പരിചയക്കാരോട് കുസൃതി പറയാനും പരിഹസിക്കാനുമൊന്നും മടി കാണിക്കാത്ത ബഷീറിന്റെ തമാശകള്‍ പലതും പലര്‍ക്കും അനുസ്മരണീയമാണ്. ഇതാ രണ്ടു മൂന്ന് ബഷീറിയൻ തമാശകൾ.
മനുഷ്യരോട് മാത്രമല്ല, ചെടികളോടും പൂക്കളോടും പക്ഷിമൃഗാദികളോടും ഇഴജന്തുക്കളോടുപോലും സംവദിക്കാന്‍ ബഷീറിന് കഴിയുമായിരുന്നു. പരിചയക്കാര്‍ക്കാവട്ടെ അപരിചിതക്കാര്‍ക്കാവട്ടെ ഒരു തവണ കണ്ടാല്‍, സംസാരം കേട്ടാല്‍, വീണ്ടും കാണണമെന്നും കേള്‍ക്കണമെന്നും തോന്നിപ്പിക്കുന്ന പ്രകൃതം.💞
1) വൈക്കം മുഹമ്മദ് ബഷീറും സുകുമാര്‍ അഴീക്കോടും തമ്മിലുണ്ടായിരുന്ന അപാരമായ സൗഹൃദവും അവര്‍ക്കിടയിലെ തമാശകളും മലയാളത്തിനാകെ പരിചിതമാണ്. സുകുമാർ അഴീക്കോട് പുതിയ കാർ വാങ്ങി. ഓടിച്ച് വരുമ്പോൾ അതാ ബഷീർ നടന്നുപോകുന്നു. കാർ നിർത്തി അഴീക്കോട് ക്ഷണിച്ചു: "കയറണം, ഞാൻ ഇറക്കി തരാം."
"വേണ്ട, എനിക്കല്പം ധൃതിയുണ്ട്. ഞാൻ നടന്നോളാം."ബഷീര്‍ മറുപടി പറഞ്ഞതും അതിലൊന്നു മാത്രം.
2) ബഷീറിന്റെ ജീവിതത്തെ ആധാരമാക്കി എം.എ റഹ്മാൻ നിർമ്മിച്ച ഡോക്യുമെൻററി സിനിമയായ 'ബഷീർ ദ മാൻ' കോഴിക്കോട് ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ അത് കണ്ടിറങ്ങിയ ബഷീറിനോട് പത്രപ്രതിനിധികൾ അഭിപ്രായം ചോദിച്ചു ബഷീർ പറഞ്ഞു "സിനിമ കൊള്ളാം. നായകൻ കിഴവനായിപ്പോയി. മമ്മൂട്ടിയോ മറ്റോ അഭിനയിച്ചാ മതിയായിരുന്നു...!"
3) വൈക്കം മുഹമ്മദ് ബഷീർ മരിക്കുമ്പോൾ 86വയസ്സ്.
108 വയസുള്ള സ്വാതന്ത്ര്യസമര സേനാനിയായ മൊയ്തു മൗലവി അന്ന് ജീവിച്ചിരിപ്പുണ്ട്. ബഷീറിന്റെ മരണത്തിൽ പ്രതികരണത്തിനായി പത്രക്കാർ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്രെ.
"എന്തുചെയ്യാം, ഭാവിയുള്ളൊരു ചെറുപ്പക്കാരനായിരുന്നു!"
4) ഒരിക്കൽ ശോഭന പരമേശ്വരൻ നായരും അരവിന്ദനും സി.വി ശ്രീരാമനും വി.കെ ശ്രീരാമനും കൂടി ബഷീറിനെ കാണാൻ പോയി.
മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ കസേരയിലും സ്റ്റൂളിലുമായി എല്ലാവരും ഇരുന്നു. വി.കെ ശ്രീരാമനു മാത്രം ഇരിപ്പിടം കിട്ടിയില്ല, അടുത്തുള്ള ഒരു തെങ്ങിന്റെ ചോട്ടിൽ ശ്രീരാമൻ മാറിനിന്നു.
"അതാരാണ് ആ തെങ്ങിൽ ചാരി നിൽക്കുന്നത്.."
ബഷീർ ചോദിച്ചു.
"വി.കെ.ശ്രീരാമൻ. സി.വി ശ്രീരാമന്റെ മരുമകനാ.."
"ശ്രീരാമനായാലും ഹനുമാനായാലും ആ തെങ്ങിന്റെ ചോട്ടിൽ നിന്ന് മാറി നിൽക്കാൻ പറ, ശനിയാഴ്ച സുകുമാർ അഴീക്കോട് വരുന്നുണ്ട്. ഓന് കണക്കാക്കി വെച്ചൊരു ഉണങ്ങിയ തേങ്ങ അതിലാടുന്നുണ്ട്."
5)ബഷീർ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. തന്റെ കയ്യിലുണ്ടായിരുന്ന കാലൻ കുട ഹോട്ടലിന്റെ ഉത്തരത്തിൽ തൂക്കിയിട്ടു. ബഷീർ ഭക്ഷണവും കാത്തിരിക്കുമ്പോൾ ഒരാൾ തന്റെ കുടയെടുത്ത് ധൃതിയിൽ നടന്നു പോകുന്നതാണ് കണ്ടത്.
ബഷീർ അൽപ്പം ഗൗരവത്തിൽ അയാളെ കൈകൊട്ടി വിളിച്ചു. ബഷീർ ചോദിച്ചു.
"താങ്കളാണോ വൈക്കം മുഹമ്മദ് ബഷീർ ?
"അല്ല "
"എങ്കിൽ കുട അവിടെ വെച്ചിട്ടു പോ. അത് വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്.! "
6) ഒ.എൻ.വിയുടെ വിവാഹത്തിന് ബഷീർ തന്റെ ഒരു പുസ്തകമാണ് സമ്മാനമായി കൊടുത്തത്. ആദ്യപേജിൽ ഒ.എൻ.വി യുടെ ഭാര്യയ്ക്കുള്ള കുറിപ്പുമുണ്ടായിരുന്നു.
"ആദ്യത്തെ കളിയും ചിരിയുമെല്ലാം കഴിഞ്ഞ് ഒ.എൻ.വി തല്ലാനും ഉപദ്രവിക്കാനും തുടങ്ങുമ്പോൾ വായിച്ചുചിരിക്കാൻ...''
7) ബഷീർ അവസാനകാലത്ത് അധികമൊന്നും എഴുതിയിരുന്നില്ല.
ഇതേക്കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ ബഷീർ പറഞ്ഞു.
"അക്ഷരം കൂട്ടി വായിക്കാൻ പഠിക്കുകയാണിപ്പോൾ. അത് കഴിയട്ടെ."
അമ്പരപ്പോടെ നിന്ന അയാളോട് ബഷീർ ഇങ്ങനെ തുടർന്നു:
"മേഘങ്ങൾ ആകാശത്തും
മീനുകൾ വെള്ളത്തിലും
കാറ്റ് മരങ്ങളിലും എഴുതുന്ന അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിക്കുകയാ.."
#വൈക്കം മുഹമ്മദ് ബഷീര്‍ #vaikkommohammedbasheer
=======================
ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീർ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് അതിന്റ പൈസ കൊടുക്കാൻ ആയി പോക്കറ്റിൽ കൈ ഇട്ടപ്പോൾ മനസിലായി തന്റെ പേഴ്സ് കളവു പോയി. തന്റെ പേഴ്സ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ ബഷീർ
ആ ഹോട്ടലിലെ കാഷ്യറിനോട് പറഞ്ഞു "എന്റെ പേഴ്സ് നഷ്ടപ്പെട്ടു, അല്പം സമയം തന്നാൽ ഞാൻ വീട്ടിൽ പോയി പൈസ എടുത്തു കൊണ്ട് തരാം"എന്ന്.
എന്നാൽ ആ കാഷ്യർ പറഞ്ഞു "നിങ്ങൾ പൈസ കൊണ്ട് തരും എന്ന് എന്ത് തെളിവ് ഉണ്ട്? അത് കൊണ്ട് ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ വസ്ത്രം ഇവിടെ ഊരി വെച്ചിട്ട് പോകൂ"എന്ന്.
അപ്പോൾ ബഷീറിനു ദുഃഖം ഉണ്ടായി. എന്നിട്ട് നാലുപാടും നോക്കിയിട്ട് തന്റെ ജുബ്ബ ഊരി മേശ പുറത്തു വെച്ചു കൊടുത്തു. എന്നിട്ട് പോകാൻ ആയി തിരിഞ്ഞപ്പോൾ ആ കാഷ്യർ പറഞ്ഞു "നില്ക്കു.. ആ മുണ്ടും കൂടി അഴിച്ചു വെച്ചിട്ട് പോകു.."എന്ന്.
ബഷീർ അതീവദുഖിതൻ ആയിട്ട് ചുറ്റും നോക്കി. ആരങ്കിലും എനിക്ക് വേണ്ടി ഒരു പത്തു രൂപ തരുമോ?
ആരങ്കിലും എനിക്ക് വേണ്ടി പത്തു രൂപ തന്നിരുന്നെങ്കിൽ അല്ലെങ്കിൽ കൊടുത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചു.
പക്ഷെ ആരും ഒന്നും പറയാതെ ഭക്ഷണം കഴിക്കുകയും താൻ നഗ്ന്നാകുന്നത് കാണുവാൻ വേണ്ടി കാത്തിരിക്കുകയും ആയിരുന്നു!
ഒരു പത്തു രൂപയ്ക്ക് വേണ്ടി താൻ അപമാനിതൻ ആകാൻ പോകുന്നു എന്ന ചിന്തയിൽ തന്റെ മുണ്ട് അഴിച്ചു കൊടുക്കാൻ ആയി തുടങ്ങിയപ്പോൾ എവിടെ നിന്നോ ഒരു ചെളി പുരണ്ട കൈ ബഷീറിന്റെ കൈയിൽ പിടിച്ചിട്ട് കഷ്യറിനോട് ഇങ്ങനെ ചോദിച്ചു
"ഒരു പത്തു രൂപയ്ക്ക് വേണ്ടി ഇങ്ങനെ ആണോ ഒരു മനുഷ്യനെ അപമാനിതനാക്കുന്നത്? നിങ്ങൾക്ക് നാണം ഇല്ലേ?" എന്ന് പറഞ്ഞു കൊണ്ട് ഒരു പത്തു രൂപ നോട്ട് കാഷ്യറിന്റെ നേരെ എറിഞ്ഞു ഇട്ടു കൊടുത്തു.
എന്നിട്ട് ആ മനുഷ്യൻ ബഷീറിന്റെ കൈയിൽ പിടിച്ചു പുറത്തേക്കു കൂട്ടി കൊണ്ട് പോയി. ആ മനുഷ്യൻ ബഷീറിനോട് ചോദിച്ചു "എന്താണ് സാറെ ഒരുപാട് കള്ളന്മാർ ഉള്ള സ്ഥലം അല്ലെ? പണവും പേഴ്സ് ഒക്കെ സൂക്ഷിച്ചു കൊണ്ട് നടക്കണ്ടേ?" ശേഷം തന്റെ പോക്കറ്റിൽ നിന്ന് കുറെ പേഴ്സ് എടുത്തു കൊടുത്തിട്ട് പറഞ്ഞു "ഇതിൽ സാറിന്റെ പേഴ്സ് ഏതാണ് അത് എടുത്തോളൂ.."
എന്നാൽ ബഷീർ "ഇതിൽ എന്റെ പേഴ്സ് ഇല്ല" എന്ന് പറഞ്ഞ് അവിടെ നിന്ന് പോയി.
പിന്നീട് ഒരിക്കൽ ഈ സംഭവം പറയുമ്പോൾ അന്ന് ആ മനുഷ്യൻ നീട്ടിയ പേഴ്‌സിൽ എന്റെ പേഴ്സ് ഉണ്ടായിട്ടും അതിൽ പണം ഉണ്ടായിട്ടും ഇതിൽ എന്റെ പേഴ്സ് ഇല്ല എന്ന് പറഞ്ഞിട്ട് ഞാൻ ആ കള്ളനെ പറഞ്ഞു വിട്ടു.
ഒരു മനുഷ്യന്റെ മാനം പരസ്യം ആയി നഷ്ടപെടുന്നത് തടയാൻ കഴിയുമായിരുന്നിട്ടും വെറുതെ നോക്കിനിന്ന സമൂഹത്തിൽ മാന്യനെന്ന് വിളിക്കപ്പെട്ടിരുന്ന, യോഗ്യരെന്നു കരുതപ്പെട്ടിരുന്ന ആ ആളുകളിൽ ആണോ
അതോ ഒരു കള്ളൻ ആയിരുന്നിട്ടും,
ചിലപ്പോൾ താൻ പിടിക്കപ്പെടും എന്ന് അറിയാമായിരുന്നിട്ടുപോലും പരസ്യമായി ഒരാൾ നഷ്ടപ്പെടുന്നത് കണ്ടു നിൽക്കാൻ ആകാതെ അയാളെ സഹായിക്കാൻ വന്ന ആ കള്ളനിൽ ആണോ മാന്യത കുടികൊള്ളുന്നത് എന്ന് ബഷീർ നമ്മളോട് ചോദിക്കുന്നുണ്ട്.
ഒരാളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാന്യതയും നന്മയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ പറച്ചിലിൽ മാത്രമുള്ള ആ മാന്യതയിലും നന്മയിലും എന്തർത്ഥമാണുള്ളത്...
എന്തുകൊണ്ടാണ് ഐൻസ്റ്റീൻ തന്റെ പ്രശസ്തമായ ചിത്രത്തിൽ നാവ് നീട്ടുന്നത്?
പഠന ശാഖകൾ Ology
+ Goal has to be SMART
+ സ്റ്റീഫൻ ഹോക്കിങ്; കാലത്തിൻ്റെ ചരിത്രകാരൻ-Book Review
+ പ്രവാസത്തിൻ്റെ മുറിവുകൾ-Book review
+ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?
+ 12 വർഷം സ്കൂളിലെ തൂപ്പുകാരി, ഇന്ന് അതേ സ്കൂളിൽ ഇംഗ്ലീഷ് ടീച്ചർ!
+ ഇംഗ്ലീഷ് എഴുത്തും പദാവലിയും എങ്ങനെ മെച്ചപ്പെടുത്താം?
+ ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം
+ ശബ്ദ സൗകുമാര്യത്തിൻ്റെ കരിയർ - റേഡിയോ ജോക്കി
+ ഉറക്കത്തിലും മാസ്ക് ധരിക്കുന്നവർ
+ 6 മാസം കൊണ്ട് +2 (NIOS)
+ ബന്ധങ്ങൾ താളാത്മകമായി നിലനിർത്തുന്നതിന് Relationship Management
+ എന്താണ് ജീവിതത്തിന്റെ വില?
+ ഒരു ഗ്ലാസ് വെള്ളത്തിന് എത്ര ഭാരമുണ്ട്?
+ കോഴ്‌സുകൾ തിരഞ്ഞെടുക്കും മുമ്പ്
+ കേന്ദ്ര സർവീസിൽ 1355 ഒഴിവ്
+ തടയാം അവിഹിത ബന്ധത്തിലേക്കുള്ള വഴികള്‍
+ ഉർദു/ഹിന്ദി സംസാരിച്ചു പഠിക്കാം
+ അടുക്കള നിങ്ങളെ രോഗിയാക്കുമോ?
+ ദി സീക്രറ്റ്: Law of Attraction
+ പ്രണയത്തിന്റെ രസതന്ത്രം
+ Discipline and Self Discipline അച്ചടക്കവും സ്വയ അച്ചടക്കവും
+ നിന്നിടത്തുതന്നെ നില്‍ക്കരുത്
+ ലഹരി ഉപയോഗം വിദ്യാർത്ഥികളിൽ
+ Management Aptitude Test - MAT
+ What is VPN?
+ What is a Bill in Indian Parliament?
+ കഴിവുകളെ കാലോചിതമായി മൂർച്ച കൂട്ടുക
+ രൂപാന്തരം (Motivational Story)
+ What is KAS Syllabus?
+ കെ എ എസ് ആദ്യഘട്ട വിജ്ഞാപനമായി
+ അക്യുപങ്‌ചർ - What is Acupuncture?
+ എന്താണ് സംഘടന കൂട്ടുത്തരവാദിത്തം?
+ പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ
+ ഭൗതിക ശാസ്ത്രത്തിന്റെ പഠന സാധ്യതകൾ
+ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ അറിവിലേക്ക്
+ എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
+ പരട്ട റൂൾ
+ മോട്ടിവേഷൻ എങ്ങനെ എപ്പോഴും നിലനിർത്താം?
+ മൊബൈൽ ഫോണ്‍ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം
+ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ
+ മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം? (How to tackle stress?)
+ ടെന്‍ഷന്‍ മാറ്റാന്‍ ചില കുറുക്കുവഴികള്‍ (Stress Management)
+ What is Clinical Depression?
+ ULCCS: കേരളത്തിന്റെ ഒരു വിജയഗാഥ
+ അടിയന്തരസഹായങ്ങള്‍ക്ക് ഇനി വിളിക്കേണ്ടത് 112 ലേക്ക്
+ Branches of psychology
+ രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് .... സുന്ദർ പിച്ചൈ, Sunder Pichai, CEO Google
+ World's shortest IQ test
+ Diploma in Learning Disability Management and Remedial Course at Manjeri
+ Diploma in Secretarial Practice & Office Administration
+ Computer Typing Course in Arabic & English
+ Modern Arabic English Translation and composition Diploma course in Manjeri
+ GAMCA Medical Centers in Trichy
+ GAMCA Medical Clinics in CHENNAI
+ GAMCA Medical Centers in Thiruvananthapuram
+ Aligarh Muslim University - Perminthalmanna Campus
+ Intelligence and wisdom
+ വൈക്കം മുഹമ്മദ് ബഷീർ; ജീവിതരേഖ
+ What is Enneagram? എനിയോഗ്രാം
+ If you are above 50 years of age, this is for you
+ നിന്റെ കുഞ്ഞിനെ നീ അറിയുമോ?
+ ഭാവിയിൽ ഐ എ എസുകാര’നാകണമെന്ന് പ്ലസ് ടു കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതി
+ സമയത്തെ ഗുണപ്രദമാക്കാനുള്ള വഴികൾ - Time Management
+ Four Fs in the life; Steve Jobs
+ നാട്ടില്‍ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്ബോള്‍ നിരഞ്ജന യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി
+ മാറ്റം നിങ്ങളിൽ നിന്നാകട്ടെ (Motivational)
+ Innovative job roles are now trending in the UAE
+ Pradhan Mantri Bhartiya Janaushadhi Pariyojana - PMBJ - outlets in Kerala
+ Top 300 Computer Fundamentals Questions: Practice Set
+ കുട്ടികളിലെ 4 പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും
+ എന്താണ് പഠന വൈകല്യങ്ങൾ?
+ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍
+ Top 10 Sites for your career
+ Study at Delhi University
+ സ്വപ്‌നമല്ല സിവിൽ സർവീസ്
+ വെറ്ററിനറി സർവകലാശാലാ പ്രവേശനം
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
+ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30
+ ഓട്ടക്കുടത്തിലെ വെള്ളം (Inspirational Story)
+ നോർക്ക റൂട്ട്‌സ് നിയമനങ്ങൾ
+ Questions Based on Hindu Newspaper (21/02/2020) - Competitive Exam Resource


No comments:
Post a Comment