ്റയിനെ പോലുള്ള ശാസ്ത്ര പ്രതിഭകൾ ഇരുന്ന സ്ഥലത്ത് അദ്ദേഹത്തിൻ്റെ പിൻഗാമിയായി സ്റ്റീഫൻ എത്തിയത് ചരിത്ര നിയോഗമായിരുന്നു. തൻ്റെ Abrief History of Time എന്ന മാസ്റ്റർ പീസ് ഗ്രന്ഥം 1988ൽ പ്രസിദ്ധീകരിച്ചു. ഒറ്റ രാത്രി കൊണ്ട് സ്റ്റീഫൻ പുസ്തകത്തിൻ്റെ പേരിലും താരമായി.രണ്ടു കോടിയിലേറെ കോപ്പികൾ വിറ്റ ആദ്യ സയൻസ് പുസ്തകമാണിത് അഞ്ചു വർഷം തുടർച്ചയായി ബെസ്റ്റ് സെല്ലറാവാനുള്ള യോഗവും സ്റ്റീഫൻ്റ പുസ്തകത്തിനുണ്ടായി. തൊട്ടടുത്ത വർഷം ഈ പുസ്തകം ചലചിത്രമായി നിരവധി ടെലിഫിലിമുകളും ഈ ഗ്രന്ഥത്തെ അനുബന്ധിച്ച് പുറത്തിറങ്ങി.ഡേവിഡ് മാസൻ എന്ന കമ്പ്യൂട്ടർ എഞ്ചിനീയർ രൂപകല്പന ചെയ്ത സ്പീച്ച് സിൻ തസൈസറും പിസിയുമടങ്ങുന്ന ഉപകരണങ്ങൾ സ്റ്റീഫൻ്റെ വീൽ ചെയറിൽ ഫിറ്റ് ചെയ്തു ഒരു വിരൽ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കമ്പ്യൂട്ടർ മൗസും സംവിധാനിച്ചു.അതോടെ ആശയസംവേദനം എളുപ്പമായി സ്റ്റീഫന് സംസാരിക്കാനും എഴുതാനും എളുപ്പമായി.2001 ൽ ഇന്ത്യയിൽ ഡൽഹിയിലും മുംബൈയിലും സ്റ്റീഫൻ ഹോക്കിങ് പ്രഭാഷണം നടത്താൻ വന്നിരുന്നു വിവിധ യൂണിവേഴ്സിറ്റികളിൽ വി വിസിറ്റിങ്ങ് പ്രഫസറായും അദ്ദേഹം സേവനം ചെയ്തിരുന്നു

 പ്രപഞ്ചോൽപത്തിക്ക് കാരണ മഹായ മഹാവിസ്ഫോടനം അതീവ സുന്ദരമായ ഒരു തമോഗർത്തത്തിലാണെന്ന് സ്റ്റീഫൻ തൻ്റെ പി.എച്ച്.ഡി പ്രബന്ധത്തിൽ നിരീക്ഷിച്ചു.ഗണിത ശാസ്ത്ര പരമായി സിദ്ധാന്തിക്കുകയല്ലാതെ തമോഗർത്തങ്ങൾക്ക് തെളിവൊന്നും ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. ബ്ലാക്ക് ഹോൾ അത്ര ബ്ലാക്കല്ല എന്ന വെളിപ്പെടുത്തൽ കൂടുതൽ കൺഫ്യൂഷന് വഴിവെച്ചു.

പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരമായി സകലതിനെയും സംബന്ധിച്ച സിദ്ധാന്തം (Theory of everything) എന്ന ആശയമാണ് ശാസ്ത്രലോകം പറയുന്നത്.ആപേക്ഷികതാ സിദ്ധാന്തത്തെയും ക്വാണ്ടം ബലതന്ത്രത്തെയും പരസ്പരം ഏകോപിപ്പിക്കാൻ കഴിയുന്ന ആദിവസം പ്രപഞ്ച സൃഷ്ടി -സ്ഥിതികളെക്കുറിച്ചുള്ള എല്ലാ പ്രഹേളികൾക്കും ഉത്തരം കിട്ടുക തന്നെ ചെയ്യും
കെ.കെ.പി.അബ്ദുല്ല

പ്രവാസത്തിൻ്റെ മുറിവുകൾ-Book review
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? 
12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
ഉറക്കത്തിലും മാസ്​ക്​ ധരി​ക്കുന്നവർ
6 മാസം കൊണ്ട് +2 (NIOS)
ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
എന്താണ് ജീവിതത്തിന്റെ വില?
ഒരു ഗ്ലാസ്‌ വെള്ളത്തിന് എത്ര ഭാരമുണ്ട്?
കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
കേന്ദ്ര സർവീസിൽ 1355 ഒഴിവ്
തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
അടുക്കള നിങ്ങളെ രോഗിയാക്കുമോ?
ദി സീക്രറ്റ്: Law of Attraction
പ്രണയത്തിന്റെ രസതന്ത്രം 
Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
നിന്നിടത്തുതന്നെ നില്‍ക്കരുത്
ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ 
Management Aptitude Test - MAT
What is VPN?
What is a Bill in Indian Parliament?
കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
രൂപാന്തരം (Motivational Story)
What is KAS Syllabus?
കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
അക്യുപങ്‌ചർ - What is Acupuncture?
എന്താണ്‌  സംഘടന കൂട്ടുത്തരവാദിത്തം?
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ  അറിവിലേക്ക്
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
പരട്ട റൂൾ
മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​കം ​​​
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
What is Clinical Depression?
ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
Branches of psychology
രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
World's shortest IQ test
Diploma in Learning Disability Management and Remedial Course at Manjeri
Diploma in Secretarial Practice & Office Administration
Computer Typing Course in Arabic & English 
Modern Arabic English Translation and composition Diploma course in Manjeri
GAMCA Medical Centers in Trichy
GAMCA Medical Clinics in CHENNAI
GAMCA Medical Centers in Thiruvananthapuram
Aligarh Muslim University - Perminthalmanna Campus
Intelligence and wisdom 
വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
What is Enneagram? എനിയോഗ്രാം
If you are above 50 years of age, this is for you
നിന്റെ കുഞ്ഞിനെ നീ അറിയുമോ?
ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
Four Fs in the life; Steve Jobs
നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
Innovative job roles are now trending in the UAE
Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
Top 300 Computer Fundamentals Questions: Practice Set
കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
എന്താണ് പഠന വൈകല്യങ്ങൾ?
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
Top 10 Sites for your career
Study at Delhi University
സ്വപ്‌നമല്ല സിവിൽ സർവീസ്
വെറ്ററിനറി സർവകലാശാലാ പ്രവേശനം
തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource

No comments:

Post a Comment